Sunday, July 21, 2019 Last Updated 17 Min 55 Sec ago English Edition
Todays E paper
Ads by Google
Sunday 21 Jul 2019 01.52 AM

സി.ഒ.ടി നസീര്‍ വധശ്രമം: സി.പി.എം.ബ്രാഞ്ച്‌ സിക്രട്ടറിക്ക്‌ ജാമ്യം

തലശ്ശേരി: വടകര ലോകസഭാ മണ്ഡലത്തില്‍ സ്വതന്ത്ര സ്‌ഥാനാര്‍ത്ഥിയായി മത്സരിച്ച സി.ഒ.ടി.നസിറിനെ ആക്രമിച്ചു വധിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ റിമാന്റില്‍ കഴിയുന്ന സി.പി.എം.ബ്രാഞ്ച്‌ സിക്രട്ടറി കതിരൂര്‍ പുല്യോട്ടെ എന്‍.കെ.നിവാസില്‍ എന്‍.കെ. രാഗേഷിന്‌ (37) തലശ്ശേരി ജില്ലാ കോടതി ഉപാധികളോടെ ജാമ്യം നല്‍കി. നസിര്‍ സംഭവത്തില്‍ ഗൂഡാലോചനക്കുറ്റമാണ്‌ സി.പി.ഐ.എം തലശ്ശേരി ഏറിയാ കമ്മിററി ഓഫിസ്‌ മുന്‍ സിക്രട്ടറിയും ഷംസീര്‍ എം.എല്‍.എ.യുടെ കാര്‍ ഡ്രൈവറുമായ രാഗേഷിനെതിരെ ചുമത്തിയിരുന്നത്‌. അറസ്‌റ്റിലായതില്‍ പിന്നീട്‌ രാഗേഷ്‌ നല്‍കിയ ജാമ്യ ഹരജി നേരത്തെ ഒരു തവണ കോടതി തള്ളിയിരുന്നു. എം.എല്‍.എ ഉപയോഗിക്കുന്ന കാറില്‍ വച്ചാണ്‌ കുണ്ടുചിറയിലെ ഡ്രൈവിങ്ങ്‌ ടെസ്‌റ്റ് ഗ്രൗണ്ടിനടുത്തു വച്ചും പിന്നീട്‌ ചോനാടത്തെ കിന്‍ഫ്ര പാര്‍ക്കിനടുത്തു വച്ചും നസീറിനെ ആക്രമിക്കാന്‍ ഗൂഡാലോചന നടത്തിയതെന്ന്‌ കേസില്‍ നേരത്തെ പിടിയിലായ സി.പി.എം പ്രവര്‍ത്തകന്‍ പൊട്ടി സന്തോഷും മൊഴി നല്‍കിയിരുന്നു. ഇക്കഴിഞ്ഞ മെയ്‌ 18ന്‌ രാത്രിയിലാണ്‌ കായ്ത്തെയ കനക്‌ റസിഡന്‍സിക്കടുത്ത്‌ വച്ച്‌ നസീര്‍ ആക്രമിക്കപ്പെട്ടിരുന്നത്‌.

Ads by Google
Advertisement
Sunday 21 Jul 2019 01.52 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW