Sunday, July 21, 2019 Last Updated 6 Min 48 Sec ago English Edition
Todays E paper
Ads by Google
Sunday 21 Jul 2019 01.48 AM

ആയിരംതൈ കടപ്പുറത്ത്‌ ഭീമന്‍ തിമിംഗലം അടിഞ്ഞു

uploads/news/2019/07/323543/a1.jpg

ചേര്‍ത്തല: ആയിരംതൈ കടപ്പുറത്ത്‌ പുലിമുട്ടിന്‌ സമീപം ചത്ത ഭീമന്‍ തിമിംഗലം അടിഞ്ഞു. പത്തു മീറ്ററോളം നീളമുള്ള തിമംഗലത്തിന്‌ അഞ്ചു ടണ്ണിലധികം ഭാരമുണ്ട്‌.
പത്തു വയസോളം പ്രായവും ജഡത്തിന്‌ രണ്ടാഴ്‌ചയിലധികം പഴക്കവുമുണ്ടെന്ന്‌ അധികൃതര്‍ പറഞ്ഞു. ഇന്നലെ രാവിലെ മത്സ്യത്തൊഴിലാളികളാണ്‌ തീരത്ത്‌ തിമിംഗലം അടിഞ്ഞത്‌ കണ്ടത്‌. ദുര്‍ഗന്ധം മൂലം ഇവിടേയ്‌ക്ക്‌ അടുക്കാന്‍ കഴിയാത്ത സ്‌ഥിതിയായിരുന്നു. തുടര്‍ന്ന്‌ ചേര്‍ത്തല തെക്ക്‌ പഞ്ചായത്ത്‌ അധികൃതരുടെ നേതൃത്വത്തില്‍ തൊഴിലാളികളെ ഉപയോഗിച്ച്‌ ഇതിനെ മുറിച്ച്‌ കഷണങ്ങളാക്കി മണ്ണിനടിയില്‍ മറവു ചെയ്‌തു. വനം, റവന്യു, പോലീസ്‌ അധികൃതര്‍ സ്‌ഥലത്തെത്തി.
ഉള്‍ക്കടലില്‍ കപ്പലിന്റെ ഭാഗം തട്ടി തിമിംഗലം ചത്തതാകാമെന്നും കടലിന്റെ അടിത്തട്ട്‌ ഇളകിയതിനാലാണ്‌ തീരത്ത്‌ അടിഞ്ഞതെന്നുമാണ്‌ അധികൃതരുടെ വിലയിരുത്തല്‍.

Ads by Google
Advertisement
Sunday 21 Jul 2019 01.48 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW