Sunday, July 21, 2019 Last Updated 4 Min 33 Sec ago English Edition
Todays E paper
Ads by Google
Sunday 21 Jul 2019 01.48 AM

ജനമൈത്രി പോലീസിന്റെ പച്ചക്കറിക്കൃഷിക്ക്‌ നൂറുമേനി വിളവ്‌

ചേര്‍ത്തല: ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ജൈവ പച്ചക്കറിക്കൃഷിക്ക്‌ നൂറുമേനി വിളവ്‌. സ്‌റ്റേഷന്‌ മുന്‍വശം ദേശീയപാതയോരത്താണ്‌ കൃഷി ചെയ്യുന്നത്‌. സ്‌റ്റേഷനിലെയും ട്രാഫിക്‌ സ്‌റ്റേഷനിലെയും ഉദ്യോഗസ്‌ഥര്‍ ജോലിയിലെ ഇടവേളകളാണ്‌ കൃഷിക്കായി നീക്കി വയ്‌ക്കുന്നത്‌.
പയര്‍, പീച്ചില്‍, വഴുതന, വെണ്ട, പച്ചമുളക്‌, തക്കാളി എന്നിവയാണ്‌ കൃഷി ചെയ്യുന്നത്‌. വിളവെടുക്കന്ന പച്ചക്കറികള്‍ മാര്‍ക്കറ്റ്‌ വിലയേക്കാള്‍ കുറഞ്ഞ നിരക്കിലാണ്‌ വില്‍ക്കുന്നത്‌. ജനമൈത്രി സി.ആര്‍.ഒ. സി.ഡി ശിവപ്രസാദ്‌, സിവില്‍ പോലീസ്‌ ഓഫീസര്‍ രണധീര്‍ എന്നിവരുടെ മേല്‍നോട്ടത്തിലാണ്‌ കൃഷി.
പോലീസ്‌ ഉദ്യോഗസ്‌ഥരുടെ കൂട്ടായ ശ്രമഫലമായാണ്‌ 100 മേനി വിളവ്‌ ലഭിച്ചതെന്ന്‌ ജോലിയിലെ മാനസിക സംഘര്‍ഷം കുറയ്‌ക്കാന്‍ കൃഷി ഉപകരിച്ചെന്നും സി.ഐ. വി.പി. മോഹന്‍ലാല്‍ പറഞ്ഞു. ഡിവൈ.എസ്‌.പി എ.ജി ലാല്‍ വിളവെടുപ്പ്‌ ഉദ്‌ഘാടനം ചെയ്‌തു.

Ads by Google
Advertisement
Sunday 21 Jul 2019 01.48 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW