Sunday, July 21, 2019 Last Updated 9 Min 42 Sec ago English Edition
Todays E paper
Ads by Google
Sunday 21 Jul 2019 02.00 AM

കേന്ദ്രസര്‍ക്കാര്‍ രാജ്യത്തിന്റെ സമ്പദ്‌ വ്യവസ്‌ഥയ്‌ക്ക് കത്തിവയ്‌ക്കുന്നു: ഐ.സി. ബാലകൃഷ്‌ണന്‍

കല്‍പ്പറ്റ: ബാങ്ക്‌ ദേശസാല്‍ക്കരണത്തിലൂടെയും ദീര്‍ഘവീക്ഷണമുള്ള സാമ്പത്തിക നയങ്ങളിലൂടെയും ബാങ്കുകള്‍ സംരക്ഷിക്കുന്ന നിലപാടുകളാണ്‌ കോണ്‍ഗ്രസ്‌ എടുത്തിരുന്നതെങ്കില്‍ കോര്‍പ്പറേറ്റ്‌ മുതലാളിമാര്‍ക്ക്‌ ബാങ്കുകള്‍ കൊള്ളയടിച്ച്‌ രാജ്യം വിടാനുള്ള ഒത്താശ ചെയ്യുകയാണ്‌ മോദി സര്‍ക്കാര്‍ ചെയ്യുന്നതെന്ന്‌ ഐ.സി. ബാലകൃഷ്‌ണന്‍ എം.എല്‍.എ.
ജില്ലാ കോണ്‍ഗ്രസ്സ്‌ കമ്മറ്റി സംഘടിപ്പിച്ച ബാങ്ക്‌ ദേശസാല്‍ക്കരണത്തിന്റെ സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ചു നടന്ന സായാഹ്ന സദസ്സ്‌ ഉദ്‌ഘാടനം ചെയ്‌തു സംസാരി ക്കുകയായിരുന്നു അദ്ദേഹം. എം.എ ജോസഫ്‌ അധ്യക്ഷത വഹിച്ചു.
എന്‍.ഡി. അപ്പച്ചന്‍, ടി.ജെ. ഐസക്‌, കെ.ഇ. വിനയന്‍, സി. ജയപ്രസാദ്‌, എം.എം. രമേശന്‍, നിസ്സി അഹമ്മദ്‌, പി.വി. ജോര്‍ജ്‌ജ്, പോള്‍സണ്‍ കൂവക്കല്‍, ജോഷി സിറിയക്‌, എന്‍. വേണു, കെ.കെ. രാജേന്ദ്രന്‍, ജോണി നന്നാട്ട്‌, ബി. സുരേഷ്‌ ബാബു, ജോയ്‌ തൊട്ടിത്തറ, എം. ഉണ്ണികൃഷ്‌ണന്‍, സുജയ വേണുഗോപാല്‍, സി.പി. പുഷ്‌പലത എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Sunday 21 Jul 2019 02.00 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW