Monday, July 22, 2019 Last Updated 0 Min 41 Sec ago English Edition
Todays E paper
Ads by Google
Monday 22 Jul 2019 01.31 AM

മലനാട്‌ റിവര്‍ ക്രൂയിസ്‌ ടൂറിസം പദ്ധതി 17 ബോട്ട്‌ ജെട്ടികളുടെ നിര്‍മാണം ഡിസംബറോടെ പൂര്‍ത്തിയാക്കും

കണ്ണൂര്‍: മലനാട്‌ റിവര്‍ ക്രൂയിസ്‌ ടൂറിസം പ്ര?ജക്‌ടിന്റെ ഭാഗമായുളള 17 ബോട്ട്‌ ജട്ടികളുടെയും നിര്‍മാണം ഡിസംബറോടെ പൂര്‍ത്തിയാക്കാനാകുമെന്ന്‌ അധികൃതര്‍.
പഴയങ്ങാടി ബോട്ട്‌ ജെട്ടിയുടെ നിര്‍മാണ ജോലികള്‍ 90 ശതമാനം പൂര്‍ത്തിയായി. പറശ്ശിനിക്കടവ്‌ ജെട്ടിയുടേത്‌ 70 ശതമാനവും. മറ്റ്‌ 15 ബോട്ട്‌ ജെട്ടികളുടെയും അനുബന്ധ നിര്‍മാണങ്ങളുടെയും പ്രവൃത്തി വിവിധ ഘട്ടങ്ങളിലാണെന്നു ടൂറിസം വകുപ്പ്‌ ഡയറക്‌ടര്‍ പി. ബാലകിരണ്‍ പറഞ്ഞു. ഇന്‍ലാന്റ്‌ നാവിഗേഷന്‍ വകുപ്പിനാണ്‌ ജെട്ടികളുടെ നിര്‍മാണച്ചുമതല. അനുബന്ധ ഘടകങ്ങളുടെ നിര്‍മാണം കെല്ലിനെയാണ്‌ ഏല്‍പ്പിച്ചിട്ടുള്ളത്‌. 53.06 കോടി രൂപയുടേതാണ്‌ സംസ്‌ഥാന പദ്ധതി.
പദ്ധതിയുടെ ഭാഗമായുളള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനും തീരുമാനമായി. വിവിധ വകുപ്പ്‌ ഉദ്യോഗസ്‌ഥരും തദ്ദേശസ്‌ഥാപന പ്രതിനിധികളുമടങ്ങിയ സംയുക്‌തസംഘം പദ്ധതി പ്രദേശങ്ങള്‍ നേരിട്ട്‌ സന്ദര്‍ശിക്കും. പ്ര?ജക്‌ട് പ്രവര്‍ത്തനങ്ങളുടെ പുരോഗതി അവലോകനം ചെയ്ാന്‍യ ചേര്‍ന്ന ജനപ്രതിനിധികളുടെയും ബന്ധപ്പെട്ട ഉദ്യോഗസ്‌ഥരുടെയും യോഗത്തിലാണ്‌ ഈ തീരുമാനം.
ടൂറിസം, ഇന്‍ലാന്റ്‌ നാവിഗേഷന്‍, റവന്യു, തദ്ദേശസ്വയംഭരണ സ്‌ഥാപന പ്രതിനിധികള്‍, ആര്‍ക്കിടെക്‌ട് എന്നിവരടങ്ങിയ സംഘമാണ്‌ ക്രൂയിസ്‌ ടൂറിസം പ്രദേശത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്‌ഥലങ്ങള്‍ സന്ദര്‍ശിക്കുക. ഓരോ സ്‌ഥലത്തെയും പദ്ധതി പ്രവര്‍ത്തനം മനസിലാക്കി എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ അവയും പരിഹാര നിര്‍ദേശവും തയാറാക്കും. ഈ വിവരങ്ങള്‍ ക്രോഡീകരിച്ച്‌ ടൂറിസം വകുപ്പിന്‌ ഒരു മാസത്തിനകം റിപ്പോര്‍ട്ട്‌ നല്‍കണമെന്ന്‌ യോഗത്തില്‍ സംസാരിച്ച ടൂറിസം വകുപ്പ്‌ സെക്രട്ടറി റാണി ജോര്‍ജ്‌ നിര്‍ദേശിച്ചു. നിര്‍മാണ ജോലികള്‍ ആരംഭിക്കാന്‍ ബാക്കിയുള്ള എല്ലാ കേന്ദ്രങ്ങളുടെയും സാങ്കേതികാനുമതി ഒരു മാസത്തിനുള്ളില്‍ ലഭ്യമാക്കുന്നതിനാവശ്യമായ നടപടികള്‍ കൈക്കൊള്ളാനും അവര്‍ നിര്‍ദേശം നല്‍കി. തീരദേശ നിയന്ത്രണ നിയമ പരിധിയില്‍ വരുന്ന കേസുകളില്‍ അനുമതിക്കായി ഇക്കാര്യം പ്രത്യേകമായി സമര്‍പ്പിക്കണമെന്നും യോഗം നിര്‍ദേശിച്ചു. ക്രൂയിസ്‌ ടൂറിസം പ്ര?ജക്‌ടിന്റെ ഭാഗമായി സ്വകാര്യ വ്യക്‌തികള്‍ സ്‌ഥലം വിട്ടുനല്‍കുന്നതടക്കമുള്ള കാര്യങ്ങള്‍ പരിഗണിച്ച്‌ അതത്‌ പ്രദേശത്തെ ഗുണഭോക്‌താക്കള്‍ക്ക്‌ പ്രയോജനം ലഭിക്കുന്ന വിധം സൊസൈറ്റികള്‍ രൂപീകരിച്ച്‌ പദ്ധതി നടത്തിപ്പ്‌ ഏല്‍പ്പിക്കുന്ന കാര്യം പരിഗണിക്കണമെന്ന്‌ യോഗം ആവശ്യപ്പെട്ടു. ഇക്കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തി ആവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്ന്‌ ടൂറിസം വകുപ്പ്‌് സെക്രട്ടറി അറിയിച്ചു.
സംസ്‌ഥാന സര്‍ക്കാരിന്റെ ഫണ്ടും കേന്ദ്ര സര്‍ക്കാരിന്റെ സ്വദേശി ദര്‍ശന്‍ പ്ര?ജക്‌ടിന്റെ ഫണ്ടും ഉപയോഗിച്ച്‌ രണ്ട്‌ തലത്തിലാണ്‌ മലനാട്‌ റിവര്‍ ക്രൂയിസ്‌ ടൂറിസം പ്ര?ജക്‌ട് നടപ്പിലാക്കുന്നത്‌. സംസ്‌ഥാന ഫണ്ടില്‍ കണ്ണൂര്‍ ജില്ലയില്‍ 14ഉം കാസര്‍ഗോഡ്‌ ജില്ലയില്‍ മൂന്നും ബോട്ട്‌ ജെട്ടികളാണ്‌ നിര്‍മിക്കുന്നത്‌. സ്വദേശി ദര്‍ശന്‍ പ്ര?ജക്‌ടിന്റെ ഭാഗമായി കുപ്പം, വളപട്ടണം, പഴയങ്ങാടി പുഴകളിലായി 88 കേന്ദ്രങ്ങളെ ഉള്‍പ്പെടുത്തിയാണ്‌ പദ്ധതികള്‍ നടപ്പിലാക്കുന്നത്‌. 80.37 കോടി രൂപയുടേതാണ്‌ ഈ പദ്ധതി.
യോഗത്തില്‍ എംഎല്‍എമാരായ ജയിംസ്‌മാത്യൂ, സി കൃഷ്‌ണന്‍, എ എന്‍ ഷംസീര്‍, കെ എം ഷാജി, എം രാജഗോപാല്‍, മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ്‌ സെക്രട്ടറി മേജര്‍ ദിനേശ്‌ ഭാസ്‌ക്കര്‍, ടൂറിസം വകുപ്പ്‌ സെക്രട്ടറി റാണി ജോര്‍ജ്‌, ഡയറക്‌ടര്‍ പി ബാലകിരണ്‍, എഡിഎം ഇ പി മേഴ്‌സി, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലന്‍, വിവിധ വകുപ്പ്‌ ഉദ്യോഗസ്‌ഥര്‍, തദ്ദേശസ്‌ഥാപന അധ്യക്ഷന്‍മാര്‍ പങ്കെടുത്തു.

Ads by Google
Advertisement
Monday 22 Jul 2019 01.31 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW