Friday, September 22, 2017 Last Updated 24 Min 25 Sec ago English Edition
Todays E paper
Ads by Google
Wednesday 01 Feb 2017 01.50 AM

തലപ്പാടി മുതല്‍ കുന്താപുരം വരെയുള്ള പാതയില്‍ ടോള്‍ പ്രാബല്യത്തില്‍ വന്നു

uploads/news/2017/02/76249/2ks.jpg

കാസര്‍ഗോഡ്‌: നാലുവരിപ്പാതയുടെ ചര്‍ച്ചകള്‍ കേരളത്തില്‍ പുരോഗമിക്കുമ്പോള്‍ നാലുവരിയാക്കി മാറ്റിയ തലപ്പാടി മുതല്‍ കുന്താപുരം വരെയുള്ള പാതയില്‍ ഇന്നു മുതല്‍ ടോള്‍ പ്രാബല്യത്തില്‍ വന്നു. മംഗലാപുരം, ഉഡുപ്പി ഭാഗങ്ങളിലൂടെ കടന്നുപോകുന്ന എന്‍.എച്ച്‌ 66 പാതയിലെ നാല്‌ ടോള്‍ ബൂത്തുകളാണ്‌ ടോള്‍ പിരിച്ചു തുടങ്ങിയത്‌. മാസങ്ങള്‍ക്ക്‌ മുമ്പെ ടോള്‍ ബൂത്തുകളുടെ പണി പൂര്‍ത്തീകരിച്ചിരുന്നുവെങ്കിലും ചിലയിടങ്ങളില്‍ നാലുവരിപ്പാതയുടെ നിര്‍മ്മാണം പൂര്‍ത്തിയാകാത്തതിനാല്‍ ടോള്‍ പിരിച്ചിരുന്നില്ല. തലപ്പാടി, ഗുണ്ട്‌മി, ഹെജമാഡി, സൂറത്ത്‌കല്‍ എന്നിവിടങ്ങളിലാണ്‌ ടോള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്‌. അര്‍ധരാത്രി മുതല്‍ ടോള്‍ പിരിച്ചു തുടങ്ങി .
കാര്‍, ജീപ്പ്‌, വാന്‍ എന്നിവക്ക്‌ ഒരു ഭാഗത്തേക്ക്‌ യഥാക്രമം 40, 30, 35 രൂപയാണ്‌ ടോള്‍ നിരക്ക്‌. മടക്കയാത്രയുണ്ടെങ്കില്‍ 60, 45, 50 എന്നിങ്ങനെയാണ്‌ നിരക്ക്‌. തലപ്പാടിയില്‍ ബസുകള്‍ക്ക്‌ വണ്‍വെ 110ഉം ടൂവെ 165 ഉം രൂപയുമാണ്‌. മറ്റു സ്‌ഥലങ്ങളില്‍ വ്യത്യാസമുണ്ട്‌. കൂടുതല്‍ യാത്ര ചെയ്യുന്നവര്‍ക്ക്‌ പ്രതിമാസ പാസുണ്ട്‌. 20 കി.മി ദൂര പരിധിയിലുള്ളവര്‍ക്കായി 235 രൂപക്ക്‌ പ്രതിമാസ പാസ്‌ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌.
ടോള്‍ എറ്റവും ബാധിക്കുക മലയാളികളെയാണ്‌.ഒരോദിവസവും കാസര്‍ഗോട്ടുനിന്ന്‌ മാത്രം മംഗലാപുരം എയര്‍പോര്‍ട്ടില്‍ 2000ത്തിലധികം വണ്ടികള്‍ പോകുന്നതായിട്ടാണ്‌ കണക്ക്‌.ബിസിനസ്സ്‌ ആവശൃത്തിന്‌ പോകുന്നവരുടെ എണ്ണം അതിലും കൂടുതലാണ്‌.
നിര്‍മ്മാണം നടത്തിയ നവയുഗ കമ്പനിക്ക്‌ തന്നെയാണ്‌ ടോള്‍ പിരിവിന്റെ ചുമതല. അതേ സമയം നിര്‍മ്മാണം പൂര്‍ണ്ണമായും പൂര്‍ത്തീകരിക്കാതെ ടോള്‍ പിരിവ്‌ തുടങ്ങുന്നതിനെതിരെ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്‌. മംഗലാപുരം പമ്പെ്വല്‍, തൊക്കോട്ട്‌, ഉഡുപ്പിയിലെ കരാവലി ജംഗ്‌ഷന്‍ എന്നിവിടങ്ങളില്‍ ഓവര്‍ ബ്രിഡ്‌ജിന്റെ നിര്‍മ്മാണം പകുതിയിലാണ്‌.

Ads by Google
Advertisement
Wednesday 01 Feb 2017 01.50 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW