Monday, July 22, 2019 Last Updated 9 Min 4 Sec ago English Edition
Todays E paper
Ads by Google
Monday 22 Jul 2019 01.36 AM

സര്‍ഫാസി നിയമം പിന്‍വലിക്കണം; അഖിലേന്ത്യാ കിസാന്‍ സഭ

uploads/news/2019/07/323818/w2.jpg

മാനന്തവാടി: കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ സര്‍ഫാസി നിയമം കര്‍ഷകരെ ദ്രോഹിക്കുന്നതിന്‌ വേണ്ടിയുള്ളതായതിനാല്‍ ഉടന്‍ പിന്‍വലിക്കണമെന്ന്‌ അഖിലേന്ത്യ കിസാന്‍സഭ സംസ്‌ഥാന പ്രസിഡന്റ്‌ അഡ്വ. വേണുഗോപാലന്‍ നായര്‍ ആവശ്യപ്പെട്ടു.
മാനന്തവാടിയില്‍ കിസാന്‍സഭ ജില്ലാ കര്‍ഷക സെമിനാര്‍ ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വന്യമൃഗശല്യം ശശ്വതമായി പരിഹരിക്കുന്നതിന്‌ നടപടി സ്വീകരികണമെന്നും, നഷ്‌ടപരിഹാരം നല്‍കുന്നതിനുള്ള കാലതമാസം ഒഴിവാക്കണമെന്നും, കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷകദ്രോഹ നടപടികള്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടു.
അഡ്വ. കെ. ഗീര്‍വര്‍ഗിസ്‌ അധ്യക്ഷത വഹിച്ചു. തുളസിദാസ മേനോന്‍, സിപിഐ ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകര, അസി. സെക്രട്ടറി ഇ.ജെ. ബാബു, ജോണി മറ്റത്തിലാനി, മണ്ഡലം സെക്രട്ടറി വി.കെ ശശിധരന്‍, ടി. മണി, മാനന്തവാടി നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ ശോഭ രാജന്‍, എം.ജെ പോള്‍, എ.എം ജോയി എന്നിവര്‍ പ്രസംഗിച്ചു.
കിസാന്‍സഭ ജില്ലാ സെക്രട്ടറി ഡോ. അമ്പി ചിറയില്‍ സംഘടനാ റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു.
വേലയുധന്‍ നായര്‍ പതാകയുര്‍ത്തി.

Ads by Google
Advertisement
Monday 22 Jul 2019 01.36 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW