Friday, March 24, 2017 Last Updated 44 Min 52 Sec ago English Edition
Todays E paper
Wednesday 01 Feb 2017 01.46 AM

കേളകം ടൗണില്‍ ട്രാഫിക്‌ പരിഷ്‌കരണ നടപടി പോലീസ്‌ ആരംഭിച്ചു

uploads/news/2017/02/76211/1kn.jpg

പേരാവൂര്‍: ഗതാഗത കുരുക്കില്‍ വീര്‍പ്പ്‌ മുട്ടുന്ന കേളകം ടൗണില്‍ ട്രാഫിക്‌ പരിഷ്‌കരണ നടപടി പോലീസ്‌ നടപ്പാക്കി തുടങ്ങി. മാസങ്ങള്‍ക്കു മുമ്പ്‌ ട്രാഫിക്‌ പരിഷ്‌കരണം സംബന്ധിച്ച്‌ യോഗം ചേരുകയും തീരുമാനം നടപ്പാക്കാതെ വരികയും ചെയ്‌തിരുന്നു. ഇതിനിടയിലാണ്‌ പോലീസ്‌ മുന്‍കൈ എടുത്ത്‌ ടൗണിന്റെ വിവിധ ഭാഗങ്ങളില്‍ ട്രാഫിക്‌ ബോര്‍ഡുകള്‍ സ്‌ഥാപിച്ചത്‌. രണ്ടു മാസം മുമ്പ്‌ ചേര്‍ന്ന യോഗത്തില്‍ പഞ്ചായത്തിലെ മുഴുവന്‍ ഓട്ടോ, ടാക്‌സി ഡ്രൈവര്‍മാര്‍ക്കും പോലീസ്‌ സ്‌റ്റേഷനില്‍ രജിസ്‌ട്രേഷന്‌ ശേഷം തിരിച്ചറിയല്‍ കാര്‍ഡ്‌ നല്‍കുമെന്നു തീരുമാനിച്ചിരുന്നെങ്കിലും നടപ്പായില്ല. എന്നാല്‍ ടൗണില്‍ ഗതാഗതക്കുരുക്ക്‌ തടയാന്‍ വേണ്ട ആദ്യ നടപടി എന്ന നിലയിലാണ്‌ പോലീസിന്റെ നേതൃത്വത്തില്‍ ബോര്‍ഡുകള്‍ സ്‌ഥാപിച്ചത്‌. മെയിന്‍ റോഡിലും, പൂവത്തിന്‍ചോല റോഡിലും, അടക്കാത്തോട്‌ റോഡിലും റോഡരികിലെ പാര്‍ക്കിങ്ങും നിരോധിച്ചു. വ്യാപാരഭവന്‍ മുതല്‍ കേളകം പോലീസ്‌ സ്‌റ്റേഷന്‍ വരെയുള്ള പൂവത്തിന്‍ചോല റോഡില്‍ മഹാറാണി ജംഗ്‌ഷന്‍ മുതല്‍ പഞ്ചായത്ത്‌ ഓഫീസ്‌ വരെയുള്ള അടക്കാത്തോട്‌ റോഡില്‍ ബ്രദേഴ്‌സ് പ്രസിന്‌ സമീപം വരെയുള്ള എന്നീ റോഡുകളിലാണ്‌ പാര്‍ക്കിങ്ങ്‌ നിരോധിച്ച്‌ ബോര്‍ഡ്‌ സ്‌ഥാപിച്ചിട്ടുള്ളത്‌.

Ads by Google
Ads by Google
Wednesday 01 Feb 2017 01.46 AM
YOU MAY BE INTERESTED
LATEST NEWS
TRENDING NOW