Saturday, April 29, 2017 Last Updated 28 Min 42 Sec ago English Edition
Todays E paper
Tuesday 31 Jan 2017 01.08 AM

യുവമോര്‍ച്ച മുഖ്യമന്ത്രിയെ കരിെങ്കാടി കാട്ടി

uploads/news/2017/01/75790/1pd.jpg

ഷൊര്‍ണൂര്‍: ഐ.പി.ടി ആന്‍ഡ്‌ ജി.പി.ടി. കോളജ്‌ സുവര്‍ണ ജൂബിലി ആഘോഷം ഉദ്‌ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു.
കുളപ്പുള്ളി സെന്ററില്‍ വൈകിട്ട്‌ മൂന്നിനാണു സംഭവം. ഷൊര്‍ണൂര്‍ റസ്‌റ്റ് ഹൗസില്‍നിന്ന്‌ ഉദ്‌ഘാടന ചടങ്ങിനു വരവെ പട്ടാമ്പി റോഡിലേക്ക്‌ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തിരിയുമ്പോഴാണ്‌ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി കാറിനു മുന്നിലേക്ക്‌ ചാടിയത്‌.
ജില്ലാ പ്രസിഡന്റ്‌ ഇ.പി. നന്ദകുമാറിന്റെ നേതൃത്വത്തില്‍ സെക്രട്ടറി കെ. ധനുഷ്‌, എസ്‌. ധനേഷ്‌, സനോജ്‌, എന്‍. സുമോദ്‌, അരുണ്‍ രാജ്‌, മണികണ്‌ഠന്‍, എം. പ്രമോദ്‌ എന്നിവരാണു കരിങ്കൊടി കാണിച്ചത്‌. ഇവരെ ഷൊര്‍ണൂര്‍ പോലീസ്‌ അറസ്‌റ്റ് ചെയ്‌ത് നീക്കി.

Ads by Google
Ads by Google
Tuesday 31 Jan 2017 01.08 AM
YOU MAY BE INTERESTED
LATEST NEWS
TRENDING NOW