Sunday, July 21, 2019 Last Updated 2 Min 58 Sec ago English Edition
Todays E paper
Ads by Google
Sunday 21 Jul 2019 01.53 AM

കണ്‍സഷന്‍ നിഷേധത്തിനെതിരെ കെ.എസ്‌.യു. ധര്‍ണ നടത്തി

uploads/news/2019/07/323585/k2.jpg

ഓയൂര്‍: അഞ്ചല്‍-കൊട്ടിയം, പാരിപ്പള്ളി-കൊട്ടാരക്കര റൂട്ടുകളില്‍ വിദ്യാര്‍ഥികള്‍ക്ക്‌ കണ്‍സഷന്‍ നിഷേധിക്കുന്ന കെ.എസ്‌.ആര്‍.ടി.സിയുടെ നിലപാടിനെതിരെ കെ.എസ്‌.യു. വെളിനല്ലൂര്‍ പഞ്ചായത്ത്‌ സമിതിയുടെ നേതൃത്വത്തില്‍ ഓയൂരില്‍ ഏകദിന ഉപവാസവും ധര്‍ണയും നടത്തി. പരിപാടിയുടെ ഉദ്‌ഘാടനം ഡി.സി.സി. മുന്‍ പ്രസിഡന്റ്‌ ജി. പ്രതാപവര്‍മ തമ്പാന്‍ നിര്‍വഹിച്ചു. ജില്ലാ കലക്‌ടര്‍, മനുഷ്യാവകാശ കമ്മിഷന്‍, കോടതി എന്നിവിടങ്ങളില്‍ നിന്ന്‌ ഉത്തരവുണ്ടായിട്ടും കണ്‍സഷന്‍ അനുവദിക്കാതെ വിദ്യാര്‍ഥികളോട്‌ വഞ്ചനയാണ്‌ കാട്ടുന്നതെന്ന്‌ അദ്ദേഹം പറഞ്ഞു.
കിഴക്കന്‍ മേഖലയില്‍നിന്നും ജില്ലാ കേന്ദ്രമായ കൊല്ലത്തും മറ്റു പ്രദേശങ്ങളിലും പഠിക്കുന്ന കുട്ടികള്‍ ദിവസവും നൂറില്‍ കൂടുതല്‍ രൂപ ചെലവാക്കിയാണ്‌ യാത്ര ചെയ്യുന്നത്‌. സാധാരണക്കാര്‍ക്ക്‌ ഇത്രയും തുക ദിവസവും ചെലവഴിക്കുന്നത്‌ സാമ്പത്തിക പ്രയാസം സൃഷ്‌ടിക്കുകയാണ്‌. എല്ലാ വിദ്യാര്‍ഥി സംഘടനകളും ഏറ്റെടുക്കേണ്ട ഈ സമരത്തില്‍നിന്നും മറ്റ്‌ സംഘടനകള്‍ പുറംതിരിഞ്ഞു നില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കെ.എസ്‌.യു. വെളിനല്ലൂര്‍ മണ്ഡലം പ്രസിഡന്റ്‌ ബിപിന്‍ബാബു അധ്യക്ഷത വഹിച്ചു.
ഡി.സി.സി. ജനറല്‍ സെക്രട്ടറി പി.എസ്‌. പ്രദീപ്‌, എസ്‌.എസ്‌. ശരത്‌, പി.ആര്‍. സന്തോഷ്‌, രുഗ്മണി പ്രകാശ്‌, ജി. ഹരിദാസ്‌, ജയിംസ്‌ എന്‍.ചാക്കോ, കെ.എസ്‌.യു നേതാക്കളായ സിനു, അനീസ്‌, മുഹമ്മദ്‌ നിഷാദ്‌, ലിജോ ജോസ്‌, അതുല്‍നാഥ്‌, എസ്‌.എസ്‌,ദേവിക, എസ്‌.എസ്‌.ദര്‍ശന, അനന്തു എന്നിവര്‍ ധര്‍ണക്കു നേതൃത്വം നല്‍കി.

Ads by Google
Advertisement
Sunday 21 Jul 2019 01.53 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW