Thursday, November 16, 2017 Last Updated 17 Min 48 Sec ago English Edition
Todays E paper
Ads by Google
Saturday 11 Mar 2017 02.13 AM

ബി.ജെ.പി നഗരസഭാ ഓഫീസ്‌ മാര്‍ച്ച്‌

uploads/news/2017/03/88479/3ml.jpg

പരപ്പനങ്ങാടി: ബി.ജെ.പി. പരപ്പനങ്ങാടി നഗരസഭാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിവിധ ആവശ്യങ്ങളുന്നയിച്ച്‌ നഗരസഭാ ഓഫീസിലേക്ക്‌ മാര്‍ച്ച്‌ സംഘടിപ്പിച്ചു. പരപ്പനങ്ങാടിയിലെ ഐ.ഐ.എസ്‌.ടി, മത്സ്യബന്ധന തുറമുഖം എന്നിവയിലെ ഇടത്‌-വലത്‌ പക്ഷ നാടകം അവസാനിപ്പിക്കുക, ഭരണ സ്‌തംഭനം ഒഴിവാക്കാന്‍ നഗരസഭാ കാര്യാലയത്തില്‍ ആവശ്യമായ സ്‌റ്റാഫുകളെ നിയമിക്കുക, ഐ.ഐ.എസ്‌.ടിയുടെ പേരില്‍ പാവങ്ങളെ കുടിയൊഴിപ്പിക്കാനുളള നഗരസഭാ നീക്കം പിന്‍വലിക്കുക, നെടുവ പ്രദേശത്തോടുളള അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ്‌ ബി.ജെ.പി ബഹുജനമാര്‍ച്ച്‌ സംഘടിപ്പിച്ചത്‌. ബി.ജെ.പി ദേശീയ സമിതി അംഗം ജയചന്ദ്രന്‍ മാര്‍ച്ച്‌ ഉദ്‌ഘാടനം ചെയ്‌തു. ബി.ജെ.പി പരപ്പനങ്ങാടി നഗരസഭ വൈസ്‌പ്രസിഡന്റ്‌ ജയദേവന്‍ അധ്യക്ഷത വഹിച്ചു. ബി.ജെ.പി ഉത്തരമേഖല ജനറല്‍ സെക്രട്ടറി പ്രേമന്‍, ജില്ലാ ട്രഷറര്‍ രാജീവ്‌, പി.ജഗന്നിവാസന്‍, മണ്ഡലം പ്രസിഡന്റ്‌ വത്സരാജന്‍, കൗണ്‍സിലര്‍ പി.വി.തുളസീദാസ്‌ പ്രസംഗിച്ചു.

Ads by Google
Advertisement
Saturday 11 Mar 2017 02.13 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW