Sunday, July 21, 2019 Last Updated 17 Min 9 Sec ago English Edition
Todays E paper
Ads by Google
Sunday 21 Jul 2019 01.54 AM

മഴയില്‍ തകര്‍ന്നുവീഴാനൊരുങ്ങി നിരവധി കെട്ടിടങ്ങള്‍

uploads/news/2019/07/323601/m2.jpg

പൊന്നാനി: കാലപ്പഴക്കവും, ബലക്ഷയവും മൂലം പൊന്നാനി അങ്ങാടിയിലെ പല തവണ കെട്ടിടങ്ങള്‍ തകര്‍ന്നു വീണിട്ടും, അധികൃതര്‍ക്ക്‌ യാതൊരു കുലുക്കവുമില്ല. വെള്ളിയാഴ്‌ച രാത്രിയിലുണ്ടായ അപകടത്തില്‍ കെട്ടിടത്തിനകത്തുണ്ടായിരുന്ന ഒരാള്‍ക്ക്‌ ഭാഗ്യം കൊണ്ട്‌ മാത്രമാണ്‌ ജീവന്‍ തിരികെ ലഭിച്ചത്‌.
കെട്ടിടം പൊളിക്കാന്‍ കെട്ടിട ഉടമകളും, ഭൂരിഭാഗം കച്ചവടക്കാരും തയ്യാറായിട്ടും, നഗരസഭ അധികൃതര്‍ കെട്ടിടം പൊളിച്ചുമാറ്റാനുള്ള നിലപാട്‌ സ്വീകരിക്കാത്തത്‌ പ്രതിഷേധങ്ങള്‍ക്കിടയാക്കുകയാണ്‌. നിരവധി തവണ കെട്ടിടങ്ങള്‍ തകര്‍ന്നു വീഴുകയും, രണ്ടു തവണ കെട്ടിടങ്ങളില്‍ തീപിടുത്തമുണ്ടാവുകയും ചെയ്‌തിട്ടും, ജീവന്‌ ഭീഷണിയായി മാറിയ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കാന്‍ ഇച്‌ഛാശക്‌തിയില്ലാതെയാണ്‌ ഭരണസമിതികള്‍ മുന്നോട്ട്‌ പോവുന്നത്‌.ഏത്‌ നിമിഷവും നിലംപൊത്തുമെന്ന നിലയില്‍ നിലകൊള്ളുന്ന ഒട്ടനവധി കാലപ്പഴക്കമേറിയ കെട്ടിടങ്ങളുള്ള പൊന്നാനി ടൗണില്‍ രണ്ടു തവണ അഗ്നിബാധയുണ്ടായിട്ടും, കെട്ടിടങ്ങള്‍ പൊളിഞ്ഞു വീണിട്ടും, അധികൃതര്‍ക്ക്‌ അനക്കമില്ലെന്നതിന്റെ അവസാനത്തെ ഉദാഹരണമാണ്‌ കഴിഞ്ഞ ദിവസത്തെ അപകടം.
ഫയര്‍ഫോഴ്‌സ് അധികൃതര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ തുടര്‍നടപടികജം അനന്തമായി നീളുകയാണ്‌. കാലപ്പഴക്കമേറിയ കെട്ടിടങ്ങള്‍ പൊളിച്ചു നീക്കുന്നതിനായി സര്‍വ്വേ നടത്തി പൊളിക്കേണ്ട കെട്ടിടങ്ങള്‍ കണ്ടെത്തുകയും, ഇതിനുള്ള നടപടികളുമായി രണ്ടു വര്‍ഷം മുമ്പ്‌ നഗരസഭ ഭരണ സമിതി മുന്നോട്ട്‌ പോയെങ്കിലും, ഇത്‌ പാതി വഴിയില്‍ നിലച്ചു. പഴയ നിര്‍മാണ രീതിയായതിനാല്‍ അപകടങ്ങള്‍ സംഭവിക്കുമ്പോള്‍ രക്ഷാ പ്രവര്‍ത്തനം നടത്തുന്നതിനുള്ള പ്രയാസങ്ങളും ഫയര്‍ഫോഴ്‌സിന്റെറിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരുന്നു. ചെറിയൊരു തീ നാളമുണ്ടായാല്‍ പോലും തീ പടരുന്ന തരത്തിലാണ്‌ കെട്ടിടങ്ങളുടെ നിര്‍മ്മാണം. ആവശ്യത്തിന്‌ വാതിലുകളില്ലാത്തതിനാല്‍ കെട്ടിടത്തിനകത്ത്‌ അപകടം സംഭവിച്ചാല്‍ രക്ഷാപ്രവര്‍ത്തനം ഏറെ ദുഷ്‌ക്കരമാണ്‌.
ഈ കെട്ടിടങ്ങളുടെ കോണിപ്പടികളെല്ലാം കടകള്‍ക്കകത്ത്‌ മാത്രമായതിനാല്‍ കെട്ടിടങ്ങളുടെ മുകള്‍നിലയില്‍ തീപിടുത്തമുണ്ടായാല്‍ തീ പടരാന്‍ സാധ്യതയേറെയാണെന്നും, വണ്ടിപ്പേട്ടയില്‍ കെട്ടിടങ്ങളോട്‌ ചേര്‍ന്ന്‌ തന്നെ പെട്രോള്‍ പമ്പ്‌ പ്രവര്‍ത്തിക്കുന്നതിനാല്‍ ഇനിയൊരു തീപിടുത്തമുണ്ടായാല്‍ വന്‍ ദുരന്തത്തിനിടയാക്കുമെന്നും ഫയര്‍ഫോഴ്‌സ് നല്‍കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയുരുന്നു. അങ്ങാടിയിലെ കെട്ടിടങ്ങളുടെ അവസ്‌ഥ സംബന്ധിച്ചുള്ള മുന്നറിയിപ്പ്‌ എന്ന നിലയിലാണ്‌ റിപ്പോര്‍ട്ട്‌ നല്‍കിയത്‌. ഇത്രയും ഗുരുതരമായ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും യാതൊരു വിധ തുടര്‍ നടപടികളും അധികൃതരുടെ ഭാഗത്ത്‌ നിന്നും ഇതുവരെയും ഉണ്ടായിട്ടില്ല.
ചില കെട്ടിട ഉടമകള്‍ സ്വന്തം ഇഷ്‌ടപ്രകാരം കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുന്ന തൊഴിച്ച്‌ അധികൃതര്‍ ഇക്കാര്യത്തില്‍ അനങ്ങാപ്പാറ നയം കൈക്കൊള്ളുന്നതായാണ്‌ ആക്ഷേപം. ഫിറ്റ്‌നസില്ലാത്ത കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കടകള്‍ക്ക്‌ ലൈസന്‍സ്‌ പുതുക്കി നല്‍കില്ലെന്ന്‌ നഗരസഭാധികൃതര്‍ ആദ്യം അറിയിച്ചിരുന്നെങ്കിലും, പിന്നീട്‌ ചില കടകള്‍ക്ക്‌ ലൈസന്‍സ്‌ പുതുക്കി നല്‍കുകയും ചെയ്‌തു.
പഴയ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുന്നതിന്റെ ഭാഗമായി നഗരസഭ പ്രതിപക്ഷ കൗണ്‍സിലര്‍മാരും ആദ്യം രംഗത്തുണ്ടായിരുന്നുവെങ്കിലും, ഇവരും ഇപ്പോള്‍ ഇക്കാര്യം തീരെ അവഗണിച്ച മട്ടാണ്‌. തിരക്കേറിയ അങ്ങാടിയില്‍ നിലകൊള്ളുന്ന കെട്ടിടം തകര്‍ന്ന്‌ ജീവഹാനി സംഭവിച്ചാല്‍ മാത്രമെ നടപടിയുണ്ടാകു എന്നാണ്‌ നാട്ടുകാര്‍ പറയുന്നത്‌.

Ads by Google
Advertisement
Sunday 21 Jul 2019 01.54 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW