Sunday, July 21, 2019 Last Updated 9 Min 55 Sec ago English Edition
Todays E paper
Ads by Google
Sunday 21 Jul 2019 01.54 AM

എല്‍.ഇ.ഡി. ബള്‍ബ്‌ നല്‍കിയതില്‍ അഴിമതിയെന്ന്‌; പഞ്ചായത്ത്‌ യോഗത്തില്‍ ബഹളവും കുത്തിയിരിപ്പും

മഞ്ചേരി: വാര്‍ഡുകളിലേക്ക്‌ എല്‍.ഇ.ഡി ബള്‍ബ്‌ നല്‍കിയതില്‍ അഴിമതിയാരോപിച്ച്‌ തൃക്കലങ്ങോട്‌ ഗ്രാമപഞ്ചായത്തില്‍ പ്രതിപക്ഷ മെമ്പര്‍മാര്‍ കുത്തിയിരിപ്പ്‌ സമരം നടത്തി. ഭരണസമിതി പ്രത്യേക യോഗത്തിലാണ്‌ ബഹളവും സമരവും നടന്നത്‌.
ഗ്രാമപഞ്ചായത്തിലെ 23 വാര്‍ഡുകളില്‍ 11 യു.ഡി.എഫ്‌ മെമ്പര്‍മാരാണ്‌ പ്രതിപക്ഷത്തുള്ളത്‌. ഈ വാര്‍ഡുകളോട്‌ വിവേചനം കാട്ടുകയും ഗുണമേന്മയില്ലാത്ത ബള്‍ബുകള്‍ പഞ്ചായത്തില്‍ വിതരണത്തിന്‌ നല്‍കുകയും ചെയ്‌ത ഭരണസമിതിയുടെ നടപടിയാണ്‌ ഒച്ചപ്പാടിന്‌ കാരണമായത്‌.
രണ്ടു വര്‍ഷത്തെ ഗ്യാരണ്ടി വാഗ്‌ദാനം ചെയ്‌ത് വിതരണം ചെയ്‌ത ബള്‍ബുകളില്‍ മിക്കവയും ദിവസങ്ങള്‍ക്കുള്ളില്‍ പ്രവര്‍ത്തന രഹിതമാവുകയായിരുന്നു. ഇക്കാര്യം പലതവണ ഭരണസമിതി യോഗങ്ങളില്‍ ഉന്നയിച്ചെങ്കിലും നടപടിയൊന്നും ഉണ്ടാകാത്ത സാഹചര്യത്തിലാണ്‌ പ്രതിപക്ഷ അംഗങ്ങള്‍ പ്രത്യേക യോഗം വിളിച്ചു ചേര്‍ക്കാനായി നേട്ടീസ്‌ നല്‍കിയത്‌. കുത്തിയിരിപ്പു സമരത്തിന്‌ എന്‍.പി. മുഹമ്മദ്‌, ഇ.എ. സലാം, വിജീഷ്‌ എളങ്കൂര്‍, മജീദ്‌ പാലക്കല്‍, വേണു പ്രാക്കുന്ന്‌, മഞ്‌ജുഷ യു കെ, റജുല കുട്ടശ്ശേരി, രഞ്‌ജിമ, നുസൈബ ഉസ്‌മാന്‍ നേതൃത്വം നല്‍കി.

Ads by Google
Advertisement
Sunday 21 Jul 2019 01.54 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW