Monday, July 22, 2019 Last Updated 5 Min 22 Sec ago English Edition
Todays E paper
Ads by Google
Monday 22 Jul 2019 01.27 AM

ജാഗ്രതയോടെ പൊതുമരാമത്ത്‌

ആലപ്പുഴ: കാലവര്‍ഷം കനത്തതോടെ റോഡുകളില്‍ വരുന്ന അറ്റകുറ്റപ്പണികള്‍ ഉടനെ തീര്‍ക്കണമെന്ന്‌ പൊതുമരാമത്ത്‌ മന്ത്രി ജി. സുധാകരന്‍ നിര്‍ദേശിച്ചു. ദേശീയ പാത 66 ല്‍ കരുവാറ്റ മുതല്‍ പുറക്കാട്‌ ജങ്‌ഷന്‍ വരെയുള്ള ഒന്‍പത്‌ കിലോ മീറ്ററും ചേര്‍ത്തല മുതല്‍ അരൂര്‍ വരെയുള്ള 23 കിലോ മീറ്ററും ഉപരിതലം പുതുക്കലിന്റെ കാലാവധി കഴിഞ്ഞിട്ട്‌ ഒരു വര്‍ഷം കഴിഞ്ഞു. കൃത്യസമയത്ത്‌ കേന്ദ്ര ദേശീയപാത വിഭാഗം ഉപരിതലം പുതുക്കുന്നതിന്‌ പണം അനുവദിച്ചിരുന്നില്ലെന്നും അതിനാല്‍ ഈ ഭാഗത്ത്‌ കേടുപാടുകള്‍ പ്രതിക്ഷ്യപ്പെട്ടിട്ടുണ്ടെന്നും പൊതുമരാമത്ത്‌ വകുപ്പ്‌ മന്ത്രി ജി.സുധാകരന്‍ പറഞ്ഞു.
ഒരു വര്‍ഷം താമസിച്ച്‌ ഇപ്പോള്‍ ഉപരിതലം പുതുക്കാന്‍ പണം കേന്ദ്രം അനുവദിച്ചിട്ടുണ്ട്‌. എത്രയും വേഗം ഉപരിതലം പുതുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന്‌ ബന്ധപ്പെട്ട ദേശീയ പാത ഉദ്യോഗസ്‌ഥരോട്‌ മന്ത്രി നിര്‍ദേശിച്ചു.ഉപരിതലം പുതുക്കുന്നതിന്‌ സാങ്കേതികമായി ഇനിയും അല്‍പ്പം കൂടി സമയം വേണമെങ്കിലും ഉണ്ടായിരിക്കുന്ന കേടുപാടുകള്‍ മുഴുവന്‍ നികത്താന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണം. 2017 ല്‍ ഉപരിതലം പുതുക്കിയ കരുവാറ്റ ചേപ്പാട്‌ ഭാഗം നിര്‍മാണത്തിലുണ്ടായ അശ്രദ്ധ കാരണം അന്നു തന്നെ കേടുപാടുകള്‍ സംഭവിക്കുകയും അത്‌ മന്ത്രി ജി. സുധാകരന്‍ തന്നെ ഇടപ്പെട്ട്‌ തിരുത്തുകയും ചെയ്‌തിരുന്നു.
ഈ ഭാഗത്ത്‌ വീണ്ടും ചെറിയ കേടുപാടുകള്‍ പ്രതിക്ഷപ്പെട്ട്‌ തുടങ്ങിയിട്ടുണ്ട്‌. ഇപ്പോള്‍ തന്നെ ആ ഭാഗങ്ങള്‍ മെയിന്റനന്‍സ്‌ നടത്തി റോഡില്‍ കുഴികള്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും ദേശീയപാത ചീഫ്‌ എന്‍ജിനീയറോടും മറ്റ്‌ എന്‍ജിനീയര്‍മാരോടും ഈ കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്‌. ദേശീയ പാതയില്‍ കുണ്ടും കുഴിയും ഉണ്ടായാല്‍ ഒരു സാങ്കേതികത്യവും സര്‍ക്കാര്‍ പരിഗണിക്കില്ല. ബന്ധപ്പെട്ട എന്‍ജിനീയര്‍മാരുടെ പേരില്‍ കര്‍ശന നടപടിയുണ്ടാകും. വളരെ ജാഗ്രതയോട്‌ കൂടി ദേശീയപാതയെ പരിരക്ഷിക്കുകയും ദേശീയ പാതകള്‍ മെച്ചപ്പെട്ട്‌ വരികയുമാണെന്നും മന്ത്രി പറഞ്ഞു.
പാതിരാപ്പള്ളി മുതല്‍ പുറക്കാട്‌ വരെ 22 കിലോ മീറ്റര്‍ ഒരു കേടുപാടും കഴിഞ്ഞ രണ്ട്‌ വര്‍ഷമായി ഉണ്ടായിട്ടില്ല. കേടുപാടുകള്‍ ഉണ്ടായാല്‍ കാലാവധിക്കുള്ളിലാണെങ്കില്‍ കോണ്‍ട്രാക്‌ടര്‍മാരുടെയും എന്‍ജിനീയര്‍മാരുടെയും പേരില്‍ നടപടിയുണ്ടാകും. കാലാവധി കഴിഞ്ഞതാണെങ്കില്‍ റിപ്പയര്‍ മെയിന്റനന്‍സ്‌ നടത്താതിരുന്നാലും നടപടിയുണ്ടാകും. നടപടി ക്ഷണിച്ച്‌ വരുത്തുകയല്ല വേണ്ടത്‌. പ്രവര്‍ത്തിച്ച്‌ ജനങ്ങള്‍ക്ക്‌ ബുദ്ധിമുട്ട്‌ ഇല്ലാതാക്കുകയാണ്‌ വേണ്ടത്‌. സര്‍ക്കാരിന്റെ നയം വ്യക്‌തമാക്കുന്ന കാര്യത്തില്‍ പൊതുവെ നല്ല വിജയം റോഡ്‌ നിര്‍മാണത്തില്‍ കേരളത്തിലുണ്ടാകുന്നുണ്ടെന്നും മന്ത്രി വ്യക്‌തമാക്കി.
ദേശീയപാതയില്‍ കുഴികള്‍ രൂപപ്പെടുമ്പോള്‍ ഉടനടി അത്‌ ശരിയാക്കുന്നതിന്‌ എന്‍ജിനീയര്‍മാര്‍ ശ്രദ്ധിക്കണം. കേന്ദ്ര സര്‍ക്കാര്‍ സമയത്ത്‌ പണം അനുവദിക്കാത്തത്‌ പ്രവൃത്തികളില്‍ കാലതാമസം വരുത്തുന്നുണ്ട്‌. കേന്ദ്രം താമസിച്ച്‌ പണം അനുവദിക്കുന്നതിന്റെ ബുദ്ധിമുട്ട്‌ ജനങ്ങള്‍ അനുഭവിക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ പണം നല്‍കാത്തത്‌ കൊണ്ടാണെന്ന്‌ ജനങ്ങള്‍ അറിയാറില്ല. ഇതിനാവശ്യമായ ബോര്‍ഡും മറ്റും വയ്‌ക്കേണ്ടത്‌ എന്‍ജിനീയര്‍മാരുടെ ഉത്തരവാദിത്വമാണ്‌. ടെന്‍ഡര്‍ പോയിരിക്കുന്ന ദേശീയപാത നിര്‍മാണ പ്രക്രിയയിലാണെന്ന്‌ അടിയന്തിരമായി ബോര്‍ഡ്‌ വയ്‌ക്കണമെന്നും ഉദാ്യേഗസ്‌ഥര്‍ക്ക്‌ മന്ത്രി ജി. സുധാകരന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌.

Ads by Google
Advertisement
Monday 22 Jul 2019 01.27 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW