Wednesday, September 20, 2017 Last Updated 31 Min 33 Sec ago English Edition
Todays E paper
Ads by Google
Saturday 11 Mar 2017 02.24 AM

കേരളവര്‍മ കോളജ്‌ അധ്യാപിക ഫ്‌ളക്‌സ് ബോര്‍ഡ്‌ നശിപ്പിച്ചു; വിദ്യാര്‍ഥികള്‍ ഗേറ്റ്‌ പൂട്ടി ഉപരോധിച്ചു

uploads/news/2017/03/88536/1tcr.jpg

തൃശൂര്‍: കേരളവര്‍മ കോളജിലെ കാമ്പസിനകത്തു ഫ്‌ളക്‌സ്ബോര്‍ഡ്‌ വയ്‌ക്കുന്നതിനെ തുടര്‍ന്നുണ്ടായ പ്രശ്‌നത്തില്‍ എസ്‌.എഫ്‌.ഐ. പ്രവര്‍ത്തകര്‍ അധ്യാപകരെ പുറത്തുവിടാതെ ഗേറ്റടച്ച്‌ കോളജ്‌ ഉപരോധിച്ചു. വുമന്‍സെല്ലിന്റെ ആഭിമുഖ്യത്തില്‍ കോളജില്‍ മൂന്നു ദിവസമായി നടന്നു വരുന്ന ബോധവത്‌കരണ പരിപാടിയില്‍ ഫ്‌ളക്‌സ് ഉപയോഗിച്ചത്‌് ഫിലോസഫി വിഭാഗം അധ്യാപികയായ മായ ചോദ്യം ചെയ്‌തതാണു പ്രശ്‌നങ്ങള്‍ക്കു കാരണമായത്‌.
ഫ്‌ളക്‌സ്ബോര്‍ഡുകള്‍ ഉപയോഗിക്കാന്‍ പാടില്ലെന്നതു കാമ്പസിലെ അലിഖിത നിയമമാണ്‌. പുറത്തു നിന്നുള്ള പരിപാടികളില്‍ ഫ്‌ളക്‌സ് ഉപയോഗിക്കുന്നതു വിലക്കാറില്ല. വുമണ്‍സെല്ലിന്റെ മൂന്നു ദിവസത്തെ പരിപാടിയിലും ഫ്‌ളക്‌സ് ബോര്‍ഡ്‌ തുടര്‍ച്ചയായി അധ്യാപിക നശിപ്പിച്ചതോടെ ഇന്നലെ എസ്‌.എഫ്‌.ഐ. അനുഭാവിയായ അനന്തു ചോദ്യം ചെയ്യുകയായിരുന്നു. ഇതേത്തുടര്‍ന്നാണു പ്രകോപിതയായ അധ്യാപിക അനന്തുവിനെ പിടിച്ചു തള്ളിയത്‌. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ പൊളിറ്റിക്‌സ് വിഭാഗം അധ്യാപകന്‍ രാമകൃഷ്‌ണനും കുട്ടികളെ ഉപദ്രവിച്ചതായി പറയുന്നു. ഇതോടെ വിദ്യാര്‍ഥികള്‍ ഗേറ്റ്‌ അടച്ച്‌ ഉപരോധിക്കുകയായിരുന്നു. പി.ടി.എയും പോലീസും എത്തി ഉചിതമായ നടപടി സ്വീകരിക്കാമെന്ന ഉറപ്പു നല്‍കിയതോടെയാണു വിദ്യാര്‍ഥികള്‍ പിരിഞ്ഞു പോകാന്‍ തയാറായത്‌. കാമ്പസിലെത്തിയ അതിഥികള്‍ക്കു മുന്‍പില്‍ പ്രശ്‌നമുണ്ടാക്കിയ അധ്യാപകരെ പിരിച്ചു വിടണമെന്നു വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു.

Ads by Google
Advertisement
Saturday 11 Mar 2017 02.24 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW