Friday, June 22, 2018 Last Updated 5 Min 18 Sec ago English Edition
Todays E paper
Ads by Google
Saturday 18 Mar 2017 01.25 AM

തൃശൂരില്‍ പന്നിപ്പനി പടരുന്നു

uploads/news/2017/03/90796/2tcr.jpg

തൃശൂര്‍: ജില്ലയില്‍ പന്നിപ്പനി പടരുന്നു. ജില്ലയിലെ വിവിധ ആശുപത്രികളിലായി ചികിത്സയ്‌ക്കെത്തിയ 21പേര്‍ക്ക്‌ പന്നിപ്പനി ബാധിച്ചതായി സ്‌ഥിരീകരിച്ചു. ഫെബ്രുവരി, മാര്‍ച്ച്‌ മാസങ്ങളില്‍ ചികിത്സയ്‌ക്കെത്തിയവരിലാണ്‌ എച്ച്‌.വണ്‍, എന്‍.വണ്‍ സ്‌ഥിരീകരിച്ചത്‌.
കഴിഞ്ഞവര്‍ഷം ജില്ലയില്‍ പന്നിപ്പനി റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നില്ലെന്ന്‌ ആരോഗ്യ വിദഗ്‌ധര്‍പറഞ്ഞു. മുന്‍വര്‍ഷങ്ങളില്‍ ജില്ലയില്‍ 95പേര്‍ക്ക്‌ പന്നിപ്പനി പിടിപെടുകയും ഇതില്‍ എട്ടുപേര്‍ക്ക്‌ മരണം സംഭവിക്കുകയും ചെയ്‌തിരുന്നു. ഗര്‍ഭിണികളിലും കുട്ടികളിലുമാണ്‌ എച്ച്‌.വണ്‍, എന്‍.വണ്‍ കൂടുതലായി കണ്ടുവരുന്നത്‌. തൊണ്ടവേദന, പനി, ജലദോഷം തുടങ്ങിയവയാണ്‌ രോഗലക്ഷണങ്ങള്‍.
എച്ച്‌.വണ്‍, എന്‍.വണ്‍ രോഗംകണ്ടുപിടിക്കാന്‍ പ്രയാസമാണ്‌. രണ്ടു ദിവസത്തില്‍ക്കൂടുതല്‍ നീണ്ടുനില്‍ക്കുന്ന ജലദോഷം, പനി എന്നിവയുണ്ടെങ്കില്‍ എത്രയുംവേഗം ആശുപത്രിയില്‍ ചികിത്സ തേടണമെന്നും മാസ്‌മീഡിയയിലെ ഡോക്‌ടര്‍ ഉമാമഹേശ്വരി പറഞ്ഞു.

Ads by Google
Advertisement
Saturday 18 Mar 2017 01.25 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW