Sunday, July 21, 2019 Last Updated 9 Min 50 Sec ago English Edition
Todays E paper
Ads by Google
Sunday 21 Jul 2019 01.54 AM

അഞ്ചു മാസത്തിനകം ജില്ലയിലെ പ്രളയ നാശനഷ്‌ടം പരിഹരിക്കും: മന്ത്രി ഡോ. കെ.ടി. ജലീല്‍

മലപ്പുറം: സംസ്‌ഥാനത്ത്‌ റീബില്‍ഡ്‌ കേരള പദ്ധതി പരിസമാപ്‌തിയിലേക്ക്‌ നീങ്ങുകയാണെന്നും അഞ്ചു മാസത്തിനകം ജില്ലയിലെ പ്രളയ നാശ നഷ്‌ടങ്ങള്‍ പരിഹരിച്ച്‌ പൂര്‍ണതയില്‍ എത്തിക്കുമെന്നും മന്ത്രി ഡോ. കെ.ടി. ജലീല്‍.
തിരൂര്‍ വാഗണ്‍ ട്രാജഡി സ്‌മാരക മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ നടന്ന ജനകീയം ഈ അതിജീവനം പൊതുജന സംഗമം ഉദ്‌ഘാടനം ചെയ്ുയകയായിരുന്നു അദ്ദേഹം. പ്രളയം നടന്നതിന്റെ ഒരു തെളിവും അവശേഷിക്കാത്ത വിധം കേരളത്തെ പുനഃസൃഷ്‌ടിക്കാനുള്ള തീവ്ര പരിശ്രമത്തിലാണ്‌ സര്‍ക്കാര്‍. പ്രളയ സമയത്ത്‌ ജനങ്ങള്‍ക്ക്‌ ആത്മവിശ്വാസം നല്‍കുക എന്ന ചുമതല നിര്‍വഹിക്കാനും സര്‍ക്കാരിന്‌ കഴിഞ്ഞു.
മുഖ്യമന്ത്രി ആ ഉത്തരവാദിത്വം ഭംഗിയായി നിര്‍വഹിച്ചു. അന്താരാഷ്ര്‌ട തലത്തിലും ദേശീയ തലത്തിലും ഒരുമയുടെ മാതൃക സൃഷ്‌ടിക്കാന്‍ കേരളത്തിന്‌ കഴിഞ്ഞു. ജില്ലയില്‍ ആദ്യമായാണ്‌ രക്ഷാപ്രവര്‍ത്തനിടെ നാശനഷ്‌ടം സംഭവിച്ച മത്സ്യത്തൊഴിലാളികളുടെ യാനങ്ങള്‍ക്കും ബോട്ടുകള്‍ക്കും ഇത്ര വലിയ നഷ്‌ടപരിഹാര തുക നല്‍കുന്നത്‌. നാശനഷ്‌ടം സംഭവിച്ച എല്ലാ മേഖലകളിലും സര്‍ക്കാര്‍ ഇടപ്പെട്ട്‌ പുനര്‍നിര്‍മാണ പ്രവൃത്തികള്‍ നടത്തിയിട്ടുണ്ട്‌. എല്ലാ മേഖലകളിലും സര്‍ക്കാര്‍ ഇനിയും കൂടെയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
214 ക്യാംപുകളിലായി 11,356 കുടുംബങ്ങളാണ്‌ ജില്ലയില്‍ ഉണ്ടായിരുന്നത്‌. 470 വീടുകളാണ്‌ പൂര്‍ണ്ണമായും തകര്‍ന്നത്‌. ഇതില്‍ 212 വീടുകള്‍ നിര്‍മ്മാണം പൂര്‍ത്തിയായി. ഭാഗികമായി തകര്‍ന്ന 6680 വീടുകളില്‍ 6385 പണിത്‌ നല്‍കി. 42.78 കോടി രൂപയാണ്‌ വീടുകളുടെ പുനര്‍നിര്‍മാണത്തിനായി ചെലവഴിച്ചത്‌. കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക്‌ ഉജ്‌ജീവന സഹായ പദ്ധതിയിലൂടെ വായ്‌പയായി നല്‍കിയത്‌ 4.639 കോടി രൂപയാണ്‌. കൃഷി പുനഃരുജീവിപ്പിക്കുന്നതിനായി ചെലവഴിച്ചത്‌ 27.47 കോടി രൂപയാണ്‌. 1332 ക്ഷീര കര്‍ഷകര്‍ക്ക്‌ സഹായം ലഭിച്ചത്‌.
വൈദ്യുതി പുനര്‍സ്‌ഥാപിക്കുവാന്‍ 2.5752 കോടി രൂപയാണ്‌ ജില്ലയില്‍ ചെലവഴിച്ചത്‌. 306.55 കിലോ മീറ്റര്‍ ആണ്‌ വൈദ്യുത കമ്പി പുനര്‍ സ്‌ഥാപിച്ചത്‌. 38. 33 കോടി രൂപയാണ്‌ റോഡുകളും പാലങ്ങളും കലുങ്കുകളും പുനരുദ്ധാരണം ചെയ്യാനായി ചെലവഴിച്ചത്‌. 38 ആശുപത്രികളാണ്‌ പുനരുദ്ധാരണം ചെയ്‌തത്‌. 1000 വിദ്യാര്‍ഥികള്‍ക്ക്‌ പഠന സഹായം നല്‍കിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ജനകീയം ഈ അതിജീവനം എന്ന പേരില്‍ ജില്ലാ ഭരണകൂടം തയ്യാറാക്കിയ കൈപ്പുസ്‌തകത്തിന്റെ പ്രകാശനവും പ്രളയത്തില്‍ വീടുകള്‍ നഷ്‌ടമായവര്‍ക്കുള്ള വീടുകളുടെ താക്കോല്‍ ദാനവും മന്ത്രി നിര്‍വഹിച്ചു. തിരൂര്‍ എം.എല്‍.എ സി. മമ്മുട്ടി അധ്യക്ഷത വഹിച്ചു. ഇ.ടി മുഹമ്മദ്‌ ബഷീര്‍ എം.പി മുഖ്യാതിഥിയായി. പ്രളയത്തിന്‌ ശേഷം ജില്ലയില്‍ വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ നടത്തിയ പ്രളയ ദുരിതാശ്വാസ പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട്‌ ജില്ലാ കലക്‌ടര്‍ ജാഫര്‍ മലിക്‌ അവതരിപ്പിച്ചു.
പ്രളയത്തില്‍ പൂര്‍ണമായും വീടുകള്‍ തകര്‍ന്ന തിരൂര്‍ താലൂക്കിലെ അഞ്ച്‌ കുടുംബങ്ങള്‍ക്കുള്ള വീടുകളുടെ താക്കോല്‍ ദാനവും സഹകരണ വകുപ്പിന്റെ കെയര്‍ ഹോം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച ആറ്‌ വീടുകളുടെ താക്കോല്‍ ദാനവുമാണ്‌ മന്ത്രി ചടങ്ങില്‍ നിര്‍വ്വഹിച്ചത്‌. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ്‌ പബ്ലിക്ക്‌ റിലേഷന്‍ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്‌ഥാന സര്‍ക്കാരിന്റെ കേരള പുനിര്‍മ്മാണ വികസന പരിപാടിയുടെ ഭാഗമായി ജനകീയം ഈ അതിജീവനം എന്ന പേരില്‍ തയ്യാറാക്കിയ ബ്രോഷര്‍ ചടങ്ങില്‍ വിതരണം ചെയ്‌തു.
തിരൂര്‍ നഗരസഭ ചെയര്‍മാന്‍ കെ. ബാവ, തഹസില്‍ദാര്‍ ടി. മുരളി, ആര്‍.ഡി.ഒ. ഡോ. ജെ.ഒ. അരുണ്‍, സഹകരണ സംഘം ജോയിന്റ്‌ റജിസ്‌ട്രാര്‍ ടി. മുഹമ്മദ്‌ അഷ്‌റഫ്‌, രാഷ്ര്‌ടീയ പാര്‍ട്ടി പ്രതിനിധികളായ ഇ.എന്‍. മോഹന്‍ ദാസ്‌, പി. കുഞ്ഞി മൂസ, അഡ്വ. വി.വി. പ്രകാശ്‌, വെട്ടം ആലിക്കോയ, രവി തേലത്ത്‌, ആര്‍. മുഹമ്മദ്‌ ഷാ, ടി.എന്‍. ശിവശങ്കരന്‍, കവറൊടി മുഹമ്മദ്‌, രാജു കെ ചാക്കോ, സിദ്ദിഖ്‌ പനക്കല്‍, മറ്റു ജനപ്രതിനിധികള്‍, സാംസ്‌കാരിക നേതാക്കള്‍, ഉദ്യോഗസ്‌ഥര്‍ സംബന്ധിച്ചു.

Ads by Google
Advertisement
Sunday 21 Jul 2019 01.54 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW