Thursday, March 23, 2017 Last Updated 53 Min 10 Sec ago English Edition
Todays E paper
Saturday 11 Mar 2017 02.20 AM

കാട്ടാനയെ തുരത്തുന്നതിനിടെ പടക്കംപൊട്ടി വനംവകുപ്പ്‌ ഉദ്യോഗസ്‌ഥനു പരുക്ക്‌

uploads/news/2017/03/88508/3id.jpg

രാജകുമാരി: ജനവാസമേഖലയില്‍ തമ്പടിച്ചിരിക്കുന്ന കാട്ടാനക്കൂട്ടത്തെ തുരത്തുന്നതിനിടയില്‍ കൈയിലിരുന്ന പടക്കം പൊട്ടി വനംവകുപ്പ്‌ ഉദ്യോഗസ്‌ഥനു പരുക്ക്‌.
ബൈസണ്‍വാലിക്കു സമീപം അരമനപ്പാറയില്‍ ജനവാസമേഖലയില്‍നിന്ന്‌ കാട്ടാനക്കൂട്ടത്തെ ഭയപ്പെടുത്തി വനത്തിലേക്കു കയറ്റി വിടുന്നതിനിടയില്‍ വനംവകുപ്പിന്റെ പീരുമേടുള്ള റാപ്പിഡ്‌ റെസ്‌പോണ്‍സ്‌ ടീം അംഗവും കോരുത്തോട്‌ സ്വദേശിയുമായ സിബല്‍മോ(47) നാണു പരുക്കേറ്റത്‌.
തീ കൊളുത്തുന്നതിനിടയില്‍ കൈയിലിരുന്ന ഉഗ്രശക്‌തിയുള്ള പടക്കം അബദ്ധത്തില്‍ പൊട്ടിയതിനാല്‍ വലതു കൈപ്പത്തി ചിന്നിച്ചിതറി. അടിമാലി താലൂക്ക്‌ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയശേഷം സിബല്‍മോനെ കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബൈസണ്‍വാലി അരമനപ്പാറയ്‌ക്കു സമീപം ഏതാനും ആഴ്‌ച്ചകളായി ഭീതി വിതയ്‌ക്കുന്ന മൂന്നു പിടിയാനകളും ഒരു കുട്ടിക്കൊമ്പനുമടങ്ങുന്ന സംഘത്തെ ജനവാസമേഖലയില്‍നിന്നും വനത്തിലേക്ക്‌ ഓടിച്ചു വിടാനാണു മൂന്നുദിവസം മുമ്പ്‌ ബോഡിമെട്ട്‌ വനംവകുപ്പ്‌ ഉദ്യോഗസ്‌ഥര്‍ക്കൊപ്പം പീരുമേട്ടില്‍നിന്നുള്ള റാപ്പിഡ്‌ റെസ്‌പോണ്‍സ്‌ ടീം എത്തിയത്‌.
പകല്‍ ജനവാസമേഖലയില്‍നിന്ന്‌ അകന്നു നില്‍ക്കുന്ന കാട്ടാനക്കൂട്ടം സന്ധ്യമയങ്ങിയാല്‍ തിരികെ വന്ന്‌ വാഴയും മറ്റ്‌ കാര്‍ഷികവിളകളും തിന്നുതീര്‍ക്കുകയാണു പതിവ്‌. ഇന്നലെ പകല്‍ 12 മണിയോടെ അരമനപ്പാറയ്‌ക്കു സമീപത്തെ കോളനിയിലെത്തിയ കാട്ടാനക്കൂട്ടത്തെ പാട്ടകൊട്ടിയും പടക്കം പൊട്ടിച്ചും ശബ്‌ദമുണ്ടാക്കി വനത്തിലേക്കു കയറ്റിവിടാന്‍ വനംവകുപ്പ്‌ ഉദ്യോഗസ്‌ഥരും നാട്ടുകാരും ചേര്‍ന്നു ശ്രമിക്കുന്നതിനിടയിലാണു സിബല്‍മോന്‌ അപകടം സംഭവിച്ചത്‌.
ഡെപ്യൂട്ടി റേഞ്ച്‌ ഓഫീസര്‍ പി.കെ. അശോകന്റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണു പീരുമേട്‌ റാപ്പിഡ്‌ റെസ്‌പോണ്‍സ്‌ ടീമിലുള്ളത്‌.
ബോഡിമെട്ട്‌ സെക്ഷന്‍ ഫോറസ്‌റ്റ് ഓഫീസര്‍ കെ.കെ. വിനോദിന്റെ നേതൃത്വത്തില്‍ ഇവരെ സഹായിക്കാന്‍ വനംവകുപ്പിന്റെ മറ്റ്‌ ഉദ്യോഗസ്‌ഥരും സ്‌ഥലത്തുണ്ടായിരുന്നു. ഇന്നലെ അരമനപ്പാറയ്‌ക്കു സമീപം സൊസൈറ്റികുടി ഭാഗത്തെത്തിയ കാട്ടാനക്കൂട്ടം കൃഷിയിടത്തില്‍ താവളമുറപ്പിച്ചതായി നാട്ടുകാര്‍ പറഞ്ഞു.

Ads by Google
Ads by Google
Saturday 11 Mar 2017 02.20 AM
YOU MAY BE INTERESTED
LATEST NEWS
TRENDING NOW