Thursday, April 27, 2017 Last Updated 16 Min 19 Sec ago English Edition
Todays E paper
Tuesday 21 Mar 2017 02.50 AM

ജില്ലാ പഞ്ചായത്ത്‌ യോഗത്തില്‍ ബഹളം;പ്രതിപക്ഷ നേതാവ്‌ കുത്തിയിരുപ്പ്‌ സമരം നടത്തി

uploads/news/2017/03/91772/1ag.jpg

ആലപ്പുഴ: പള്ളിപ്പാട്‌ ഡിവിഷനിലെ പട്ടികജാതിക്കാര്‍ക്കുള്ള കുടിവെള്ള പദ്ധതിയില്‍ അനുവദിച്ച അധിക ഫണ്ട്‌ ലഭിക്കാത്തതില്‍ ജില്ലാ പഞ്ചായത്ത്‌ യോഗത്തില്‍ പ്രതിഷേധം.
ഇതേത്തുടര്‍ന്ന്‌ പ്രതിപക്ഷം യോഗം ബഹിഷ്‌കരിച്ചു. പിന്നീട്‌ പ്രതിപക്ഷ നേതാവും ഡിവിഷനിലെ ജില്ലാ പഞ്ചായത്തംഗവുമായ ജോണ്‍ തോമസ്‌ ജില്ലാ പഞ്ചായത്തിന്‌ മുന്നില്‍ കുത്തിയിരിപ്പു സമരം നടത്തി. 2014-15 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ പള്ളിപ്പാട്‌ ഡിവിഷനിലെ നാലുകെട്ട്‌ കവല, മിനത്തോടില്‍ കോളനി, ചക്കച്ചന്‍കാവ്‌ എന്നിവിടങ്ങളിലെ പട്ടികജാതി കോളനികളില്‍ കുടിവെള്ളം എത്തിക്കാന്‍ പദ്ധതിത്തുകയായ 43 ലക്ഷം രൂപയ്‌ക്ക്‌ പുറമേ പത്തുലക്ഷം രൂപ അധികമായി ജില്ലാ പഞ്ചായത്ത്‌ അനുവദിച്ചിരുന്നു.
ഏഴുമാസം മുമ്പ്‌ കൂടിയ യോഗത്തിലാണു പണം അനുവദിച്ചത്‌. എന്നാല്‍ അധിക ഫണ്ട്‌ വിതരണത്തില്‍ നിന്നും ജില്ലാ പഞ്ചായത്ത്‌ ഭരണാധികാരികള്‍ പിന്‍മാറുകയായിരുന്നു. കുടിവെള്ളപ്രശ്‌നം ഏറെ രൂക്ഷമായതു കണ്ടാണു കൂടുതല്‍ പണം അനുവദിക്കാന്‍ തയാറായത്‌. എന്നാല്‍ ഇപ്പോള്‍ രാഷ്‌ട്രീയ നീക്കത്തിലൂടെ പദ്ധതി അട്ടിമറിച്ചതായാണു പ്രതിപക്ഷത്തിന്റെ ആരോപണം.
പണം അനുവദിച്ചതു ചൂണ്ടിക്കാട്ടിയിട്ടും ഫണ്ട്‌ നല്‍കാന്‍ കഴിയില്ലെന്ന നിലപാട്‌ ജില്ലാ പഞ്ചായത്ത്‌ വ്യക്‌തമാക്കിയതോടെയാണു പ്രതിപക്ഷം ഒന്നടങ്കം ബഹളംവച്ച്‌ പുറത്തിറങ്ങിയത്‌. തുടര്‍ന്ന്‌ പ്രതിപക്ഷ നേതാവ്‌ ജോണ്‍ തോമസ്‌, എ.ആര്‍. കണ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ സമരം നടത്തുകയായിരുന്നു.
പ്രദേശത്തെ കുടിവെള്ളപ്രശ്‌നത്തിന്‌ പരിഹാരം കാണാന്‍ പണം അനുവദിക്കാതെ സമരത്തില്‍ നിന്നും പിന്‍മാറില്ലെന്ന്‌ ജോണ്‍ തോമസ്‌ വ്യക്‌തമാക്കി. ഇതേത്തുടര്‍ന്ന്‌ വൈകുന്നേരത്തോടെ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജി. വേണുഗോപാല്‍, ജില്ലാ പഞ്ചായത്ത്‌ സെക്രട്ടറി എന്നിവരുമായി ആലപ്പുഴ മുന്‍സിപ്പല്‍ ചെയര്‍മാന്‍ തോമസ്‌ ജോസഫ്‌, ബ്ലോക്ക്‌ കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ ഇല്ലിക്കല്‍ കുഞ്ഞുമോന്‍ എന്നിവരുടെ ഇടപെടലിനെ തുടര്‍ന്ന്‌ ജോണ്‍ തോമസ്‌, എ.ആര്‍ കണ്ണന്‍ എന്നിവര്‍ ചര്‍ച്ച നടത്തി.
കുടിവെള്ളം ലഭ്യമാക്കുന്നതിനുള്ള പണം ഏപ്രില്‍ മാസത്തില്‍ ജല അതോറിട്ടിയ്‌ക്ക്‌ അടക്കാമെന്ന്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഉറപ്പ്‌ നല്‍കിയതിനെത്തുടര്‍ന്ന്‌ സമരം അവസാനിപ്പിക്കുകയായിരുന്നു.
ജില്ലാ പഞ്ചായത്ത്‌ യോഗത്തില്‍ ഉന്നയിക്കുന്ന ഗൗരവമുള്ള കാര്യങ്ങള്‍ക്ക്‌ പോലും കൃത്യമായ തീരൂമാനങ്ങളോ മറുപടിയോ ലഭിക്കുന്നില്ലെന്നു പ്രതിപക്ഷം കുറ്റപ്പെടുത്തി. ഗ്രാമപഞ്ചായത്തുകള്‍ ജിലാ പഞ്ചായത്തിന്റെ തീരുമാനങ്ങള്‍ മുഖവിലക്കെടുക്കുന്നില്ലെന്നും അതിനാല്‍ പല പദ്ധതികളും കാര്യക്ഷമമാക്കാന്‍ കഴിയുന്നില്ലെന്നും പ്രസിഡന്റ്‌ യോഗത്തില്‍ പറഞ്ഞു.
മത്സ്യത്തൊഴിലാളി അംഗത്വം
പുനഃസ്‌ഥാപിക്കാം

ആലപ്പുഴ: മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമുണ്ടായിരുന്നവരും ക്ഷേമനിധിയിലേക്കുള്ള അംശദായ കുടിശിക വരുത്തി അംഗത്വം നഷ്‌ടപ്പെട്ടവരുമായ മത്സ്യബന്ധന അനുബന്ധത്തൊഴിലാളികളുടെ കുടിശിക തുക പിഴ സഹിതം അടച്ച്‌ അംഗത്വം പുനഃസ്‌ഥാപിക്കാം.
മാര്‍ച്ച്‌ 31 വരെ അവസരം. എല്ലാ അനുബന്ധത്തൊഴിലാളികളും ഈ അവസരം പ്രയോജനപ്പെടുത്തണമെന്നു റീജിയണല്‍ എക്‌സിക്യൂട്ടീവ്‌ അറിയിച്ചു.

Ads by Google
Ads by Google
Tuesday 21 Mar 2017 02.50 AM
YOU MAY BE INTERESTED
LATEST NEWS
TRENDING NOW