Friday, July 28, 2017 Last Updated 17 Min 48 Sec ago English Edition
Todays E paper
Tuesday 21 Mar 2017 02.53 AM

വാഹനപ്രചരണ ജാഥ നടത്തി

uploads/news/2017/03/91793/3kl.jpg

ഇരിട്ടി: കേന്ദ്ര സംസ്‌ഥാന സര്‍ക്കാറുകളുടെ ജനദ്രോഹനയങ്ങള്‍ക്കെതിരെ യൂത്ത്‌കോണ്‍ഗ്രസ്‌ കണ്ണൂര്‍ ലോക്‌സഭാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 22 ന്‌ നടത്തുന്ന കണ്ണൂര്‍ കലക്‌ടറ്റേ്‌ മാര്‍ച്ചിന്റെ പ്രചരണാര്‍ത്ഥം യൂത്ത്‌കോണ്‍ഗ്രസ്‌ പേരാവൂര്‍ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വാഹനപ്രചരണ ജാഥ നടത്തി. 19-ാം മൈലില്‍ ഡി.സി.സി ജന.സെക്രട്ടറി ജയ്‌സണ്‍ കാരക്കാട്ട്‌ ജാഥാലീഡര്‍ ബ്ലോക്ക്‌ പ്രസിഡന്റ്‌ എം.അജേഷിന്‌ പതാക കൈമാറി ഉദ്‌ഘാടനം ചെയ്‌തു. ഉളിയില്‍, ഇരിട്ടി, വള്ളിത്തോട്‌, കരിക്കോട്ടക്കരി, എടൂര്‍, കാക്കയങ്ങാട്‌, പേരാവൂര്‍, കണിച്ചാര്‍, കേളകം തുടങ്ങിയ സ്‌ഥലങ്ങളിലെ സ്വീകരണങ്ങള്‍ക്കുശേഷം കൊട്ടിയൂരില്‍ സമാപിച്ചു. സമാപന പൊതുയോഗം യൂത്ത്‌കോണ്‍ഗ്രസ്‌ സംസ്‌ഥാന സെക്രട്ടറി ജോഷി കണ്ടത്തില്‍ ഉദ്‌ഘാടനം ചെയ്‌തു. ജൂബിലി ചാക്കോ, ശരത്‌ചന്ദ്രന്‍, കെ.സുമേഷ്‌കുമാര്‍, ഷാനിദ്‌ പുന്നാട്‌, നൗഫല്‍ ആറളം, റയിസ്‌ കണിയറക്കല്‍,ഷൈജന്‍ ജേക്കബ്ബ്‌, ജാന്‍സണ്‍ ജോസഫ്‌ ,കെ.എസ്‌.ശ്രീകാന്ത്‌, കെ.പി.നമേഷ്‌,സന്തോഷ്‌ പാമ്പാറ, സന്തോഷ്‌.പി.ജെ, ജോബി പാണഞ്ചേരി, രജീഷ്‌ കുളങ്ങര, , ജോമറ്റ്‌ ജോണ്‍, ബിജു ഓളാട്ടുപുറം, ജോബിഷ്‌ പോള്‍ ,ബിനോജ്‌ വയലുങ്കല്‍, ജിന്റോ മുത്തുമാക്കല്‍, സിജോ ചാക്കോ, നിവില്‍ മാനുവല്‍, ഷിജിന്‍ ജയന്‍, സോനു കൊട്ടിയൂര്‍, കെ.വി.റഫീക്ക്‌ തുടങ്ങിയവര്‍ വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ പ്രസംഗിച്ചു.

Ads by Google
Ads by Google
Tuesday 21 Mar 2017 02.53 AM
YOU MAY BE INTERESTED
LATEST NEWS
TRENDING NOW