Saturday, October 21, 2017 Last Updated 0 Min 20 Sec ago English Edition
Todays E paper
Ads by Google
Thursday 09 Mar 2017 01.12 AM

മാലിന്യ നിക്ഷേപം അസഹ്യമായി: നാട്ടുകാര്‍ പകര്‍ച്ചവ്യാധി ഭീഷണിയില്‍

uploads/news/2017/03/87707/1c.jpg

മുക്കം : മുക്കം കടവ്‌ പാലം കാരമൂല റോഡിലെ മുണ്ടിത്തോടില്‍ മാംസാവശിഷ്‌ടങ്ങളടക്കമുള്ള മാലിന്യ നിക്ഷേപം വന്‍തോതില്‍ കുന്നുകൂടുന്നു.
വേനല്‍മഴയിലെ വെള്ളത്തില്‍ ചീഞ്ഞളിഞ്ഞ്‌ സമീപപ്രദേശത്തൊന്നും ആളുകള്‍ക്ക്‌ നില്‍ക്കാനോ വീടുകളില്‍ താമസിക്കാനോ പറ്റാത്തത്ര ദുര്‍ഗന്ധം രൂക്ഷവും വ്യാപകവുമായി.കോഴിക്കടകളിലേതടക്കമുള്ള മലിന്യങ്ങളാണ്‌ ഈ ഭാഗത്ത്‌ തള്ളുന്നത്‌.
ചെറുപുഴയുമായി ബന്ധിപ്പിക്കുന്ന മുണ്ടിത്തോട്ടില്‍ മാലിന്യം കുന്നുകൂടിക്കിടക്കുന്നു. സമീപത്ത്‌ റോഡിന്റെ ഇരുവശങ്ങളിലും ചാക്കിലും പ്ലാസ്‌റ്റിക്‌ കവറുകളിലും കെട്ടിയ നിലയിലും മാലിന്യം ചിതറിക്കിടക്കുന്നു. ഈ പ്രദേശം തെരുവ്‌ നായ്‌ക്കളുടെ ആവാസ കേന്ദ്രമായിരിക്കയാണ്‌.
ഇരുചക്രവാഹനയാത്രക്കാര്‍ക്കും കാല്‍നടക്കാര്‍ക്കും ഭീഷണിയാണ്‌. കോഴിയുടെ കുടല്‍മാലയടക്കമുള്ളവ കാക്കകള്‍ കൊത്തിവലിച്ച്‌ സമീപത്തെ വീട്ടുമുറ്റങ്ങളിലും കാണുകളിലും കൊണ്ടിടുന്നു.
കുടിവെള്ളം മലിനമാവുകയാണ്‌. തോട്ടിലൂടെ ഒഴുകി മാലിന്യം ചെറുപുഴയിലും മലിനീകരണമുണ്ടാക്കുന്നത്‌ വലിയ പകര്‍ച്ചവ്യാധി ഭീഷണിയുണ്ടാക്കുന്നതാണ്‌.
രാത്രിയില്‍ മാലിന്യക്കെട്ടുകള്‍ കൊണ്ടുവന്ന്‌ ആളൊഴിഞ്ഞ സ്‌ഥലങ്ങളില്‍ വലിച്ചെറിയുകയാണ്‌.
മുക്കം കടവ്‌ പാലത്തിനടുത്ത്‌ ചെറുപുഴയിലേക്കും മാലിന്യ നിക്ഷേപം വന്‍തോതിലായി.
കടുത്ത മലിനീകരണത്തിനും പകര്‍ച്ചവ്യാധി ഭീഷണിക്കും ഇടയാക്കുന്ന മാലിന്യ നിക്ഷേപത്തിനെതിരെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി.
മാലിന്യം തള്ളുന്നവര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട്‌ ഭീമ ഹര്‍ജി പഞ്ചായത്ത്‌, ആരോഗ്യ വകുപ്പ്‌ അധികൃര്‍ക്ക്‌ നല്‍കാന്‍ തീരുമാനിച്ചു. സ്‌ഥലത്ത്‌ കാവല്‍ ഏര്‍പ്പെടുത്താനും തീരുമാനിച്ചു.

Ads by Google
Advertisement
Thursday 09 Mar 2017 01.12 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW