Wednesday, August 23, 2017 Last Updated 8 Min 7 Sec ago English Edition
Todays E paper
Wednesday 01 Feb 2017 01.48 AM

പന്നിയാര്‍ എസ്‌റ്റേറ്റില്‍ കാട്ടാന ആക്രമണം

uploads/news/2017/02/76228/1id.jpg

ശാന്തന്‍പാറ: ഗ്രാമപഞ്ചായത്തിലെ തോണ്ടിമല പന്നിയാര്‍ എസ്‌റ്റേറ്റില്‍ വീണ്ടും കാട്ടാന ആക്രമണം. കഴിഞ്ഞദിവസം രാത്രി തോട്ടം തൊഴിലാളികളുടെ വീടുകള്‍ തകര്‍ത്തു.
മൂന്നു ദിവസമായി ലക്ഷങ്ങളുടെ നാശനഷ്‌ടമാണു ചില്ലിക്കൊമ്പന്‍ എന്നറിയപ്പെടുന്ന കാട്ടാന ഉണ്ടാക്കിയത്‌. കഴിഞ്ഞദിവസം രാത്രി എട്ടോടെ ജനവാസമേഖലയില്‍ എത്തിയ കാട്ടാന വെളുപ്പിനു മൂന്നുവരെ ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചു.
കെ.പി. നടരാജ്‌, തേന്‍രാജ്‌ എന്നിവരുടെ വീടുകള്‍ പൂര്‍ണമായും തകര്‍ത്തു. സാധനങ്ങള്‍ ഭക്ഷിക്കുകയും ഗൃഹോപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്‌തു. രണ്ടുവയസുള്ള കുട്ടിയടക്കം ഇരുകുടുംബത്തിലെയും അംഗങ്ങള്‍ തലനാരിഴയ്‌ക്കാണു രക്ഷപെട്ടത്‌.
കല്ലും മണ്ണും ഉപയോഗിച്ചു നിര്‍മിച്ച കെട്ടിടമാണു തകര്‍ത്തത്‌. കഴിഞ്ഞദിവസം കനകരാജിന്റെ വീടും സ്‌റ്റോറും തകര്‍ക്കുകയും ഒരേക്കര്‍ കൃഷി നശിപ്പിക്കുകയും ചെയ്‌തിരുന്നു.
അടുത്ത രാത്രി വീട്‌ ഇടിച്ചു തകര്‍ക്കുകയും പച്ചക്കറിക്കൃഷികള്‍ നശിപ്പിക്കുകയും ചെയ്‌തു. രാത്രിയായാല്‍ പുറത്തിറങ്ങാന്‍ കഴിയാതെ ഭീതിയിലാണു തൊഴിലാളികള്‍.
അധികൃതര്‍ ഇതിനു പരിഹാരം കാണണമെന്നും ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നാണ്‌ ഇവരുടെ ആവശ്യം. പകല്‍ സമയത്ത്‌ കാടിനുള്ളിലേക്കു പോകുന്ന ഒറ്റയാന്‍ രാത്രിയായാല്‍ ജനവാസ മേഖലയില്‍ എത്തി നാശം സൃഷ്‌ടിക്കുകയാണ്‌.

Ads by Google
Ads by Google
Wednesday 01 Feb 2017 01.48 AM
YOU MAY BE INTERESTED
LATEST NEWS
TRENDING NOW