Sunday, May 28, 2017 Last Updated 15 Min 55 Sec ago English Edition
Todays E paper
Thursday 09 Mar 2017 01.35 AM

കാട്ടാനയുടെ ആക്രമണത്തില്‍ വയോധികന്‍ മരിച്ചു; നാട്ടുകാര്‍ ഫോറസ്‌റ്റ് സേ്‌റ്റഷന്‍ ഉപരോധിച്ചു

uploads/news/2017/03/87784/1pl.jpg

അഗളി: കാട്ടനയുടെ അക്രമണത്തില്‍ ഗോഞ്ചിയൂര്‍ ഊരിലെ സുബ്രഹ്‌മണ്യന്‍ മരിക്കാനിടയാക്കിതില്‍ പ്രതിഷേധിച്ച്‌ ഗോഞ്ചീയൂര്‍, വെള്ളകുളം, മൂലഗംഗല്‍, ഷോളയൂര്‍ ഊരിലെ ജനങ്ങള്‍ ഷോളയൂര്‍ ഫോറസ്‌റ്റ് ഓഫീസ്‌ ഉപരോധിച്ചു. കാട്ടനയുടെ ശല്യം കൂടിയ പ്രദേശങ്ങളാണ്‌ ഇവ. വനത്തിനോട്‌ ചേര്‍ന്ന്‌ കിടക്കുന്ന ഊരുകളായതിനാല്‍ കാട്ടുമൃഗങ്ങള്‍ വേഗത്തില്‍ ഊരില്‍ എത്തുന്നതായ്‌ നാട്ടുകാര്‍ ആരോപിക്കുന്നു.
ഇതിന്‌ ശാശ്വത പരിഹാരം കാണമെന്നും മരിച്ച സുബ്രഹ്‌മണ്യന്റെ കുടുംബത്തിന്‌ നഷ്‌ടപരിഹാരം നല്‍കണമെന്നും ആവശ്യപെട്ടാണ്‌ ആദിവാസികള്‍ അടക്കുമുള്ള പ്രദേശവാസികള്‍ ഫോറസ്‌റ്റ് സേ്‌റ്റഷന്‍ ഉപരോധിച്ചത്‌. സ്‌ഥലത്ത്‌ എത്തിയ മണ്ണാര്‍ക്കാട്‌ ഡി.എഫ്‌.ഒ ജയപ്രകാശ്‌ അഗളി ഡി.വൈ.എസ്‌.പി റ്റി.കെ സുബ്രഹ്‌മണ്യന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ പൊതുജനങ്ങളുടെ ആവശ്യങ്ങള്‍ നടപ്പിലാക്കമെന്ന്‌ വനം അധികൃര്‍ ഉറപ്പ്‌ നല്‍കിയതിന്‌ തുടര്‍ന്നാണ്‌ രണ്ട്‌ മണികൂര്‍ നീണ്ട ഉപരോധം അവസാനിപ്പിച്ചത്‌.
അക്രമകാരികളായ ആനകളെ ഷോളായൂര്‍ മേഖലകളില്‍ നിന്ന്‌ ഒഴിപ്പിക്കുന്നതിന്‌ ആന സ്‌ക്വാഡ്‌, മണ്ണാര്‍ക്കാട്‌ ദ്രുത പ്രതികരണ സംഘം, മറ്റ്‌ ഉദ്യോഗസ്‌ഥര്‍, പ്രദേശങ്ങളില്‍ നിന്ന്‌ തിരഞ്ഞെടുക്കപ്പെട്ട പൊതുജന സേവകര്‍ എന്നിവരുടെ സഹായത്തോടെ കാട്ടാനകളെ ശിരുവാണി കാടുകളിലേക്ക്‌ നാളെ മുതല്‍ തന്നെ ഓടിക്കാനുള്ള നടപടികള്‍ ആരംഭിക്കും. കര്‍ഷകര്‍ക്ക്‌ കാട്ടാനകള്‍ വരുത്തിവെച്ച നാശനഷ്‌ടങ്ങള്‍ എത്രയും വേഗം നല്‍കാനുള്ള നടപടികള്‍ നടത്തും. കാട്ടാനകള്‍ നാട്ടിലെത്തുന്നത്‌ പ്രദേശവാസികളെ അറിയിക്കുന്നതിനായി സന്ദേശങ്ങള്‍ അയക്കുന്നതിന്ന്‌ വേണ്ട പ്രകിയ ബുധാനാഴ്‌ച്ച തന്നെ ആരംഭിക്കും.
പ്രദേശങ്ങളില്‍ നിന്ന്‌ തിരഞ്ഞെടുക്കുന്ന ആളുകള്‍ അടങ്ങുന്ന സംഘത്തിന്ന്‌ വ്യാഴാഴ്‌ച്ച തന്നെ ടോര്‍ച്ചുകള്‍ നല്‍കും. വെള്ളകുളം ഊരിലെ സൗരോര്‍ജ വേലികളുടെ പണി എത്രയും മാര്‍ച്ച്‌ മാസം അവസാനത്തോടെ പൂര്‍ത്തികരിക്കും. ഗോഞ്ചിയൂര്‍ ഊരിന്‌ ചുറ്റുമുള്ള വനത്തില്‍ കമ്പി വേലി നിര്‍മ്മിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കാനും, പല ഊരുകളിലായ്‌ കാട്ടനകള്‍ നശിപ്പിച്ച കുടിവെള്ള ടാങ്കുകള്‍ പുനസ്‌ഥാപിക്കുന്നതിനായി സര്‍ക്കാരില്‍ നിന്നും സാമ്പത്തിക സഹായം നല്‍കാനും, റബര്‍ ബുള്ളറ്റ്‌ ഉപയോഗിച്ച്‌ കാട്ടാനകളെ തുരത്തുന്നതിനായി നടപടികള്‍ വ്യാഴാഴ്‌ച്ച മുതല്‍ തന്നെ ആരംഭിക്കുമെന്നും ഉറപ്പു നല്‍കി.
ഹരിത ഭാരത മിഷന്‍ പദ്ധതി ഉപയോഗിച്ച്‌ വനങ്ങളില്‍ മുന്‍കാലങ്ങളില്‍ നിര്‍മ്മിച്ച ചെക്ക്‌ഡാമുകളിലെ മണ്ണ്‌ നീക്കം ചെയ്‌ത് വന്യ മൃഗങ്ങള്‍ക്ക്‌ വേണ്ട വെള്ളം ശേഖരിച്ച്‌ നിര്‍ത്താനും, സര്‍ക്കാര്‍ ഉത്തരവ്‌ പ്രകാരം അതാത്‌ പ്രദേശങ്ങളില്‍ വനം സംരക്ഷിക്കുന്നതിന്നും, വനം അധികൃതരെ സഹായിക്കുന്നതിനും വേണ്ടി ജനകിയ സമിതികള്‍ മാര്‍ച്ച്‌ 15നകം രൂപികരിക്കുമെന്നുമുള്ള പതിനൊന്ന്‌ നിബന്ധനകള്‍ മണ്ണാര്‍ക്കാട്‌ ഡി.എഫ്‌.ഒ പൊതുജനങ്ങള്‍ക്ക്‌ എഴുതി നല്‍കിയതിന്ന്‌ ശേഷമാണ്‌ ഉപരോധം പിന്‍വലിച്ചത്‌. ഉപരോധചര്‍ച്ചയില്‍ ജനപ്രതിനിധികളായ സനോജ്‌.പി, അനീഷ്‌.കെ.വി, കാളിയമ്മ പങ്കെടുത്തു.

Ads by Google
Ads by Google
Thursday 09 Mar 2017 01.35 AM
YOU MAY BE INTERESTED
LATEST NEWS
TRENDING NOW