Sunday, October 22, 2017 Last Updated 19 Min 10 Sec ago English Edition
Todays E paper
Ads by Google
Saturday 11 Mar 2017 02.12 AM

അന്താരാഷ്‌ട്ര നിലവാരത്തിലേക്ക്‌ ആദ്യചുവട്‌; സ്‌കൂളുകള്‍ക്ക്‌ ഫര്‍ണിച്ചര്‍ പദ്ധതിക്ക്‌ തുടക്കം

uploads/news/2017/03/88468/2kn.jpg

കണ്ണൂര്‍: ജില്ലയിലെ വിദ്യാലയങ്ങള്‍ അന്താരാഷ്‌ട്ര നിലവാരത്തിലേക്കുയര്‍ത്തുന്നതിന്റെ ഭാഗമായി ജില്ലാപഞ്ചായത്ത്‌ വിതരണം ചെയ്യുന്ന ഫര്‍ണിച്ചറുകളുടെ വര്‍ക്ക്‌ ഓര്‍ഡര്‍ കൈമാറി. ജില്ലാപഞ്ചായത്ത്‌ കോണ്‍ഫറന്‍സ്‌ ഹാളില്‍ നടന്ന ചടങ്ങില്‍ റബ്‌കോ ചെയര്‍മാന്‍ എന്‍.ചന്ദ്രനില്‍ നിന്ന്‌ ജില്ലാപഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.വി സുമേഷ്‌ രേഖ ഏറ്റുവാങ്ങി. അന്താരാഷ്‌ട്ര നിലവാരത്തിലേക്കുയര്‍ത്തുന്നതിനായി തെരഞ്ഞെടുക്കപ്പെട്ട 23 സ്‌കൂളുകള്‍ ഉള്‍പ്പെടെ 62 സ്‌കൂളുകളിലെ ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗത്തിനാവശ്യമായ ഫര്‍ണിച്ചറുകളാണ്‌ ഒന്നാംഘട്ടത്തില്‍ വിതരണം ചെയ്യുന്നത്‌. 965 ഡസ്‌കുകളും 965 ബഞ്ചുകളും 226 മേശകളും 226 കസേരകളുമാണ്‌ വിതരണം ചെയ്യുന്നത്‌.
സ്‌കൂളുകളെ അന്താരാഷ്‌ട്ര നിലവാരത്തിലേക്കുയര്‍ത്തുന്നതിന്‌ മുന്നോടിയായി അടിസ്‌ഥാന സൗകര്യവികസനത്തിന്‌ പ്രാധാന്യം നല്‍കിയാണ്‌ ജില്ലാപഞ്ചായത്ത്‌ ഫര്‍ണിച്ചറുകള്‍ കൈമാറുന്നത്‌. 2 കോടി രൂപ ചെലവഴിച്ച്‌ റബ്‌കോ വഴിയാണ്‌ ഫര്‍ണിച്ചര്‍ വിതരണം. ജില്ലാപഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ പി.പി ദിവ്യ, സ്‌റ്റാന്റിംഗ്‌കമ്മറ്റി ചെയര്‍മാന്‍മാരായ കെ.പി ജയബാലന്‍, കെ.ശോഭ, ജില്ലാപഞ്ചായത്തംഗം ജോയ്‌ കൊന്നക്കല്‍, വിദ്യാഭ്യാസ ഉപഡയറക്‌ടര്‍ എം. ബാബുരാജന്‍, റബ്‌കോ മാനേജിംഗ്‌ ഡയറക്‌ടര്‍ പി.വി ഹരിദാസ്‌, ജനറല്‍ മാനേജര്‍ എം.സുരേഷ്‌ബാബു, സെയില്‍സ്‌മാനേജര്‍ എസ്‌ അനീഷ്‌ എന്നിവര്‍ സംബന്ധിച്ചു.

Ads by Google
Advertisement
Saturday 11 Mar 2017 02.12 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW