Thursday, November 23, 2017 Last Updated 49 Min 9 Sec ago English Edition
Todays E paper
Ads by Google
Friday 10 Mar 2017 03.03 AM

ഗ്രാമപഞ്ചായത്ത്‌ ഓഫീസിനു നേരെ ആക്രമണം; ജനാല ചില്ലുകള്‍ എറിഞ്ഞ്‌ തകര്‍ത്തു

uploads/news/2017/03/88216/1kl.jpg

പിറവന്തൂര്‍: ഗ്രാമപഞ്ചായത്ത്‌ കാര്യാലയത്തിന്റെ ജനാല ചില്ലുകള്‍ എറിഞ്ഞു തകര്‍ത്തു. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. പഞ്ചായത്ത്‌ കെട്ടിടത്തിന്റെ രണ്ടാംനിലയിലെ ജനാല ചില്ലുകളാണു തകര്‍ക്കപ്പെട്ടത്‌. രാവിലെ ഓഫീസിലെത്തിയ ജീവനക്കാരാണു സംഭവം ആദ്യം കണ്ടത്‌. തുടര്‍ന്നു പഞ്ചായത്ത്‌ സെക്രട്ടറിയെ വിവരമറിയിച്ചു. ജനാല ചില്ലുകള്‍ തകര്‍ക്കാനായി എറിഞ്ഞ കല്ലുകളും ഓഫീസിനുള്ളില്‍ ചിതറി കിടക്കുന്നുണ്ട്‌. രാത്രി 11 വരെ പഞ്ചായത്ത്‌ ഓഫീസ്‌ സ്‌ഥിതി ചെയ്യുന്ന അലിമുക്ക്‌ ജങ്‌ഷനില്‍ ആളുകള്‍ ഉണ്ടാക്കാറുണ്ട്‌. അതിനുശേഷമാണു സംഭവമെന്ന നിഗമനത്തിലാണ്‌ അധികൃതര്‍. സമീപത്തെ വീടുകളില്‍ സ്‌ഥാപിച്ചിരിക്കുന്ന കാമറകള്‍ പരിശോധിക്കണമെന്നും പഞ്ചായത്ത്‌ അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌. പുനലൂര്‍ പോലീസ്‌ സ്‌ഥലത്തെത്തി പരിശോധന നടത്തി.

Ads by Google
Advertisement
Friday 10 Mar 2017 03.03 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW