Thursday, July 27, 2017 Last Updated 9 Min 36 Sec ago English Edition
Todays E paper
Tuesday 21 Mar 2017 02.57 AM

വികസന പ്രവര്‍ത്തികള്‍ക്കിടയിലും കരിപ്പൂരില്‍ വലിയ വിമാനങ്ങളുടെ സാധ്യത അകലെതന്നെ

uploads/news/2017/03/91814/3ml.jpg

കൊണ്ടോട്ടി: ഒന്നര വര്‍ഷത്തെ റണ്‍വെ പുനരുദ്ധാരണ,ശാക്‌തീകരണ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ച്‌ മുഴുവന്‍ സമയ സര്‍വീസുകള്‍ക്കും തുറന്ന്‌ കൊടുത്തെങ്കിലും കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള വലിയ വിമാന സര്‍വീസുകളുടെ സാധ്യത അകലെതന്നെ. ഇടത്തരം വിമാനങ്ങളുടെ അധിക സര്‍വീസ്‌ ആരംഭിച്ചങ്കിലും കോഡ്‌.ഇ ഇനത്തില്‍പ്പെട്ട വലിയ വിമാനങ്ങള്‍ക്കുള്ള സര്‍വീസുകള്‍ക്ക്‌ ഡി.ജി.സി.എ കൂച്ച്‌ വിലങ്ങിടുകയാണ്‌.നിലവിലെ ദുബായ്‌ സര്‍വീസിനു പുറമെ ഇന്റിഗോ വിമാനം മാര്‍ച്ച്‌ 21മുതല്‍ ഷാര്‍ജ സെക്‌ടറിലേക്കും സര്‍വീസ്‌ ആരംഭിച്ചിട്ടുണ്ട്‌. സീസണ്‍ സമയമായ ജൂണ്‍ മാസത്തോടെ കൂടുതല്‍ സര്‍വീസ്‌ എത്തുന്നുണ്ട്‌. എന്നാല്‍ ജംബോ ഇനത്തില്‍പെട്ട എയര്‍ഇന്ത്യ, സൗദി എയര്‍ലൈന്‍സ്‌, എമിറേറ്റ്‌സ് വിമാനങ്ങളുടെ സര്‍വീസ്‌ നിര്‍ത്തിയത്‌ പ്രവാസികള്‍ക്ക്‌ കനത്ത തിരിച്ചടിയാണു ഏറ്റത്‌. ഇതുവഴി കരിപ്പൂരിലെ ഹജ്‌ സര്‍വീസിനും വിലങ്ങാക്കി. റണ്‍വെ പുനരുദ്ധാരണത്തിന്റെ കാരണത്താല്‍ കഴിഞ രണ്ടുതവണയും ഹജ്‌ സര്‍വ്വീസിനെ കരിപ്പൂരില്‍ നിന്നു നെടുമ്പാശ്ശേരിയിലേക്കു മാറ്റിയിരുന്നത്‌. എന്നാല്‍ 65കോടി ചെലവില്‍ റീ കാര്‍പ്പറ്റിംഗും, ശാക്‌തീകരണവും പൂര്‍ത്തീകച്ച്‌, അത്യാധുനിക ഐ.എല്‍.എസ്‌ സംവിധാനവും ഒരുക്കിയിട്ടും ഹജ്‌ സര്‍വീസ്‌ ഉള്‍പ്പെടെ വലിയ വിമാനങ്ങളെ തഴഞ്ഞത്‌ ബോധപൂര്‍വമാണന്നു വിദഗ്‌ദ്ധര്‍ ചൂണ്ടി കാട്ടുന്നു. ഫെബ്രുവരി 28നായിരുന്നു രാജ്യത്തെ 21എം ബാര്‍ക്കേഷന്‍ പോയന്റുകളില്‍ ഹജ്‌ജ് സര്‍വ്വീസ്‌ ഒരുക്കുന്നതിന്‌ കേന്ദ്ര വ്യാമയാന വകുപ്പ്‌ ടെന്റര്‍ ക്ഷണിച്ചിരുന്നത്‌. ഇതില്‍ നെടുമ്പാശ്ശേരി ഒഴികെ 20എംബാര്‍ക്കേഷന്‍ പോയന്റുകളിലും 200 മുതല്‍ 300 വരെ യാത്രക്കാരെ ഉള്‍കൊള്ളുന്ന എ.310, ബി. 764, എ.320, ബി. 734 ഇനത്തില്‍ പ്പെട്ട വിമാനങ്ങള്‍ക്ക്‌ ടെന്റര്‍ ക്ഷണിച്ചപ്പോള്‍ നെടുമ്പാശ്ശേരിയെ മാത്രം കോഡ്‌.ഇ ഇനത്തിലെ ബോയിംഗ്‌ 747 വലിയ വിമാനങ്ങള്‍ക്ക്‌ മാത്രമാണ്‌ ടെന്റര്‍ ക്ഷണിച്ചത്‌.ഇത്‌ കരിപ്പൂരിനെ ബോധപൂര്‍വ്വം ഒഴിവാക്കാന്‍ കേന്ദ്രം നടത്തിയ തന്ത്രമാണെന്നാണ്‌ സംസ്‌ഥാനഹജ്‌ജ് കമ്മറ്റിയും, 20 ല്‍ ഏറെ സംഘടനകളും പറയുന്നത്‌. ഔറഗാബാദ്‌, വരാണസി,റാഞ്ചി,ഗുവാഹത്തി, ജയ്‌പ്പുര്‍,ഗയ അടക്കം മൂന്നാം ക്ലാസ്‌ വിമാനതാവളത്താവളങ്ങള്‍ക്ക്‌ കേന്ദ്രം ഇത്തവണയും ഹജ്‌ജ് എബാര്‍ക്കേഷന്‍ സെന്ററുകള്‍ അനുവദിച്ചിട്ടും സുരക്ഷ കാരണം പറഞ്ഞ്‌ കരിപ്പൂരിനെ തഴഞ്ഞു. വലിയ വിമാനങ്ങള്‍ക്ക്‌ സുരക്ഷിതമായി സര്‍വീസ്‌ നടത്തുന്നതിനുള്ള ബലം റണ്‍വെക്കില്ലന്ന സെന്‍ട്രല്‍ റോഡ്‌സ് റിസര്‍ച്ച്‌ ഇന്‍സ്‌റ്റിറ്റ്യുട്ടിന്‍െറ പഠനത്തിന്റ അടിസ്‌ഥാനത്തിലായിരുന്നു കേന്ദ്രം കരിപ്പൂര്‍ റണ്‍വെ റീ കാര്‍പ്പറ്റിംഗ്‌ അടക്കമുള്ള നവീകരണ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ചത്‌. റണ്‍വെ മുഴുവന്‍ സമയവും തുറന്ന്‌ കൊടുത്തപ്പോള്‍ റണ്‍വെയുടെ നീളക്കുറവ്‌ പറ ഞാണ്‌ വലിയ വിമാനങ്ങള്‍ക്ക്‌ തടസ്സം വെച്ചത്‌. നേരത്തെ റണ്‍വെ പരിശോധിച്ച ഡി.ജി.സി.എ സംഘം കരിപ്പൂരിലെ പുനരുദ്ധാരണത്തില്‍ പൂര്‍ണ സംതൃപ്‌തി അറിയിച്ചതായിരുന്നു. എന്നാല്‍ കാലെ കൂട്ടി തയ്ായറാക്കിയ തിരക്കഥ പോലെ സംസ്‌ഥാനത്തെ ഹജജ്‌ യാത്രികരില്‍ 85 ശതമാനവുമുള്ള മലബാറിലെ ഹാജിമാരുടെ യാത്രാ പ്രയാസം പോലും വകവെക്കാതെ നെടുമ്പാശ്ശേരിയെ പ്രഖ്യാപിച്ചത്‌. കരിപ്പൂരില്‍ നിന്ന്‌ ഹജ്‌ജ് സര്‍വീസിന്‌ അനുമതി നല്‍കിയാല്‍ നിര്‍ത്തലാക്കിയ വലിയ സര്‍വീസുകള്‍ക്കും അനുമതി നല്‍കേണ്ടി വരുമെന്നതാണ്‌ നെടുമ്പാശ്ശേരിയെ ഇത്തവണയുംപരിഗണിക്കാന്‍ കാരണം. ഈ തടസ്സ വാദത്തില്‍ റണ്‍വെക്ക്‌ വേണ്ടിഭൂമിഏറ്റെടുക്കാനാവുമെന്നാണ്‌ എയര്‍പ്പോര്‍ട്ട്‌ അധികൃതര്‍ കണക്ക്‌ കൂട്ടല്‍. ഭൂമി ഏറ്റെടുത്ത്‌ വികസനം പൂര്‍ത്തിയായാല്‍ മാത്രമെ കോഡ്‌: ഇ ടൈപ്പ്‌ വിമാനങ്ങള്‍ക്ക്‌ അനുമതി നല്‍കുകയുള്ളു എന്ന്‌ കേന്ദ്രവ്യമയാന വകുപ്പ്‌ വെളിപ്പെടുത്തിയതാണ്‌. ഗള്‍ഫ്‌ രാജ്യങ്ങളിലേക്ക്‌ ഏറ്റവും കൂടുതല്‍ പേര്‍ യാത്ര ചെയ്യുന്നവിമാനത്താവളമാണ്‌ കരിപ്പൂര്‍.ഒരു വര്‍ഷം 10 ലക്ഷത്തിലധികം പേര്‍ കരിപ്പൂര്‍ വിമാനത്താവളം ഉപയോഗപ്പെടുത്തുന്നുവെന്നാണ്‌ കണക്ക്‌. വിമാനത്താവളത്തില്‍ അറ്റകുറ്റപ്പണികള്‍ വരുന്നത്‌ വരെ 10 വിദേശ വിമാന കമ്പനികള്‍ ഇവിടെ നിന്നുംവലിയവിമാനങ്ങളില്‍ യാത്രക്കാരെ കൊണ്ടു പോയിരുന്നു. അതില്‍ ആറ്‌ കമ്പനികളും സേവനം നിര്‍ത്തി വെച്ചു. ഇവക്കു പകരം ചെറിയ ജംബോ വിമാനങ്ങള്‍ക്ക്‌ അനുമതി നല്‍കുമെന്ന്‌ എയര്‍പോര്‍ട്ട്‌ അതോറിറ്റി പറഞ്ഞിരുന്നുവെങ്കിലും പിന്നീട്‌ കാര്യമായ ചലനങ്ങള്‍ ഉണ്ടായില്ല. കോടികള്‍ ചെലവഴിച്ച്‌ പുതിയടെര്‍മിനല്‍ പ്രവര്‍ത്തിപുരോഗമിക്കുന്നുണ്ടങ്കിലും റണ്‍വെ നീളം കൂട്ടാതെ വലിയ വിമാനങ്ങളുടെ സര്‍വ്വീസുകള്‍ കരിപ്പൂരിന്‌ ഓര്‍മ്മ മാത്ര മാവും.വലിയ വിമാനങ്ങള്‍ക്കൊപ്പം ഹജ്‌ജ് തീര്‍ത്ഥാടകരെക്കൂടി നഷ്‌ടമാവുന്നതോടെ കരിപ്പൂര്‍ അന്താരാഷ്ര്‌ട വിമാനത്താവളം കൂപ്പുകുത്തുന്നതും കോടികളുടെ നഷ്‌ടങ്ങളുടെ കണക്കിലേക്ക്‌ കൂടിയാണ്‌.നിലവിലെ സാഹചര്യത്തില്‍ റണ്‍വെവികസനത്തിന്‌ ഏറ്റെടുക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളത്‌ 248 ഏക്കര്‍ ഭൂമിയാണ്‌. നിലവില്‍ 12 തവണ ഭൂമി നഷ്‌ടപ്പെട്ട 300 ലേറെ കുടുംബങ്ങള്‍ ഇനിയും വിട്ടു നല്‍കാന്‍ തയ്യാറാവാത്തത്‌ തുടര്‍ വികസനത്തിനും ഇത്‌ വഴി വലിയ സര്‍വീസുകള്‍ക്കും സാധ്യത മങ്ങുകയാണ്‌.

Ads by Google
Ads by Google
Tuesday 21 Mar 2017 02.57 AM
YOU MAY BE INTERESTED
LATEST NEWS
TRENDING NOW