Saturday, November 25, 2017 Last Updated 6 Min 22 Sec ago English Edition
Todays E paper
Ads by Google
Saturday 11 Mar 2017 02.20 AM

എം.സി. റോഡ്‌ മുന്നറിയിപ്പ്‌ സൗകര്യങ്ങളൊരുക്കാന്‍ െവെകുന്നു; അപകടങ്ങള്‍ പെരുകുന്നു

uploads/news/2017/03/88517/2ktm.jpg

കോട്ടയം: എം.സി. റോഡില്‍ നവീകരണം പൂര്‍ത്തിയാക്കിയ ഭാഗങ്ങളില്‍ മുന്നറിയിപ്പു സൗകര്യങ്ങള്‍ ഒരുക്കാന്‍ വൈകുമ്പോള്‍ മുടക്കമില്ലാതെ അപകടങ്ങള്‍. റോഡിന്റെ ദിശയറിയാതെ വരുന്ന വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍നിന്നു പലരും രക്ഷപ്പെടുന്നതു തലനാരിഴയ്‌ക്ക്‌.
ഇന്നലെ ചൂട്ടുവേലിയില്‍ മംഗളം ജംങ്‌ഷനു മുന്നിലുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. മറ്റൊരാള്‍ക്ക്‌ ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്‌തു. ഇന്നോവകാറും ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം.
എം.സി റോഡിന്റെ ചെങ്ങന്നൂര്‍ - ഏറ്റുമാനൂര്‍ ഭാഗത്തിന്റെ നവീകരണം പൂര്‍ണമായി പൂര്‍ത്തീകരിച്ചശേഷം മാത്രം മുന്നറിയിപ്പു സംവിധാനങ്ങള്‍ സ്‌ഥാപിക്കാനാണു അധികൃതരുടെ നീക്കം. നവീകരണം പൂര്‍ത്തിയായ സ്‌ഥലങ്ങളില്‍ മുന്നറിയിപ്പു സംവിധാനങ്ങള്‍ ഒരുക്കണമെന്നാണു യാത്രക്കാരുടെയും പ്രദേശവാസികളുടെയും ആവശ്യം. മുഴുവന്‍ മുന്നറിയിപ്പു ബോര്‍ഡുകള്‍ ഇല്ലെങ്കില്‍ റോഡിനു നടുവിലെ മാര്‍ക്കിങ്ങ്‌ എങ്കിലും വേഗത്തിലാക്കണമെന്നാണ്‌ ആവശ്യം ഉയര്‍ന്നിരിക്കുന്നത്‌. രണ്ടു ഘട്ട ടാറിങ്ങും അവസാനിച്ച കോട്ടയം നാഗമ്പടം മുതല്‍ ഏറ്റുമാനൂര്‍ വരെയുള്ള ഭാഗത്താണ്‌ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നത്‌. കോട്ടയത്തെ കുരുക്കിന്റെ ആലസ്യത്തിലേക്കു നാഗമ്പടത്തേയ്‌ക്ക്‌ എത്തുമ്പോള്‍ വേഗത്തില്‍ വണ്ടിയോടിക്കാന്‍ ശ്രമിക്കുന്നത്‌ അപകടങ്ങള്‍ക്കു കാരണമാകുന്നുണ്ട്‌. സ്വകാര്യ, കെ.എസ്‌.ആര്‍.ടി.സി. ബസുകള്‍ പോലും ഈ ഭാഗങ്ങളില്‍ നിയന്ത്രണമൊന്നുമില്ലാതെയാണു പായുന്നത്‌.
ഇക്കാര്യം നിരവധി തവണ അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടിട്ടും യാതൊരു നടപടിയുമുണ്ടാകുന്നില്ല. മോട്ടോര്‍ വാഹന വകുപ്പോ, പോലീസോ വേഗനിയന്ത്രണ സംവിധാനങ്ങള്‍ ഒരുക്കാന്‍ ശ്രദ്ധിക്കുന്നതേയില്ല.
പലയിടങ്ങളിലും ഓടകള്‍ക്കു മൂടി സ്‌ഥാപിക്കാത്തതും അപകടങ്ങള്‍ വര്‍ധിപ്പിക്കുന്നു. ഇന്നലെ ചൂട്ടുവേലിയിലുണ്ടായ അപകടത്തില്‍ പരുക്കേറ്റ അഖില്‍ മൂടിയില്ലാത്ത ഓടയ്‌ക്കുള്ളിലേക്കാണു തെറിച്ചുവീണത്‌. ഇത്തരത്തില്‍ പല ഭാഗങ്ങളിലും ഓടകള്‍ക്കു മൂടിയില്ല.
ഇക്കാര്യം നിരവധി പരാതികള്‍ക്കു കാരണമായതിനെത്തുടര്‍ന്നു കോട്ടയം മുതല്‍ ഏറ്റുമാനൂര്‍ വരെയുള്ള ഭാഗത്ത്‌ ഓടകള്‍ക്കു മുഴുവന്‍ മൂടി സ്‌ഥാപിക്കാന്‍ കലക്‌ടര്‍ നിര്‍ദേശം നല്‍കിയിരുന്നു വെങ്കിലും നടപടിയൊന്നുമുണ്ടായില്ല.

Ads by Google
Advertisement
Saturday 11 Mar 2017 02.20 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW