Thursday, December 14, 2017 Last Updated 3 Min 58 Sec ago English Edition
Todays E paper
Ads by Google
Saturday 04 Mar 2017 02.13 AM

കലക്‌ടര്‍ സംരക്ഷണംനല്‍കാന്‍ നിര്‍ദേശം നല്‍കിയ കുടുംബത്തിലെ നവജാതശിശു മരിച്ചനിലയില്‍

uploads/news/2017/03/86330/2ks.jpg

കാസര്‍ഗോഡ്‌: പഞ്ചായത്തിനോടും സാമൂഹിക ക്ഷേമവകുപ്പിനോടും സംരക്ഷണം നല്‍കാന്‍ ജില്ലാകലക്‌ടര്‍ നിര്‍ദേശംനല്‍കിയ കുടുംബത്തിലെ നവജാതശിശു
മരിച്ച നിലയില്‍. ചെങ്കള പഞ്ചായത്തിലെ നെല്ലിക്കട്ട പള്ളിക്കു സമീപം താമസിക്കുന്ന ആമു-നസീമ ദമ്പതികളുടെ 22 ദിവസം പ്രായമുള്ള ഇരട്ടക്കുഞ്ഞുങ്ങളിലൊരാളായ ആയിഷയാണ്‌ മരിച്ചത്‌. പോഷകാഹാരക്കുറവും തറയിലുള്ള കിടത്തവുമാണ്‌ മരണകാരണമെന്ന്‌ സംശയിക്കുന്നു.
കഴിഞ്ഞദിവസം രാവിലെ കുടുംബത്തിന്‌ റേഷന്‍ സാധനങ്ങളുമായി എത്തിയ ചൈല്‍ഡ്‌ പ്ര?ട്ടക്‌റ്റ് ടീം സംസ്‌ഥാന പ്രസിഡന്റ്‌ സി.കെ. നാസര്‍, ഗള്‍ഫ്‌ കമ്മിറ്റി ചെയര്‍മാന്‍ മഹമൂദ്‌ അബ്‌ദുള്ള, റഹീം പൂടംങ്കല്ല്‌ വനിത പ്രവര്‍ത്തക മറിയക്കുഞ്ഞി മാണിക്കോത്ത്‌ എന്നിവരാണു കുട്ടി വീട്ടില്‍ തറയില്‍ തണുപ്പേറ്റ്‌ മരിച്ച നിലയില്‍ കണ്ടെത്തിയത്‌.
കുട്ടിയുടെ മാതാവ്‌ നസീമക്ക്‌ വീട്ടില്‍ അടിസ്‌ഥാന സൗകര്യങ്ങളോ പ്രാഥമിക കൃത്യം നടത്താനുള്ള കക്കൂസ്‌ സൗകര്യമോ ഇല്ലാത്തതിനാല്‍ മാനസികാസ്വസ്‌ഥ്യമുണ്ട്‌. ഇരട്ടക്കുട്ടികളെ കൂടാതെ ഏഴു ആണ്‍കുട്ടികള്‍കൂടി ഇവര്‍ക്കുണ്ട്‌. ഇവരെല്ലാം അടിസ്‌ഥാന സൗകര്യമില്ലാതെയാണു കഴിയുന്നത്‌. കുളിക്കാന്‍ വെള്ളമില്ലാത്തതിനാല്‍ കുട്ടികളെ സമീപത്തെ മദ്രസയിലോ സ്‌കൂളിലോ കയറ്റുന്നില്ലെന്നും പറയുന്നു.
വര്‍ഷങ്ങള്‍ക്കു ചെങ്കള പഞ്ചായത്ത്‌ അനുവദിച്ച മുപ്പതിനായിരം രൂപയുടെ ധനസഹായം ഈ കുടുംബത്തിന്‌ നല്‍കാതെ വഞ്ചിച്ചെന്ന്‌ പറഞ്ഞ്‌സര്‍ക്കാരിന്റെ ഒരു സഹായ പദ്ധതിയും സ്വീകരിക്കാറില്ലായിരുന്നു.
ഇവരുടെ വീടിനു നമ്പര്‍ നല്‍കുന്നതില്‍ പഞ്ചായത്ത്‌ കാലതാമസം ഉണ്ടാക്കിയതോടെ കെ.എസ്‌.ഇ.ബിയുടെ സൗജന്യ കണക്ഷന്‍ പോലും കഴിഞ്ഞ ദിവസമാണ്‌ ലഭിച്ചത്‌.

Ads by Google
Advertisement
Saturday 04 Mar 2017 02.13 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW