Tuesday, December 12, 2017 Last Updated 21 Min 59 Sec ago English Edition
Todays E paper
Ads by Google
Sunday 19 Mar 2017 01.42 AM

മലയിടംതുരുത്ത്‌ മോഷണം മോഷ്‌ടാക്കള്‍ പിടിയിലായതായി സൂചന

uploads/news/2017/03/91139/2erk.jpg

കിഴക്കമ്പലം: കിഴക്കമ്പലത്തിനടുത്ത്‌ മലയിടംതുരുത്തില്‍ വീട്ടമ്മയെ ആക്രമിച്ച്‌ സ്വര്‍ണവും പണവും കവര്‍ന്ന സംഘത്തെ പോലീസ്‌ പിടികൂടിയതായി സൂചന. പെരുമ്പാവൂര്‍ അല്ലപ്രയില്‍ മോഷണം നടത്തിയവരെന്നു കരുതുന്നവരെ തമിഴ്‌നാട്ടിലെ തേനിയില്‍ നിന്നും ദിവസങ്ങള്‍ക്കുമുമ്പ്‌ പോലീസ്‌ പിടികൂടിയതായാണ്‌ വിവരം. ഇവര്‍തന്നെയാണ്‌ മലയിടംതുരുത്തിലും എത്തിയതെന്ന്‌ പോലീസ്‌ സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നും കണ്ടെത്തിയിരുന്നു. തമിഴ്‌നാട്ടിലെ തിരുട്ട്‌ സംഘത്തിലെ പ്രധാനികളാണിവരെന്നും പോലീസ്‌ പറയുന്നു. മോഷ്‌ടാവെന്നു കരുതുന്നയാളെ കഴിഞ്ഞ ദിവസം മലയിടംതുരുത്തില്‍ എത്തിച്ച്‌ പോലീസ്‌ തെളിവെടുപ്പ്‌ നടത്തി. അന്വേഷണത്തില്‍ വീട്ടമ്മയും ആളെ തിരിച്ചറിഞ്ഞതായാണ്‌ പറയുന്നത്‌. എന്നാല്‍ ഇയാള്‍ കൃത്യം നിഷേധിച്ചതും തൊണ്ടി മുതല്‍ കണ്ടെടുക്കാനാകാത്തതും പോലീസിനെ കുഴയ്‌ക്കുകയാണ്‌. തിരുട്ടു സംഘത്തില്‍പ്പെട്ട ഇവരെ സംരക്ഷിക്കുന്നതിനും ജാമ്യത്തിനായും മറ്റും ഒരു ലോബി തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ്‌ പോലീസ്‌ കരുതുന്നത്‌. അതിനാല്‍ ഇവരുടെ അറസ്‌റ്റ് രേഖപ്പെടുത്തിയാല്‍ മറ്റുള്ള നടപടികളിലൂടെ ഇവര്‍ക്ക്‌ എളുപ്പത്തില്‍ രക്ഷപ്പെടാനാകുമെന്നും പോലീസ്‌ സംശയിക്കുന്നുണ്ട്‌. തൊണ്ടി മുതല്‍ വെളിപ്പെടുത്താത്തതും ഇവര്‍ക്കെതിരെയുള്ള നടപടികളില്‍ നിന്നും പോലീസിനെ പിന്‍വലിയ്‌ക്കുകയാണ്‌. ചോദ്യം ചെയ്‌തതില്‍ കൂടുതല്‍ കാര്യങ്ങള്‍ ഇവര്‍ വെളിപ്പെടുത്താത്തതും തലവേദനയായിരിക്കുകയാണ്‌. എന്നാല്‍ സി.സി.ടി.വി ദൃശ്യങ്ങളും വിരലടയാള പരിശോധനയില്‍ നിന്നും ഇവര്‍ തന്നെയാണ്‌ മോഷ്‌ടാക്കളെന്ന നിഗമനത്തിലാണ്‌ പോലീസ്‌.
കഴിഞ്ഞ എട്ടിനാണ്‌ മലയിടംതുരുത്ത്‌ അമ്പുനാട്ടില്‍ പുലര്‍ച്ച രണ്ടു മണിയോടെ വീട്ടമ്മയെ ആക്രമിച്ച്‌ മോഷ്‌ടാക്കള്‍ അഞ്ചരപ്പവനും 60000 രൂപയും കവര്‍ന്നത്‌. അമ്പുനാട്‌ ചുള്ളിയാടന്‍ വീട്ടില്‍ പരേതനായ പൗലോസിന്റെ ഭാര്യ വത്സ (60) യെയാണ്‌ തസ്‌ക്കര സംഘം മര്‍ദ്ദിച്ച്‌ അവശയാക്കി പണവും സ്വര്‍ണവുമായി കടന്നത്‌. ട്രൗസര്‍ ധരിച്ചെത്തിയ രണ്ടുപേരടങ്ങുന്ന സംഘമാണ്‌ കവര്‍ച്ച നടത്തിയതെന്നും ഇവര്‍ തമിഴ്‌ കലര്‍ന്ന മലയാളമാണ്‌ സംസാരിച്ചിരുന്നതെന്നും വീട്ടമ്മ പറഞ്ഞിരുന്നു. വീടിനു സമീപത്തുള്ള സ്വകാര്യ സ്‌ഥാപനത്തിലെ സി.സി.ടി.വി കാമറയില്‍ പതിഞ്ഞ മോഷ്‌ടാക്കളുടെ ചിത്രം പരിശോധിച്ച പോലീസ്‌ പെരുമ്പാവൂര്‍ അല്ലപ്രയില്‍ കാമറയില്‍ പതിഞ്ഞ മോഷ്‌ടാക്കളും ഒരേ സംഘമാണെന്നും കണ്ടെത്തിയിരുന്നു.

Ads by Google
Advertisement
Sunday 19 Mar 2017 01.42 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW