Monday, April 24, 2017 Last Updated 12 Min 39 Sec ago English Edition
Todays E paper
Wednesday 01 Feb 2017 01.44 AM

കോഴഞ്ചേരിയിലെ ഗതാഗത പരിഷ്‌കാരം ആദ്യദിനം തന്നെ പാളി

uploads/news/2017/02/76185/3pta.jpg

കോഴഞ്ചേരി: പുതിയ ഗതാഗത പരിഷ്‌ക്കാരം പ്രഖ്യാപിച്ച ദിവസം തന്നെ ടൗണില്‍ മണിക്കൂറുകളുടെ സ്‌തംഭനം. പഴയതെരുവില്‍ അപകടം കുറക്കാന്‍ ജനപ്രതിനിധികളും ഉദ്യോഗസ്‌ഥരും സ്‌ഥലം സന്ദര്‍ശിച്ച്‌ നിര്‍ദ്ദേശങ്ങള്‍ നല്‍കി മടങ്ങി അധികം വൈകാതെ ആരംഭിച്ച കുരുക്ക്‌ വൈകുന്നേരവും തുടരുകയാണ്‌.ടൗണില്‍ കുരുക്കഴിക്കാന്‍ പഴയ തെരുവിലെ ഡ്യൂട്ടിക്കാരനെ കൂടി വിളിച്ചതോടെ വീണ്ടും പഴയതു പോലെയായി.
വീതികുറഞ്ഞ പഴയ പാലത്തില്‍ കെ.എസ്‌.ആര്‍.ടി.സി. കേടായതാണ്‌ ഇന്നലത്തെ കുരുക്കിന്‌ പ്രധാന കാരണം. തിരുവല്ലയിലേക്ക്‌ പോകുകയായിരുന്ന ബസിന്റെ ആക്‌സില്‍ പാലത്തില്‍ വെച്ച്‌ ഒടിഞ്ഞതായി ജീവനക്കാര്‍ പറഞ്ഞു. ഇതോടെ ഇരുവശത്തേക്കും കഷ്‌ടിച്ച്‌ വാഹനങ്ങള്‍ പോകാവുന്ന ഇവിടെ ഗതാഗതം തടസപ്പെട്ടു. പത്തനംതിട്ട ഭാഗത്തു നിന്നുള്ള വാഹനങ്ങളുടെ നിര തുണ്ടഴം വരെ നീണ്ടപ്പോള്‍ തിരുവല്ലയില്‍ നിന്നുള്ളവ ചെട്ടിമുക്കും കടന്നു. റാന്നി -നാരങ്ങാനം ഭാഗത്തുനിന്നുള്ളവയ്‌ക്ക്‌ ടൗണിലേക്ക്‌ കടക്കാനും കഴിഞ്ഞില്ല. കെ.എസ്‌.ആര്‍.ടി.സി. വര്‍ക്ക്‌ ഷോപ്പില്‍ നിന്നും മെക്കാനിക്കെത്തി ബസ്‌ നീക്കിയപ്പോഴേക്കും സമയം ഏറെ വൈകിയിരുന്നു. ഇതുമൂലം
ടൗണിലുണ്ടായ കുരുക്കഴിക്കാന്‍ പിന്നെയും ഏറെനേരം കാത്തിരിക്കേണ്ടി വന്നു.
നിരവധി അപകടങ്ങള്‍ക്ക്‌ കാരണമായ പഴയ തെരുവില്‍ ഇതിനു പരിഹാരം കാണണമെന്ന്‌ ജനപ്രതിനിധികള്‍ ജില്ലാ വികസന സമിതിയിലടക്കം ആവശ്യമുന്നയിച്ചു. 31 ന്‌ മുമ്പ്‌ ഇതിന്‌ പരിഹാരം നിര്‍ദ്ദേശിക്കാമെന്ന്‌ അറിയിച്ചു. ഇതനുസരിച്ച്‌ എം.എല്‍.എ യുടെ നേതൃത്വത്തില്‍ നടത്തിയ ആദ്യ പരിശോധനയില്‍ നിന്നും ജില്ലാ പഞ്ചായത്ത്‌ പ്രതിനിധികളടക്കമുള്ളവരെ ഒഴിവാക്കിയത്‌ വിവാദമായിരുന്നു. ഇതേ തുടര്‍ന്ന്‌ വീണ്ടും പരിശോധന നടത്തി. പഴയതെരുവില്‍ നിന്നും വാഹനങ്ങള്‍
ടൗണിലേക്ക്‌ ടി.ബി ജങ്‌ഷന്‍ വഴി പോകണമെന്നും വ്യവസായ കേന്ദ്രം റോഡ്‌ ഇതിനായി ഉപയോഗിക്കരുതെന്നുമാണ്‌ പ്രധാന നിര്‍ദ്ദേശം. ടൗണില്‍ നിന്നുള്ളവര്‍ക്ക്‌ പഴയതെരുവില്‍ നിന്നും വലത്തോട്ട്‌ തിരിഞ്ഞ്‌ കുന്നുകയറി പോകാം. പൂര്‍ണ സമയവും ട്രാഫിക്‌ പോലീസിനെ നിയോഗിക്കണമെന്നും വേഗത കുറയ്‌ക്കാനുള്ള ഹമ്പുകള്‍ റോഡില്‍ സ്‌ഥാപിക്കണമെന്നും ആവശ്യമുയര്‍ന്നു. വീണാ ജോര്‍ജ്‌ എം.എല്‍.എ, ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ജോര്‍ജ്‌ മാമ്മന്‍ കൊണ്ടൂര്‍, ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ മിനി ശ്യാം മോഹന്‍, ബ്ലോക്ക്‌ പഞ്ചായത്തംഗങ്ങളായ ബിജിലി പി. ഈശോ, ജെറി മാത്യു സാം, പഞ്ചായത്തംഗങ്ങളായ ഡി. ശ്രീരാജ്‌, സാറാമ്മ ഷാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Ads by Google
Ads by Google
Wednesday 01 Feb 2017 01.44 AM
YOU MAY BE INTERESTED
LATEST NEWS
TRENDING NOW