Saturday, March 18, 2017 Last Updated 17 Min 32 Sec ago English Edition
Todays E paper
Saturday 18 Mar 2017 01.23 AM

പെപ്‌സി പൂട്ടുംവരെ പ്രക്ഷോഭം: ഡി.വൈ.എഫ്‌.ഐ.

uploads/news/2017/03/90777/1pl.jpg

പാലക്കാട്‌: കഞ്ചിക്കോട്‌ പെപ്‌സി കമ്പനി പൂട്ടുന്നതുവരെ യുവജനങ്ങളെ സംഘടിപ്പിച്ച്‌ പ്രക്ഷോഭം തുടരുമെന്ന്‌ ഡി.വൈ.എഫ്‌.ഐ ദേശീയ പ്രസിഡന്റ്‌ മുഹമ്മദ്‌ റിയാസ്‌. ഇത്തരം കമ്പനികളുടെ വളര്‍ച്ചയും അവയുടെ പരിസ്‌ഥിതി ചൂഷണവും ഭാവിതലമുറയെ ഇല്ലാതാക്കും. പെപ്‌സിക്കു മുന്നില്‍ നടത്തിയ ജനകീയ സമരം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കുത്തക കമ്പനികളുടെ സംരക്ഷണാവകാശം ഏറ്റെടുത്ത കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ രാജ്യത്തെ ആപത്തിലാക്കുകയാണ്‌. കമ്പനി മുതലാളിമാരെ സഹായിക്കാനുള്ള തിരക്കിനിടയില്‍ വോട്ടു ചെയ്‌ത പാവം ജനങ്ങളെ മോദി മറന്നു.
ജനങ്ങളുടെ സമ്പത്തും പരിസ്‌ഥിതിയും കൊള്ളയടിക്കാനുള്ള അവകാശംവരെ കുത്തക മുതലാളിമാര്‍ക്കു തീറെഴുതിയെന്നും മുഹമ്മദ്‌ റിയാസ്‌ പറഞ്ഞു.
ജില്ലാ പ്രസിഡന്റ്‌ ടി.എം. ശശി അധ്യക്ഷനായി. സി.പി.എം ഏരിയാ സെക്രട്ടറി എസ്‌. സുഭാഷ്‌ചന്ദ്രബോസ്‌, ഡി.വൈ.എഫ്‌.ഐ കേന്ദ്ര കമ്മിറ്റി അംഗം നിധിന്‍ കണിച്ചേരി, നേതാക്കളായ എം. സുലോചന, അനിതാനന്ദന്‍, എം. രാജേഷ്‌. ഷിയാബുദ്ദീന്‍, എം. സുഭാഷ്‌, ജിഞ്ചുജോസ്‌, കെ. പ്രേംകുമാര്‍, പ്രദോഷ്‌, പ്രജീഷ്‌, ഗിരീഷ്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Ads by Google
Ads by Google
Saturday 18 Mar 2017 01.23 AM
YOU MAY BE INTERESTED
LATEST NEWS
TRENDING NOW