Sunday, July 14, 2019 Last Updated 4 Min 27 Sec ago English Edition
Todays E paper
Ads by Google
Sunday 05 Mar 2017 01.54 AM

കാല്‍വരിമൗണ്ട്‌ സഞ്ചാരികളുടെ ഇഷ്‌ടകേന്ദ്രമാകുന്നു

uploads/news/2017/03/86613/2ig.jpg

കട്ടപ്പന: ജില്ലയുടെ വിനോദസഞ്ചാര ഭൂപടത്തില്‍ ഇടം നേടിയ കാല്‍വരിമൗണ്ട്‌ മലനിരകള്‍ സഞ്ചാരികളുടെ ഇഷ്‌ടകേന്ദ്രമായി മാറുന്നു. നിര്‍ദിഷ്‌ട അടിമാലി-കുമളി ദേശീയപാതയില്‍ 10-ാംമൈലില്‍നിന്ന്‌ ഒരുകിലോമീറ്റര്‍ സഞ്ചരിച്ചാല്‍ വിനോദ സഞ്ചാരകേന്ദ്രത്തിലെത്താം. ഇടുക്കി ജലസംഭരണിയുടെ മലമുകളില്‍നിന്നുള്ള വിദൂരദൃശ്യവും തണുത്ത കാറ്റുമാണു കാല്‍വരിമൗണ്ടിന്റെ പ്രത്യേകത. ഇവിടുത്തെ പ്രകൃതിഭംഗി ആസ്വദിക്കാനായി പ്രകൃതിയോടിണങ്ങിച്ചേരുന്ന ഇരിപ്പടങ്ങളും വിശ്രമകേന്ദ്രങ്ങളും അധികൃതര്‍ ഒരുക്കിയിട്ടുണ്ട്‌.
സ്വദേശികളും വിദേശികളുമടക്കം നൂറുകണക്കിനാളുകള്‍ ദിവസവും എത്തുന്നു. കനത്തവെയിലിലും ഇവിടുത്തെ കാറ്റ്‌ ആശ്വാസം പകരുന്നതായി സഞ്ചാരികള്‍ പറയുന്നു. ഉച്ചയ്‌ക്കുശേഷമാണു കൂടുതല്‍ ആളുകള്‍ ഇവിടേയ്‌ക്ക്‌ എത്തുന്നത്‌.
വിനോദ സഞ്ചാരകേന്ദ്രത്തില്‍ എത്തുന്നവര്‍ക്കായി താമസസൗകര്യവും ഒരുക്കിയിട്ടുണ്ട്‌. 2500 രൂപയാണ്‌ ഇതിനു ഈടാക്കുന്നത്‌. നിരവധി സിനിമകളിലൂടെ കാല്‍വരിമൗണ്ട്‌ വെള്ളിത്തിരയില്‍ താരമായി മാറിക്കഴിഞ്ഞു. പച്ചപ്പു നിറഞ്ഞ കുന്നുകളില്‍ എപ്പോഴും വീശുന്ന ഇളംകാറ്റാണു സഞ്ചാരികളുടെ മനംകുളിര്‍പ്പിക്കുന്നത്‌.

Ads by Google
Advertisement
Sunday 05 Mar 2017 01.54 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW