Wednesday, February 22, 2017 Last Updated 15 Min 10 Sec ago English Edition
Todays E paper
Tuesday 31 Jan 2017 01.07 AM

മാലിന്യം കുഴിച്ചുമൂടാനുള്ള ശ്രമം വില്ലേജ്‌ ഓഫീസര്‍ തടഞ്ഞു

uploads/news/2017/01/75782/3tcr.jpg

ചാലക്കുടി: കാതിക്കുടം നിറ്റാ ജലാറ്റിന്‍ കമ്പനിക്ക്‌ അകത്ത്‌ മാലിന്യം കുഴിച്ചുമൂടാനുള്ള ശ്രമം വില്ലേജ്‌ ഓഫീസര്‍ തടഞ്ഞു. ചാലക്കുടി പുഴയില്‍നിന്നു ജലം ഊറ്റിയതിന്റെ പേരില്‍ ജനുവരി 21 മുതല്‍ കമ്പനിയുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചിരിക്കുകയാണ്‌. കൂടാതെ കമ്പനിക്ക്‌ ജൈവ വളം വില്‍ക്കാന്‍ പാടില്ല എന്ന വിലക്ക്‌ നിലനില്‍ക്കുമ്പോള്‍ ഭൂമിത്ര എന്ന പേരില്‍ വില്‌പന നടത്താന്‍ പുറത്തേക്കുവിട്ട ലോറിയും മാലിന്യവും കൊരട്ടി പോലീസ്‌ പിടിച്ചിട്ടിരിക്കുകയാണ്‌.
ഒരു മാസമായിട്ടും കമ്പനിക്ക്‌ ലോറി തിരിച്ചിറക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ കമ്പനിയില്‍ മാലിന്യം കുമിഞ്ഞുകൂടി ചുറ്റുപാടും ദുര്‍ഗന്ധം പടര്‍ന്നിരിക്കുകയാണ്‌. ഈ സാഹചര്യത്തിലാണ്‌ കമ്പനി ആരുടെയും അനുമതിയില്ലാതെ ഏകദേശം അര ഏക്കറില്‍ വന്‍ കുഴിയുണ്ടാക്കാന്‍ തുടങ്ങിയത്‌.
കുളം നിര്‍മിക്കാന്‍ എന്ന വ്യാജേന വലിയ കുഴി ഉണ്ടാക്കി മാലിന്യം കുഴിച്ചുമൂടാനുള്ള ശ്രമം ആക്ഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തകര്‍ കണ്ടെത്തുകയായിരുന്നു.
ആക്ഷന്‍ കൗണ്‍സില്‍ നേതാക്കളായ ജെയ്‌സന്‍ പാനിക്കുളങ്ങര, അനില്‍ കാതിക്കുടം, വി.കെ. മോഹനന്‍, ജോജി തേലക്കാട്ട്‌ തുടങ്ങിയവരുടെ പരാതിയുടെ അടിസ്‌ഥാനത്തില്‍ വില്ലേജ്‌ ഓഫീസറാണ്‌ കുഴി എടുക്കുന്നതു തടഞ്ഞു നോട്ടീസ്‌ കൊടുത്തത്‌. പഞ്ചായത്ത്‌ പ്രസിഡന്റും സെക്രട്ടറിയും കമ്പനി സന്ദര്‍ശിക്കുകയും നോട്ടീസ്‌ കൊടുക്കാനുള്ള നടപടികളെടുത്തു.
കമ്പനിക്കകത്ത്‌ ചീഞ്ഞുനാറുന്ന മാലിന്യം ഉടനെ കാക്കനാട്ടെ ഡിപ്പോസിറ്റിങ്ങ്‌ സ്‌ഥലത്തേക്കു മാറ്റി സാംക്രമികരോഗം ഉണ്ടാകാന്‍ ഉള്ള സാഹചര്യം ഒഴിവാക്കണം. രണ്ടിലേറെ ജെ.സി.ബികള്‍ ഉപയോഗിച്ച്‌ ഉണ്ടാക്കിയിട്ടുള്ള വന്‍ കുഴി ജനപ്രതിനിധികളുടെ സാന്നിധ്യത്തില്‍ അടച്ചുമൂടണമെന്നും ആക്ഷന്‍ കൗണ്‍സില്‍ നേതാക്കള്‍ ആവശ്യപ്പെട്ടു.

Ads by Google
Ads by Google
Tuesday 31 Jan 2017 01.07 AM
YOU MAY BE INTERESTED
LATEST NEWS
TRENDING NOW