Friday, September 22, 2017 Last Updated 23 Min 48 Sec ago English Edition
Todays E paper
Ads by Google
Saturday 11 Mar 2017 02.23 AM

കുപ്രചാരണത്തില്‍ വ്യാപാരികള്‍ പ്രതിഷേധിച്ചു

uploads/news/2017/03/88528/2pta.jpg

തിരുവല്ല: കടപ്ര ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന തോംസണ്‍ ബേക്കറിക്കെതിരേ സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പെടെ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്ന അപകീര്‍ത്തികരമായ വ്യാജ വാര്‍ത്തകളില്‍ കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ്‌ പ്രതിഷേധിച്ചു.
സംസ്‌ഥാന സര്‍ക്കാര്‍ അനുശാസിക്കുന്ന ലൈസന്‍സുകളോടെ തിരുവല്ലയിലും ജില്ലയുടെ പലഭാഗങ്ങളിലുമായി പ്രവര്‍ത്തിക്കുന്ന അഞ്ഞൂറോളം പേര്‍ക്ക്‌ തൊഴില്‍ നല്‍കുന്ന സ്‌ഥാപനമാണിതെന്നും സ്‌ഥാപനത്തിന്റെ വളര്‍ച്ചയില്‍ അസൂയ പൂണ്ട സാമൂഹിക വിരുദ്ധരാണു വ്യാജ പ്രചാരണത്തിനു പിന്നിലെന്നും ഇത്തരക്കാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ഏകോപന സമിതി യൂണിറ്റ്‌ കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ്‌ സാന്‍ലി എം. അലക്‌സ്‌ അധ്യക്ഷത വഹിച്ചു.
പ്രതിഷേധ യോഗത്തില്‍ ജനറല്‍ സെക്രട്ടറി വിനോദ്‌ സെബാസ്‌റ്റ്യന്‍, തോംസണ്‍ ബേക്കറി ഉടമ ജഗന്‍ തോമസ്‌, റിബു ജേക്കബ്‌, വി. ഉണ്ണികൃഷ്‌ണന്‍, പ്രവീണ്‍ വര്‍ഗീസ്‌, രാജി ജോസഫ്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു.
വിദ്യാര്‍ഥികള്‍ക്ക്‌
ആശങ്ക

തിരുവല്ല: എസ.്‌എസ്‌.എല്‍.സി. പരീക്ഷയ്‌ക്ക്‌ വിദ്യാര്‍ഥികള്‍ക്ക്‌ നല്‍കുന്ന അധിക ഷീറ്റില്‍ രജിസ്‌റ്റര്‍ നമ്പര്‍ രേഖപ്പെടുത്താന്‍ പ്രത്യേക കോളമില്ലാത്തത്‌ ആശങ്കയുണര്‍ത്തുന്നു. അഡീഷണല്‍ ഷീറ്റുകളുടെ എണ്ണവുംഇന്‍വിജിലേറ്റേഴ്‌സിന്റെ ഒപ്പും രേഖപ്പെടുത്താന്‍ പ്രത്യേക കോളമുള്ളപ്പോഴാണ്‌ പരീക്ഷാര്‍ഥികള്‍ക്ക്‌ രജിസ്‌റ്റര്‍ നമ്പര്‍ എഴുതാന്‍ കോളമില്ലാത്ത്‌.
വിദ്യാര്‍ഥികളില്‍ ഇത്‌ ആശങ്ക പടര്‍ത്തുന്നു. പ്രത്യേക കോളമില്ലാത്തതിനാല്‍ ഷീറ്റില്‍ എവിടെയെങ്കിലും രജിസ്‌റ്റര്‍ നമ്പര്‍ എഴുതാന്‍ വിദ്യാര്‍ഥികള്‍ നിര്‍ബന്ധിതരാവുകയാണ്‌.
അഡീഷണല്‍ ഷീറ്റില്‍ രജിസ്‌റ്റര്‍ നമ്പര്‍ രേഖപ്പെടുത്താന്‍ പ്രത്യേക കോളം പ്രിന്റ്‌ ചെയ്യണമെന്ന്‌ കേരളാ സ്‌റ്റേ്‌റ്റ്‌ ടീച്ചേഴ്‌സ്‌ സെന്റര്‍ ജില്ലാ പ്രസിഡന്റ്‌ റോയി വര്‍ഗീസ്‌ ആവശ്യപ്പെട്ടു.

Ads by Google
Advertisement
Saturday 11 Mar 2017 02.23 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW