Tuesday, February 28, 2017 Last Updated 11 Min 28 Sec ago English Edition
Todays E paper
Wednesday 01 Feb 2017 01.48 AM

സ്‌കൂള്‍ ബസും കെ.എസ്‌.ആര്‍.ടി.സി. ബസും കൂട്ടിമുട്ടി 15 പേര്‍ക്ക്‌ പരുക്ക്‌

uploads/news/2017/02/76239/2ekm.jpg

മൂവാറ്റുപുഴ: വിദ്യാര്‍ഥികളുമായി സ്‌കൂളില്‍ നിന്ന്‌ മടങ്ങിയ ബസ്‌ കെ.എസ്‌.ആര്‍.ടി.സി. ബസുമായി കൂട്ടിമുട്ടി 12 വിദ്യാര്‍ഥികളടക്കം 15 പേര്‍ക്കു പരുക്കേറ്റു. പെരുമറ്റം വി.എം. പബ്ലിക്‌ സ്‌കൂള്‍ ബസാണ്‌ അപകടത്തില്‍ പെട്ടത്‌. ഇന്നലെ വൈകുന്നേരം നാലു മണിയോടെ പേഴയ്‌ക്കാപ്പിള്ളി എസ്‌. വളവിലായിരുന്നു അപകടം. സ്‌കൂള്‍ ബസിലെ യാത്രക്കാര്‍ക്കാണു പരുക്കേറ്റത്‌.
സ്‌കൂള്‍ ബസ്‌ എസ്‌. വളവ്‌ ലക്ഷം വീട്‌ കോളനിപ്പടിയില്‍ വിദ്യാര്‍ഥിയെ ഇറക്കിയശേഷം അശ്രദ്ധമായി തിരിച്ചതാണ്‌ അപകടകാരണമെന്ന്‌ നാട്ടുകാര്‍ പറയുന്നു. പാലക്കാട്‌ നിന്നും വരികയായിരുന്നു കെ.എസ്‌.ആര്‍.ടി.സി. ബസ്‌. സ്‌കൂള്‍ ബസിനെ രക്ഷപ്പെടുത്താന്‍ കെ.എസ്‌.ആര്‍.ടി.സി. ഡ്രൈവര്‍ ശ്രമിച്ചുവെങ്കിലും തെന്നിമാറിയ ബസിന്റെ പിന്‍വശം ഇടിച്ച്‌ സ്‌കൂള്‍ ബസ്‌ മറിയുകയായിരുന്നു. കെ.എസ്‌.ആര്‍.ടി.സി. ബസ്‌ ഡ്രൈവറുടെ സമചിത്തതയാണ്‌ വന്‍ ദുരന്തം ഒഴിവാകാന്‍ കാരണമായത്‌. ഈസ്‌റ്റ് വാഴപ്പിള്ളി നിരപ്പ്‌ തൈപ്പറമ്പില്‍ കുടുംബത്തിലെ അഞ്ച്‌ കുട്ടികള്‍ക്ക്‌ അപകടത്തില്‍ പരുക്കേറ്റു. മുഹമ്മദ്‌ അസ്ലമിന്റെ മക്കളായ ഹന, ഫൈഹ, സഹോദരന്‍ അനസിന്റെ മക്കളായ യാസിന്‍ മിസ്‌ വരി, നസ്ലിന്‍ സുല്‍ത്താന, മറ്റൊരു സഹോദരന്‍ അജാസിന്റെ മകള്‍ ദിയ സെഹറിന്‍ എന്നിവര്‍ക്കു പരുക്കുണ്ട്‌. ബസിലുണ്ടായിരുന്ന മറ്റു വിദ്യാര്‍ഥികളായ മുഹമ്മദ്‌ റിസ്‌ വാന്‍, മുഹമ്മദ്‌ അഫ്‌നാന്‍, മുഹമ്മദ്‌ അദീബ്‌ ഫൈസാന്‍, മുഹമ്മദ്‌ അല്‍ ദിയാന്‍, അമീന എം.എസ്‌., മുഹമ്മദ്‌ നബ്‌ഹാന്‍, വൈഷ്‌ണവ്‌ റെജി, ഡ്രൈവര്‍ മൈതീന്‍, ആയമാരായ റൈഹാനത്ത്‌, സിന്ധു എന്നിവര്‍ക്കും പരുക്കുണ്ട്‌. ആരുടേയും പരുക്കുകള്‍ ഗുരുതരമല്ല. പരുക്കേറ്റവരെ പേഴയ്‌ക്കാപ്പിള്ളിയിലെ സബെന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച്‌ പ്രാഥമിക ചികിത്സയും പരിശോധനയും നടത്തി വിട്ടയച്ചു. സ്‌കൂള്‍ അധികൃതരും അധ്യാപകരും ആശുപത്രിയിലെത്തി ആവശ്യമായ നടപടികള്‍ സ്വീകരിച്ചു.

Ads by Google
Ads by Google
Wednesday 01 Feb 2017 01.48 AM
YOU MAY BE INTERESTED
LATEST NEWS
TRENDING NOW