Monday, June 26, 2017 Last Updated 0 Min 49 Sec ago English Edition
Todays E paper
Saturday 11 Mar 2017 02.14 AM

ട്രാഫിക്‌ ബോധവത്‌കരണ ഫോട്ടോ പ്രദര്‍ശനം തുടങ്ങി

uploads/news/2017/03/88488/2wn.jpg

കല്‍പ്പറ്റ: ജില്ലാ പോലീസിന്റെ ആഭിമുഖ്യത്തില്‍ മീനങ്ങാടി ഗ്രാമപഞ്ചായത്ത്‌ ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ ജില്ലാതല ട്രാഫിക്‌ ബോധവല്‍കരണം ഫോട്ടോ പ്രദര്‍ശനം തുടങ്ങി. കല്‍പ്പറ്റ ഫോട്ടോ വേള്‍ഡ്‌ സ്‌റ്റുഡിയോ ഉടമ കെ.പി.ഹരിദാസ്‌ എടുത്ത ചിത്രങ്ങളാണ്‌ പ്രദര്‍ശനത്തിലുള്ളത്‌. പല കാലങ്ങളിലായി ജില്ലയില്‍ നടന്ന വിവിധ വാഹനാപകടങ്ങളാണ്‌ ചിത്രീകരിച്ചിട്ടുള്ളത്‌. കൂടാതെ ട്രാഫിക്‌ സിഗ്നലുകളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്‌. ജില്ലാ പോലീസ്‌ മേധാവി രാജ്‌പാല്‍ മീണ പ്രദര്‍ശനം ഉദ്‌ഘാടനം ചെയ്‌തു. മീനങ്ങാടി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ബീന വിജയന്‍ അധ്യക്ഷയായിരുന്നു. നാര്‍കോട്ടിക്‌ സെല്‍ ഡി.വൈ.എസ്‌.പി.: കെ.സി.ഹരിഹരന്‍, മാനന്തവാടി എ.എസ്‌.പി.: ജി.ജയദേവ്‌, ആര്‍.രതീഷ്‌, കെ.പി.രാധാകൃഷ്‌ണന്‍, സണ്ണി ജോസഫ്‌, ഏലിയാസ്‌, എസ്‌.ഐ. അബ്ബാസ്‌ അലി തുടങ്ങിയവര്‍ പ്രസംഗിച്ചു. മീനങ്ങാടി എ.എസ്‌.ഐ. ജോര്‍ജിന്‌ ഉപഹാരം നല്‍കി. കല്‍പ്പറ്റ ഡി.വൈ.എസ്‌.പി. മുഹമ്മദ്‌ ഷാഫി കെ.പി.ഹരിദാസിനെ പൊന്നാടയണിയിച്ച്‌ ആദരിച്ചു.

Ads by Google
Ads by Google
Saturday 11 Mar 2017 02.14 AM
YOU MAY BE INTERESTED
LATEST NEWS
TRENDING NOW