Monday, July 22, 2019 Last Updated 32 Min 14 Sec ago English Edition
Todays E paper
Ads by Google
Monday 22 Jul 2019 01.33 AM

വിദ്യാര്‍ഥി രാഷ്‌ട്രീയത്തിന്‍റെ മഹത്വം വീണ്ടെടുക്കുക: എ.ഐ.എസ്‌.എഫ്‌

തിരൂര്‍ : ക്യാമ്പസുകളെ ജനാധിപത്യവത്‌കരിക്കുന്നതിനും സംഘടനാ സ്വാതന്ത്ര്യം ഉറപ്പു വരുത്തുന്നതിനും സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തണമെന്ന്‌ എ.ഐ.എസ്‌.എഫ്‌ ജില്ലാസമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്‍റെ്‌ മുര്‍ഷിദുല്‍ഹക്ക്‌ അധ്യക്ഷത വഹിച്ചു. പ്രതിനിധി സമ്മേളനം സംസ്‌ഥാന പ്രസിഡന്റ്‌ ജെ. അരുണ്‍ബാബു ,ജോയിന്‍ സെക്രട്ടറി പി.ജെ. വിഷ്‌ണു, മോഹിത മോഹിന്‍ദാസ്‌, സി.പി.ഐ ജില്ലാ സെക്രട്ടറി പി.കെ. കൃഷ്‌ണദാസ്‌, അജിഥ്‌കൊളാടി, പി. കുഞ്ഞിമൂസ, അഡ്വ. കെ.കെ. സമദ്‌, അഡ്വ. കെ. ഹംസ, ബൈജു അരിക്കാഞ്ചിറ പ്രസംഗിച്ചു. രക്‌തസാക്ഷി പ്രമേയം നിര്‍മല്‍ മൂര്‍ത്തിയും അനുശോചന പ്രമേയം നിധിന്‍ രാജുവും പ്രവര്‍ത്തനറിപ്പോര്‍ട്ട്‌ അഫ്‌സല്‍ പന്തല്ലൂരും ഭാവി പ്രവര്‍ത്തന റിപ്പോര്‍ട്ടും മുര്‍ഷിദുല്‍ഹക്കും അവതരിപ്പിച്ചു. വിവിധ മണ്ഡലങ്ങളെ പ്രതിനിധീകരിച്ച്‌ 24 പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. പുതിയ ഭാരവാഹികള്‍ അഫ്‌സല്‍ പന്തല്ലൂര്‍ (സെക്രട്ടറി), മുര്‍ഷിദുല്‍ഹക്ക്‌ (പ്രസിഡന്റ്‌), ജോ. സെക്രട്ടറിമാര്‍ നിധിന്‍, അഡ്വ. മോഹിത മോഹന്‍, നിര്‍മല്‍ മൂര്‍ത്തി, വൈ. പ്രസിഡന്റുമാര്‍ അഭിലാഷ്‌, സ്‌നേഹ, ഹരികൃഷ്‌ണന്‍.

Ads by Google
Advertisement
Monday 22 Jul 2019 01.33 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW