Thursday, December 14, 2017 Last Updated 7 Min 44 Sec ago English Edition
Todays E paper
Ads by Google
Wednesday 08 Mar 2017 01.45 AM

മണികണ്‌ഠന്‍റെ അവാര്‍ഡ്‌ ഉത്സവമാക്കി പനക്കല്‍ നിവാസികള്‍

uploads/news/2017/03/87496/1e.jpg

തൃപ്പൂണിത്തുറ - കമ്മട്ടിപാടത്തിലെ മണികണ്‌ഠന്‌ മികച്ച സഹനടനുള്ള സംസ്‌ഥാന അവാര്‍ഡ്‌ ലഭിച്ചതറിഞ്ഞതോടെ തൃപ്പൂണിത്തുറ പനക്കല്‍ ഭാഗത്തെ നിവാസികള്‍ ഉത്സവലഹരിയിലായി. .അയാള്‍ ജീവിച്ചിരിപ്പുണ്ട്‌ എന്ന സിനിമയുടെ ഷൂട്ടിംഗ്‌ സ്‌ഥലത്തായിരുന്ന മണികണ്‌ഠനെ വാഹനവുമായി പോയി കൂട്ടുകാര്‍ വിളിച്ചുകൊണ്ടുവന്നു.പിന്നീട്‌ തങ്ങളുടെ ഹീറോയെ പൂമാലയണിയിച്ച്‌ തപ്പും കൊട്ടും പാട്ടുമായി തൃപ്പൂണിത്തുറ നഗരത്തില്‍ അവര്‍ ആഹ്ലാദപ്രകടനം നടത്തി.ചമ്പക്കര മാര്‍ക്കറ്റില്‍ പണിയെടുക്കുമ്പോഴും നാടകവും അഭിനയവും ഹരമായി കൊണ്ടുനടന്ന, തങ്ങളില്‍ ഒരാളായ , സാധാരണക്കാരനായ മണികണ്‌ഠന്‍ കമ്മട്ടി പാടത്തില്‍ അഭിനയിച്ചതല്ല ജീവിച്ചതാണെന്നാണ്‌ കൂട്ടുകാരുടെ ഭാഷ്യം. പലരും കമ്മട്ടി പാടത്തിലെ മണി മണികണ്‌ഠന്‍റെ വാടാ തല്ലെടാ , നോക്കി നിക്കാതെ കയ്യടിക്കെടാ എന്ന മാസ്‌റ്റര്‍ പീസ്‌ ഡയലോഗും മണികണ്‌ഠനെ ക്കൊണ്ട്‌ പറയിക്കുന്നുണ്ടായിരുന്നു. മണികണ്‌ഠന്‍ താമസിക്കുന്ന പനക്കല്‍ ഭാഗത്തെ ആഹ്ലാദപ്രകടനം രാത്രിയാകുവോളം തുടര്‍ന്നു.

Ads by Google
Advertisement
Wednesday 08 Mar 2017 01.45 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW