Monday, July 22, 2019 Last Updated 7 Min 1 Sec ago English Edition
Todays E paper
Ads by Google
Monday 22 Jul 2019 01.27 AM

ഭീതി വിട്ടൊഴിയാതെ തീരദേശം

മുതുകുളം: ഭീതി വിട്ടൊഴിയാതെ തീരദേശം. ആറാട്ടുപുഴയിലെ കടല്‍ക്ഷോഭത്തിന്‌ ഇന്നലെ നേരിയ അയവ്‌ വന്നിട്ടുണ്ടെങ്കിലും ഭീതി വിട്ടൊഴിയുന്നില്ല. ഇന്നലെയും നിരവധി കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക്‌ മാറ്റി. 53 കുടുംബങ്ങളിലെ 207 പേരെയാണ്‌ നല്ലാണിക്കല്‍ പഞ്ചായത്ത്‌ എല്‍.പി.എസിലേക്ക്‌ മാറ്റി പാര്‍പ്പിച്ചത്‌.
ജില്ലയില്‍ തുറന്ന ആദ്യത്തെ ക്യാമ്പാണ്‌ നല്ലാണിക്കലിലേത്‌. എന്നാല്‍ ഇവിടെ പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാനുള്ള സൗകര്യം പോലും ലഭ്യമല്ലാത്ത സ്‌ഥിതിയാണ്‌.കടല്‍ ഇപ്പോഴും പ്രക്ഷുബ്‌ധമാണ്‌.
ആറാട്ടുപുഴ ഗ്രാമപഞ്ചായത്തിലെ പെരുമ്പള്ളി, വട്ടാച്ചാല്‍, രാമഞ്ചേരി, നല്ലാണിക്കല്‍, കള്ളിക്കാട്‌, ആറാട്ടുപുഴ ബസ്‌ സ്‌റ്റാന്‍ഡ്‌, ലക്ഷംവീട്‌ ഭാഗം, എം.ഐ.എസ്‌ ജങ്‌ഷന്‍, കാര്‍ത്തിക ജങ്‌ഷന്‍ എന്നിവിടങ്ങളിലാണ്‌ കടലാക്രമണം ജനജീവിതത്തെ കൂടുതല്‍ ബാധിച്ചത്‌.പലരുടെയും വീടിനുള്ളിലുണ്ടായിരുന്ന ഗൃഹോപകരണങ്ങളും മറ്റും കടല്‍ വെള്ളം കയറി നശിച്ചു.
കടലിനോട്‌ അടുത്ത്‌ താമസിക്കുന്നവരുടെ വീടുകള്‍ ഏതുനിമിഷവും കടലെടുക്കാവുന്ന അവസ്‌ഥയിലാണ്‌. കടലിനോട്‌ അകലം പാലിച്ച്‌ നില്‍ക്കുന്ന വീട്ടുകാര്‍ക്കും ദുരിതത്തിന്‌ കുറവില്ല.
ശക്‌തിയായി കരയിലേക്ക്‌ അടിച്ച്‌ കയറുന്ന തിരമാല തീരദേശ റോഡും കവിഞ്ഞ്‌ കിഴക്കോട്ട്‌ ഒഴുകുകയാണ്‌. വെള്ളം ഇറങ്ങിപ്പോയാലും വീടിനുള്ളില്‍ ചെളി കട്ടിയായി അവശേഷിക്കും.
ഇത്‌ നീക്കം ചെയ്യുന്നത്‌ ശ്രമകരമായ പണിയാണ്‌. ഇവിടെ ശുചിമുറി സംവിധാനങ്ങള്‍ ഇല്ലാത്തതും ബുദ്ധിമുട്ട്‌ സൃഷ്‌ടിക്കുന്നു.
തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്തിലെ പല്ലന, പാനൂര്‍ പ്രദേശങ്ങളിലും കടലാക്രമണക്കെടുതികള്‍ ഏറെയാണ്‌. അടിയന്തര തീരസംരക്ഷണ നടപടികള്‍ ഉടനടി കൈക്കൊണ്ടില്ലെങ്കില്‍ നിരവധി വീടുകള്‍ കടലെടുക്കും.

Ads by Google
Advertisement
Monday 22 Jul 2019 01.27 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW