Thursday, April 26, 2018 Last Updated 2 Min 20 Sec ago English Edition
Todays E paper
Ads by Google
Tuesday 21 Mar 2017 02.54 AM

നിരോധനം പ്രാവര്‍ത്തികമായില്ല നഗരമാലിന്യങ്ങളില്‍ പ്ലാസ്‌റ്റിക്‌ ബാഗുകളുടെ ബാഹുല്യം

uploads/news/2017/03/91804/4ktm.jpg

ചങ്ങനാശേരി: ഇടവേളയ്‌ക്ക്‌ ശേഷം നഗരത്തില്‍ മാലിന്യ വീണ്ടും കൂമ്പാരം. ഇവയിലേറെയും 40 മൈക്രോണില്‍ താഴെയുളള പ്ലാസ്‌റ്റിക്‌ ബാഗുകളും. ഇവ വേര്‍തിരിക്കാനാവാതെ നഗരസഭ ബുദ്ധിമുട്ടുന്നതോടൊപ്പം പരിസ്‌തിഥി പ്രശ്‌നങ്ങളും രൂക്ഷമായി.
ഒന്നും രണ്ടും ബസ്‌ സ്‌റ്റാന്‍ഡുകള്‍ക്കു സമീപം, മാര്‍ക്കറ്റ്‌ റോഡ്‌, പൂച്ചിമുക്ക്‌ തുടങ്ങിയ സ്‌ഥലങ്ങളിലെല്ലാം കൂടിക്കിടക്കുന്ന മാലിന്യങ്ങളില്‍ ഏറെയും പ്ലാസ്‌റ്റിക്‌ കൂടുകളും മറ്റുമാണ്‌.നഗരത്തിന്റെ ഹൃദയഭാഗത്തുകൂടി കടന്നുപോകുന്ന ഉമ്പുഴിച്ചിറ തോട്ടില്‍ നീരൊഴുക്ക്‌ നിലച്ചതോടെ അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്‌റ്റിക്‌ ബാഗുകളാല്‍ തോട്‌ നിറഞ്ഞു. ഇത്തരം പ്ലാസ്‌റ്റിക്‌ ബാഗുകള്‍ നിരോധിച്ചുകൊണ്ട്‌ സര്‍ക്കാര്‍ ഉത്തരവിന്‌ പിന്നാലെ നഗരസഭകള്‍ നല്‍കിയ മുന്നറിയിപ്പുകളും പാഴ്‌വാക്കുകളായി. ഇതോടെ നഗരങ്ങളിലെങ്ങും പ്ലാസ്‌റ്റിക്‌ ബാഗുകള്‍ യഥേഷ്‌ടം ലഭിക്കുന്ന സാഹചര്യവുമായി. ഇവയുടെ ഉപയോഗം സംബന്ധിച്ച്‌ നഗരസഭാ കൗണ്‍സിലര്‍മാര്‍, വ്യാപാരികള്‍, സ്‌കൂള്‍ അധ്യാപകര്‍, സ്വാശ്രയസംഘം പ്രതിനിധികള്‍, കുടുംബശ്രീ പ്രതിനിധികള്‍, നഗരസഭാ ജീവനക്കാര്‍ തുടങ്ങിയവരെ പങ്കെടുപ്പിച്ചുകൊണ്ട്‌ നഗരസഭയും ശില്‍പ്പശാലയും ബോധവല്‍ക്കരണവും നടത്തിയിരുന്നു.
പ്ലാസ്‌റ്റിക്‌ ബാഗുകളുടെ വില്‍പ്പന നടത്തുകയും ഉപയോഗിക്കുകയും ചെയ്യുന്ന കച്ചവടസ്‌ഥാപനങ്ങള്‍ക്കെതിരേ ലൈസന്‍സ്‌ റദ്ദുചെയ്യുന്നതുപ്പെടെയുളള നടപടികള്‍ സ്വീകരിക്കുമെന്ന മുന്നറിയിപ്പും നഗരസഭ നല്‍കിയിരുന്നു. കൂടാതെ പ്ലാസ്‌റ്റിക്‌ ബഹിഷ്‌കരണം സംബന്ധിച്ച്‌ കൂടുതല്‍ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കാനും ഇതിനായി പ്രത്യേക സ്‌ക്വാഡിനു തന്നെ രൂപം കൊടുക്കുമെന്നും നഗരസഭ പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ എല്ലാ പ്രഖ്യാപനങ്ങളും കാറ്റില്‍പ്പറത്തി വിപണിയിലെവിടേയും ബാഗുകള്‍ യഥേഷ്‌ടം ലഭ്യമാണിപ്പോള്‍.
ഇടയ്‌ക്കിടക്കു മഴ ആരംഭിച്ചതോടെ ഇവ കൂടുതല്‍ പ്രശ്‌നങ്ങളാണ്‌ സൃഷ്‌ടിക്കുന്നത്‌. മണ്ണില്‍ ലയിച്ചുചേരാതെ റോഡിലും പുരയിടങ്ങളിലും മറ്റും കൂട്ടമായി കിടക്കുന്നത്‌ മഴയായതോടെ കത്തിച്ചു കളായാനും പറ്റാത്ത നിലയിലായിട്ടുണ്ട്‌. ഒട്ടുമിക്ക വ്യാപാരസ്‌ഥാപനങ്ങളും തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ഉപഭോക്‌താക്കള്‍ക്ക്‌ നല്‍കുന്നത്‌ ഇവയിലാണ്‌. കര്‍ശനമായ വിലക്കും നിര്‍ദ്ദേശവുമുണ്ടായിരുന്നിട്ടുപോലും ജനറല്‍ ആശുപത്രിയില്‍ ഭക്ഷണപ്പൊതികളുമായി രോഗികളെകാണാന്‍ ആളുകള്‍ വരുന്നതും ഇതേ പ്ലാസ്‌റ്റിക്‌ ബാഗികളുമായിട്ടാണെങ്കിലും അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടാല്‍ അവ കടത്തിവിടാറില്ല.സാധനങ്ങള്‍ വാങ്ങുന്നവര്‍ക്കു അവ കൊണ്ടുപോകാന്‍ ബാഗുകള്‍ ഇല്ലാതെ സമാനമായ മറ്റൊന്നു ഇല്ലാത്തതാണ്‌ പ്രശ്‌നമെന്നു നഗരത്തിലെ കച്ചവടക്കാര്‍ പറയുന്നു.
എന്നാല്‍ ഇത്തരം ബാഗുകളില്‍ സാധനങ്ങള്‍ വേണ്ടായെന്ന്‌ പറയുവാനും ഉപഭോക്‌താക്കള്‍ തയ്യാറാകുന്നുമില്ല. പ്ലാസ്‌റ്റിക്‌ ബാഗുകള്‍ക്കുപകരം പേപ്പര്‍ബാഗുകള്‍ നിര്‍മിച്ച്‌ വിതരണം ചെയ്യാന്‍ നഗരസഭ ഇടയ്‌ക്കു നീക്കം നടത്തിയെങ്കിലും അത്‌ വേണ്ടത്ര വിജയിച്ചതുമില്ല.
ഇതോടൊപ്പം പരസ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന ഫ്‌ളക്‌സുകളുടെ അമിത ഉപയോഗവും പരിസ്‌ഥിതി പ്രശ്‌നങ്ങള്‍ക്ക്‌ കാരണമാകുന്നുണ്ട്‌. എന്നാല്‍ ബാഗുകളുടെ വിലയില്‍ വന്‍ വര്‍ധന വരുത്തിയാല്‍ ഇവയുടെ ഉപയോഗം കുറക്കാനാകുമെന്ന്‌ വ്യാപാരികള്‍ അഭിപ്രായപ്പെടുന്നു.

Ads by Google
Advertisement
Tuesday 21 Mar 2017 02.54 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW