Wednesday, February 22, 2017 Last Updated 15 Min 40 Sec ago English Edition
Todays E paper
Wednesday 01 Feb 2017 01.43 AM

ലോക്കൗട്ട്‌ ചെയ്‌ത ചെമ്പ്ര എസ്‌റ്റേറ്റ്‌ കയേ്േറി തൊഴിലാളികള്‍ കുടില്‍കെട്ടി

uploads/news/2017/02/76165/2wd.jpg

കല്‍പ്പറ്റ: നിയമവിരുദ്ധമായി ചെമ്പ്ര എസ്‌റ്റേറ്റ്‌ അടച്ചുപൂട്ടിയതോടെ വഴിയാധാരമായ തൊഴിലാളികള്‍ എസ്‌റ്റേറ്റ്‌ കൈയേറി കുടില്‍കെട്ടി. ഏഴിന്‌ തൊഴില്‍വകുപ്പ്‌ മന്ത്രി
വിളിച്ചു ചേര്‍ത്ത ചര്‍ച്ചയിലും മാനേജ്‌മെന്റ്‌ ധിക്കാരപരമായ നിലപാട്‌
സ്വീകരിച്ചാല്‍ എസ്‌റ്റേറ്റ്‌ ഭൂമി അളന്ന്‌ തിരിച്ച്‌ കുടില്‍കെട്ടുമെന്നാണ്‌
തൊഴിലാളികളുടെ മുന്നറിയിപ്പ്‌. സംയുക്‌ത സമരസമിതിയുടെ നേതൃത്വത്തില്‍
സംഘടിതരായെത്തിയ തൊഴിലാളികള്‍ ചൊവ്വാഴ്‌ച രാവിലെയാണ്‌
തേയിലത്തോട്ടത്തില്‍ കുടില്‍ കെട്ടിയത്‌. കഴിഞ്ഞ ഒക്‌ടോബര്‍ 26നാണ്‌
രാജ്യസഭാംഗം അബ്‌ദുള്‍ വഹാബിന്റെ ഉടമസ്‌ഥതയിലുള്ള മേപ്പാടിയിലെ ചെമ്പ്രപീക്ക്‌ എസ്‌റ്റേറ്റ്‌ അടച്ചുപൂട്ടിയത്‌. എസ്‌റ്റേറ്റില്‍ വര്‍ഷങ്ങളായി തൊഴില്‍ചെയ്യുന്ന 320 തൊഴിലാളികളും കുടുംബങ്ങളും മൂന്നു മാസമായി പട്ടിണിയിലാണ്‌. അടച്ചു പൂട്ടിയതില്‍ പ്രതിഷേധിച്ച്‌ സംയുക്‌ത സമരസമിതിയുടെ നേതൃത്വത്തില്‍ 14 ദിവസം സത്യഗ്രഹ സമരം നടത്തിയിരുന്നു. സമരത്തെ ഗൗനിക്കാത്ത മാനേജ്‌മെന്റ്‌ നിലപാടില്‍ പ്രതിഷേധിച്ച്‌ ഒരുമാസത്തിനു ശേഷം തൊഴിലാളികള്‍ കൊളുന്തുനുള്ളല്‍ സമരവും സംഘടിപ്പിച്ചു. ഇതിനിടെ മാനേജ്‌മെന്റുമായി നിരവധി തവണ യൂണിയന്‍ നേതാക്കള്‍ ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ കഴിഞ്ഞ 28ന്‌ കലക്‌ടറേറ്റിലേക്ക്‌
തൊഴിലാളികള്‍ മാര്‍ച്ചും നടത്തി. വിവിധ സമരങ്ങള്‍ സംഘടിപ്പിച്ചിട്ടും
മാനേജ്‌മെന്റ്‌ കണ്ണുതുറക്കാത്തതിനാലാണ്‌ ഭൂമി കൈയേറി കുടില്‍ കെട്ടല്‍
സമരം സംഘടിപ്പിച്ചത്‌. സി.കെ. ശശീന്ദ്രന്‍ എം.എല്‍.എയുടെ ഇടപെടലിനെ തുടര്‍ന്ന്‌ തൊഴില്‍വകുപ്പ്‌ മന്ത്രി ടി.പി. രാമകൃഷ്‌ണന്‍ ഫെബ്രുവരി
ഏഴിന്‌ കോഴിക്കോട്‌ വച്ച്‌ മാനേജ്‌മെന്റ്‌, തൊഴിലാളി യൂണിയന്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തും. കുടില്‍കെട്ടല്‍ സമരം സമര സഹായസമിതി ചെയര്‍മാന്‍ പി.കെ. അനില്‍കുമാര്‍ ഉദ്‌ഘാടനം ചെയ്‌തു. ടി.ആര്‍. ശ്രീധരന്‍ അധ്യക്ഷനായിരുന്നു. സമര സഹായസമിതി കണ്‍വീനറും വയനാട്‌ എസ്‌റ്റേറ്റ്‌ ലേബര്‍ യൂണിയന്‍ (സി.ഐ.ടി.യു.) ജനറല്‍ സെക്രട്ടറിയുമായ പി. ഗഗാറിന്‍ സമരപരിപാടികള്‍ വിശദീകരിച്ചു. മേപ്പാടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.കെ. സഹദ്‌, ഐ.എന്‍.ടി.യു.സി. ജില്ലാ പ്രസിഡന്റ്‌ പി.പി. ആലി, പി.കെ. മുരളീധരന്‍, എന്‍. വേണുഗോപാല്‍, പി.വി. കുഞ്ഞിമുഹമ്മദ്‌,
ടി.എ.മുഹമ്മദ്‌ എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Ads by Google
Wednesday 01 Feb 2017 01.43 AM
YOU MAY BE INTERESTED
LATEST NEWS
TRENDING NOW