Wednesday, August 14, 2019 Last Updated 19 Min 40 Sec ago English Edition
Todays E paper
Ads by Google
Wednesday 14 Aug 2019 02.19 AM

അഴിയൂര്‍ ബൈപ്പാസ്‌: മാഹിപ്പുഴയിലെ ബണ്ട്‌ നീക്കിത്തുടങ്ങി

uploads/news/2019/08/329248/c2.jpg

വടകര:അഴിയൂര്‍-തലശ്ശേരി ബൈപ്പാസ്‌ നിര്‍മ്മാണത്തിന്റെ ഭാഗമായി മാഹി പുഴയില്‍ മണ്ണിട്ട്‌ നികത്തിയ ബണ്ട്‌ നീക്കി തുടങ്ങി. മാഹി പുഴക്ക്‌ കുറുകെ കക്കടവില്‍ നിര്‍മ്മിക്കുന്ന പാലം പണിക്ക്‌നിര്‍മിച്ച ബണ്ടാണ്‌ പൊളിച്ചു തുടങ്ങിയത്‌. പ്രദേശത്ത്‌ അപ്രതീക്ഷിതമായ രീതിയിലുണ്ടായ വെള്ളക്കെട്ടിനു കാരണമെന്ന്‌ വിവിധ കോണുകളില്‍ നിന്നും പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ്‌ അധികൃതര്‍ മാറ്റി ചിന്തിച്ചത്‌.
അപ്രതീക്ഷിതമായി പെയ്‌ത കനത്ത മഴയില്‍ പാലം നിര്‍മ്മിക്കുന്ന സ്‌ഥലത്ത്‌ ജലമൊഴുക്ക്‌ തടസപ്പെട്ട്‌ ഗതിമാറിയൊഴുകിയിരുന്നു. ഇതു മൂലം കരപ്രദേശങ്ങളിലും വീടുകളിലും ഇത്തവണ അനിയന്ത്രിതമാം വിധംവെളളം കയറി. പരിസ്‌ഥിതി പഠനം നടത്താതെയും അശാസ്‌ത്രീയവുമായാണ്‌ പാലത്തിന്റെ നിര്‍മ്മാണം നടത്തുന്നതെന്ന വ്യാപകമായ പരാതിയുണ്ടായിരുന്നു.
ഞായറാഴ്‌ച ഉച്ചയോടെ കേന്ദ്രസേന എത്തി അവരുടെ മേല്‍നോട്ടത്തില്‍ നിര്‍മ്മാണ കമ്പിനി തന്നെയാണ്‌ ബണ്ട്‌ നീക്കിതുടങ്ങി. ബണ്ട്‌ നിര്‍മ്മാണത്തിന്‌ ഉപയോഗിച്ച വലിയ കോണ്‍ക്രീറ്റ്‌ സ്‌ളാബുകളും ഇരുമ്പുകളും സമീപത്തുള്ള റെയില്‍വെ പാലത്തിനും ഭീഷണിയാണ്‌. റെയിലിന്‍െറ സുരക്ഷിതത്വം കൂടി കണക്കിലെടുത്താണ്‌ ബണ്ട്‌ നീക്കുന്നത്‌. 150 ഓളം മീറ്റര്‍ വീതിയിലുളള പുഴയില്‍ 12 സ്‌പാനുകള്‍ നിര്‍മ്മിക്കാനാണ്‌ ബണ്ട്‌കെട്ടിയത്‌. കക്കടവിലെ ഉയര്‍ന്ന ഭാഗത്തുളള മണ്ണും ബൈപ്പാസ്‌ നിര്‍മ്മാണത്തിന്‌ പലയിടങ്ങളില്‍ നിന്നായി പൊളിച്ചു മാറ്റിയ കെട്ടിട അവശിഷ്‌ടങ്ങളും നിറച്ചാണ്‌ പുഴനികത്തി ബണ്ട്‌ നിര്‍മ്മിച്ചതെന്നും ആരോപണമുണ്ട്‌.
കിഴക്കന്‍ മലയോര മേഖലകളില്‍നിന്ന്‌ കുത്തിയൊഴുകുന്ന മാഹിപുഴ നിരവധി പഞ്ചായത്തുകളിലൂടെ കടന്നാണ്‌ മയ്ഴിയ അഴിമുഖത്തെത്തി കടലില്‍ പതിക്കുന്നത്‌. അഴിയൂര്‍ പഞ്ചായത്തില്‍ മാത്രം 200 ഓളം വീടുകള്‍ വെളളത്തിലായി. മറുഭാഗത്ത്‌ ചൊക്‌ളി പഞ്ചായത്തിലെ ഒളവിലത്ത്‌ സ്‌ഥിതി ഭയാനകമായി മാറിയിരിക്കയാണ്‌. ഏറാമല, കരിയാട്‌ തീരപ്രദേശങ്ങളും കൂടുതല്‍ ദുരിതങ്ങള്‍ ഏറ്റുവാങ്ങി. കഴിഞ്ഞ ദിവസം നടന്ന അഴിയൂര്‍പഞ്ചായത്ത്‌ സര്‍വകക്ഷി യോഗത്തിലും പുഴയുടെ ഗതി തിരിച്ചു വിട്ടത്‌ ചര്‍ച്ചാ വിഷയമായിരുന്നു.

Ads by Google
Advertisement
Wednesday 14 Aug 2019 02.19 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW