Monday, February 20, 2017 Last Updated 12 Min 10 Sec ago English Edition
Todays E paper
Wednesday 01 Feb 2017 01.45 AM

പോലീസ്‌ സ്‌റ്റേഷന്‍ പരിസരത്ത്‌ അക്രമം: മൂന്ന്‌ പേര്‍ പിടിയില്‍

uploads/news/2017/02/76194/2ml.jpg

മഞ്ചേരി: കരുവാരക്കുണ്ട്‌ പോലീസ്‌ സേ്‌റ്റഷന്‍ പരിസരത്തു വെച്ച്‌ യുവാവിനെ അക്രമിച്ച മൂന്ന്‌ പേരെ അറസ്‌റ്റ് ചെയ്‌തു. കരുവാരക്കുണ്ട്‌ പുന്നക്കാട്‌ സ്വദേശികളായ കുഞ്ഞട്ടി, ബഷീര്‍, നാണി എന്നിവരെയാണ്‌ എസ്‌ ഐ സാജന്‍ ഏബ്രഹാം അറസ്‌റ്റ് ചെയ്‌തത്‌. മഞ്ചേരി തുറക്കല്‍ കാഞ്ഞിരാട്ടുകുന്ന്‌ കോര്‍മ്മത്ത്‌ ഗദ്ദാഫി(45)ക്കാണ്‌ മര്‍ദ്ദനമേറ്റത്‌. ഗദ്ദാഫിയുടെ സഹോദരി ഷൈമ (36)ഉം കരുവാരക്കുണ്ട്‌ പുന്നക്കാട്‌ പുത്തന്‍കോട്ടില്‍ മുഹമ്മദ്‌ റാഫിയും 19 വര്‍ഷം മുമ്പ്‌ വിവാഹിതരായവരാണ്‌. എന്നാല്‍ വേര്‍പിരിഞ്ഞ്‌ താമസിക്കുന്ന ഇവര്‍ തമ്മില്‍ കേസ്‌ നിലവിലുണ്ട്‌. ഷൈമയുടെ ആഭരണങ്ങള്‍ എടുത്തുപറ്റിയ റാഫി ചെലവിന്‌ നല്‍കുന്നില്ലെന്നുമാണ്‌ കേസ്‌. ഈ കേസില്‍ വിധി വന്നെങ്കിലും മുഹമ്മദ്‌ റാഫി മുങ്ങി നടക്കുകയായിരുന്നു. റാഫി മറ്റൊരു വിവാഹം കഴിച്ച വിവരമറിഞ്ഞ്‌ സഹോദരന്‍ ഗദ്ദാഫിക്കൊപ്പം ഭര്‍തൃ വീട്ടില്‍ എത്തിയതായിരുന്നു ഷൈമ. ഭര്‍ത്താവും ബന്ധുക്കളും ഇരുവരെയും മര്‍ദ്ദിച്ചതിനെ തുടര്‍ന്ന്‌ പരാതി നല്‍കാന്‍ കരുവാരക്കുണ്ട്‌ പൊലീസ്‌ സേ്‌റ്റഷനിലെത്തിയതായിരുന്നു ഇരുവരും. ഇവിടെ വെച്ചാണ്‌ ഗദ്ദാഫിയെ ഗുണ്ടകള്‍ അക്രമിച്ചത്‌.

Ads by Google
Ads by Google
Wednesday 01 Feb 2017 01.45 AM
YOU MAY BE INTERESTED
LATEST NEWS
TRENDING NOW