Thursday, June 29, 2017 Last Updated 0 Min 27 Sec ago English Edition
Todays E paper
Wednesday 01 Feb 2017 01.43 AM

പാഴ്‌വസ്‌തു എന്നൊന്നില്ല, ഈ കൗതുകങ്ങളുടെ കാവലാള്‍ക്ക്‌

uploads/news/2017/02/76175/3tvm.jpg

നെയ്യാറ്റിന്‍കര:പുതുതലമുറയ്‌ക്കു കേട്ടുകേള്‍വിപോലുമില്ലാത്ത മര്‍ഫി റേഡിയോ, ബ്രദര്‍ ഡീലക്‌സ് ടൈപ്പ്‌റൈറ്റര്‍, ഫുല്‍വ്യൂഫ്‌ളക്‌സ് കാമറ...ഇന്നലെകളുടെ കൈയൊപ്പു ചാര്‍ത്തിയ ഇവയെല്ലാം അതതു കാലത്തെ 'ആധുനിക' സാങ്കേതികവിദ്യയുടെ ഭാഗമായിരുന്നു. എന്നാല്‍, സ്‌മാര്‍ട്ട്‌ ഫോണിന്റെയും കമ്പ്യൂട്ടറിന്റെയും ഡിജിറ്റല്‍ കാമറയുടെയും പുതുകാലത്ത്‌ ഇവ കൗതുകമുണര്‍ത്തുന്ന പുരാവസ്‌തുക്കള്‍ മാത്രം. അതുകൊണ്ടുതന്നെ ഈ അപൂര്‍വ ഉപകരണങ്ങള്‍ ഒരു നിധിശേഖരംപോലെയാണു കലാസ്വാദകനായ മനോജ്‌ ഗ്രീന്‍വുഡ്‌സ് കാത്തുസൂക്ഷിക്കുന്നത്‌.
ഒറ്റശേഖരമംഗലം ജനാര്‍ദനപുരം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വജ്രമുദ്ര എക്‌സ്പോയില്‍ 'ലെഗസി'യെന്ന പേരില്‍ മനോജ്‌ ഈ കൗതുകക്കാഴ്‌ചകള്‍ അണിനിരത്തിയിരുന്നു. കലാസംവിധാനവും ഉദ്യാനപരിപാലനവും ജീവിതവൃത്തിയായി സ്വീകരിച്ച ഭഗവതിനട ശ്രീരംഗത്തില്‍ മനോജിന്റെ വീടിന്റെ പരിസരങ്ങളില്‍പോലും ഇത്തരത്തില്‍ പുരാവൃത്തങ്ങള്‍ രേഖപ്പെടുത്തിയ അനേകം അടയാളങ്ങളുണ്ട്‌. പോയകാലത്തിന്റെ തിരുശേഷിപ്പുകള്‍ക്കായി പ്രത്യേകമൊരിടംതന്നെ ഒരുക്കിയിരിക്കുന്നു. ടേബിള്‍ ലാമ്പുകള്‍, ടൈംപീസുകള്‍, ടെലിവിഷന്‍ എന്നു തുടങ്ങി ആദ്യകാല ലാപ്‌ടോപ്‌ വരെ നീളുന്നു പട്ടിക. പുരാതനകാലത്തെ നിരവധി വീട്ടുപകരണങ്ങളും മനോജിന്റെ കലവറയിലുണ്ട്‌. നാടിന്റെ ചരിത്രവും പുരാവൃത്തവും അറിയാനുള്ള ആഗ്രഹത്തിന്റെ സാക്ഷാത്‌കാരമാണു തന്റെ പക്കലുള്ള ഓരോ കൗതുകവസ്‌തുവുമെന്നു മനോജ്‌ സാക്ഷ്യപ്പെടുത്തുമ്പോള്‍ അതില്‍ ആത്മാര്‍ഥതയുടെ തുടിപ്പുകള്‍ തൊട്ടറിയാം.

Ads by Google
Ads by Google
Wednesday 01 Feb 2017 01.43 AM
YOU MAY BE INTERESTED
LATEST NEWS
TRENDING NOW