Monday, July 22, 2019 Last Updated 1 Min 30 Sec ago English Edition
Todays E paper
Ads by Google
Monday 22 Jul 2019 01.33 AM

ആശുപത്രി ബില്ലടക്കാന്‍ പണം തികഞ്ഞില്ല; സുമനസുകള്‍ സഹായവുമായെത്തി

എടപ്പാള്‍: ആശുപത്രി ബില്ലടക്കാന്‍ പണം തികയാതെ വന്നതോടെ സുമനസുകള്‍ സഹായവുമായെത്തിയത്‌ ഞൊടിയിടയില്‍. ചികിത്സയില്‍ ഇരിക്കെ മരിച്ച ചിയ്യാനൂര്‍ മേലെപുരക്കല്‍ അമ്മിണിയുടെ ആശുപത്രി ബില്ല്‌ അടക്കാന്‍ പണം തികയാതെ വന്നതോടെയാണ്‌ സുമനസുകള്‍ സഹായവുമായെത്തിയത്‌. ചങ്ങരംകുളം മീഡിയ ഗ്രൂപ്പ്‌ അംഗവും പഞ്ചായത്ത്‌ അംഗവുമായ ഹാരിസ്‌ സംഭവം അറിയിച്ചതോടെ ചങ്ങരംകുളം കോണ്‍ഗ്രസ്‌ കൈതാങ്ങ്‌ കൂട്ടായ്‌മ 20000 രൂപ കൈമാറി.
ആലംകോട്‌ ഗ്രാമം വാട്ട്‌സപ്പ്‌ കൂട്ടായ്‌മ 10000 രൂപയും ആലംകോട്‌ ബ്രദേഴ്‌സ് വാട്ട്‌സപ്പ്‌ കൂട്ടായ്‌മയും, തണ്ടലത്ത്‌ ഫാമിലിയും,ചങ്ങാത്തം കുവൈറ്റ്‌ വാട്ട്‌സപ്പ്‌ കൂട്ടായ്‌മയും ചേര്‍ന്ന്‌ 15000 രൂപയും നല്‍കി. ഇതോടെ മറ്റു ചില സുഹൃത്തുക്കളും ചേര്‍ന്നപ്പോള്‍ മിനിറ്റുകള്‍ക്കകം 50000 രൂപയോളമാണ്‌ മരിച്ച അമ്മിണിയുടെ ആശുപത്രി ബില്ല്‌ അടക്കുന്നതിന്‌ സ്വരൂപിച്ചത്‌. അമ്മ വെന്റിലേറ്ററിലാണെന്നും ആശുപത്രി ബില്ല്‌ അടക്കാന്‍ സഹായിക്കണമെന്നും ആവശ്യപ്പെട്ട്‌ രണ്ട്‌ ദിവസം മുമ്പ്‌ അനീഷ്‌ സോഷ്യല്‍ മീഡിയയില്‍ സഹായ അഭ്യര്‍ഥന നടത്തിയിരുന്നു.

Ads by Google
Advertisement
Monday 22 Jul 2019 01.33 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW