Monday, May 21, 2018 Last Updated 56 Min 53 Sec ago English Edition
Todays E paper
Ads by Google
Wednesday 01 Feb 2017 01.47 AM

കൊല്ലം എസ്‌.എന്‍. ലോകോളേജ്‌ സമരം വിജയിപ്പിച്ച വിദ്യാര്‍ത്ഥികള്‍

uploads/news/2017/02/76219/1kl.jpg

കൊല്ലം: മാനേജ്‌മെന്റിന്റെ വിദ്യാര്‍ത്ഥി വിരുദ്ധ നടപടികളില്‍ പ്രതിഷേധിച്ച്‌ എസ്‌.എന്‍ ലോ കോളേജില്‍ വിദ്യാര്‍ഥികള്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു. വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ ഉള്‍പ്പെടുത്തി സമര്‍പ്പിച്ച അവകാശപത്രിക മാനേജ്‌മെന്റ്‌ അംഗീകരിച്ച പശ്‌ചാത്തലത്തിലാണു വിദ്യാര്‍ത്ഥികള്‍ സമരം അവസാനിപ്പിച്ചത്‌.
മാനേജ്‌െമന്റിന്റെ വിദ്യാര്‍ഥി വിരുദ്ധ നടപടികളില്‍ പ്രതിഷേധിച്ചു കഴിഞ്ഞദിവസം വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പലിനെ ഉപരോധിച്ചിരുന്നു.
ക്ലാസ്‌ റൂമിനു പുറേമേ ഇടനാഴികളിലും ടോയിലറ്റിന്റെ വശങ്ങളിലുമുള്‍പ്പടെ നിരീക്ഷണ കാമറകള്‍ സ്‌ഥാപിച്ചിരിക്കുന്നതു നീക്കം ചെയ്യുക, ഇന്റേണല്‍ മാര്‍ക്കില്‍ പക്ഷപാതം കാണിക്കുന്നത്‌ അവസാനിപ്പിക്കുക, ആര്‍ട്‌സ്, സ്‌പോര്‍ട്‌സ് ഡേ തുടങ്ങിയവ നടത്തുക എന്നിവയായിരുന്നു വിദ്യാര്‍ഥികളുട പ്രധാന ആവശ്യങ്ങള്‍.
രാവിലെ കോളജിലേക്ക്‌ എ.ഐ.എസ്‌.എഫ്‌, എസ്‌.എഫ്‌.ഐ. തുടങ്ങിയ വിദ്യാര്‍ഥി സംഘടനകളുടെ നേത്യത്വത്തില്‍ പഠിപ്പുമുടക്കി പ്രകടനം നടത്തി പ്രിന്‍സിപ്പലിനെ ഉപരോധിച്ചു. പ്രവര്‍ത്തകരെ പോലീസ്‌ അറസ്‌റ്റ് ചെയ്‌തു നീക്കുകയായിരുന്നു. തുടര്‍ന്നു വിദ്യാര്‍ഥി സംഘടനാ പ്രതിനിധികളും പ്രിന്‍സിപ്പലുമായി നടത്തിയ ചര്‍ച്ചയില്‍ ആവശ്യങ്ങള്‍ അംഗീകരിക്കുകയായിരുന്നു. എസ്‌.എന്‍. ഹോസ്‌റ്റലില്‍ വിദ്യാര്‍ഥിനികള്‍ക്കു വാര്‍ഡനില്‍ നിന്നും നേരിടുന്ന മാനസികപീഡനങ്ങള്‍ വിദ്യാര്‍ഥിനികള്‍ ചര്‍ച്ചയില്‍ ഉന്നയിച്ചു.
ഒരു മണിക്കൂര്‍ വിദ്യാര്‍ഥി സംഘടനാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്‌ഥാനത്തില്‍ പ്രിന്‍സിപ്പല്‍ എസ്‌. ഉഷ അവകാശ പത്രികയിലെ മുഴുവന്‍ ആവശ്യങ്ങളും അംഗീകരിക്കാമെന്ന്‌ ഉറപ്പു നല്‍കിയതിന്റെ അടിസ്‌ഥാനത്തില്‍ സമരം ഉച്ചയോടെ അവസാനിപ്പിക്കുകയായിരുന്നു.

Ads by Google
Advertisement
Wednesday 01 Feb 2017 01.47 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW