Sunday, July 21, 2019 Last Updated 1 Min 9 Sec ago English Edition
Todays E paper
Ads by Google
Sunday 21 Jul 2019 01.48 AM

പനി പടരുന്നു; ജനങ്ങളെ വലച്ച്‌ ആശുപത്രികള്‍

ചേര്‍ത്തല/തുറവൂര്‍: പകര്‍ച്ചപ്പനി പടരുന്നു. ചികിത്സതേടി ആശുപത്രികളില്‍ രോഗികളുടെ തിരക്ക്‌. താലൂക്കിലെ തീരദേശ, കായലോര മേഖലകളിലടക്കം വിവിധ പ്രദേശങ്ങളില്‍ രോഗം പടരുന്നതുമൂലം സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടി എത്തുന്നവരുടെ തിരക്ക്‌ ക്രമാതീതമായി വര്‍ധിച്ചു.
ചേര്‍ത്തല ഗവ. താലൂക്ക്‌ ആശുപത്രിയില്‍ നൂറ്‌ കണക്കിന്‌ രോഗികളാണ്‌ ചികിത്സ തേടിയെത്തുന്നത്‌. വയലാര്‍, തുറവൂര്‍, വെട്ടയ്‌ക്കല്‍, എഴുപുന്ന, അരൂര്‍ എന്നീ സര്‍ക്കാര്‍ ആശുപത്രികളിലും ആയിരക്കണക്കിന്‌ രോഗികള്‍ പ്രതിദിനം ചികിത്സ തേടിയെത്തുന്നുണ്ട്‌.
രാവിലെ മുതല്‍ ഒ.പിയില്‍ പനിബാധിതരുടെ തിരക്ക്‌ വര്‍ധിക്കുകയാണ്‌. താലൂക്ക്‌ ആശുപത്രിയിലെ ഒ.പി. വിഭാഗത്തില്‍ ഡോക്‌ടര്‍മാരുടെയും മറ്റ്‌ ജീവനക്കാരുടെയും കുറവുമൂലം രോഗികള്‍ വലയുന്ന സ്‌ഥിതിയാണ്‌.
തുറവൂര്‍ താലൂക്ക്‌ ആശുപത്രിയില്‍ ഏഴ്‌ ഡോക്‌ടര്‍മാര്‍ ഷിഫ്‌റ്റ്‌ അടിസ്‌ഥാനത്തിലാണ്‌ രോഗികളെ പരിശോധിക്കുന്നത്‌. രോഗികള്‍ കൂടുതലായതിനാല്‍ ഉച്ചയ്‌ക്ക്‌ ശേഷവും ചികിത്സ ലഭ്യമാക്കുന്നുണ്ട്‌.
എഴുപുന്ന ഗവ. ആശുപത്രിയില്‍ നാനൂറിലധികം രോഗികള്‍ ചികിത്സ തേടുന്നുണ്ട്‌. നിലവില്‍ രണ്ട്‌ ഡോക്‌ടന്മാരും ഒരു സ്‌റ്റാഫ്‌ നഴ്‌സും ഒരു ഫാര്‍മസിസ്‌റ്റും മാത്രമാണ്‌ ഡ്യൂട്ടിയിലുള്ളത്‌. മരുന്നു വാങ്ങുന്നതിനായി ഫാര്‍മസിക്ക്‌ മുന്‍പില്‍ രോഗികള്‍ മണിക്കൂറോളം കാത്തുനില്‍ക്കേണ്ട സ്‌ഥിതിയാണ്‌. മറ്റു പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ഡോക്‌ടര്‍മാരുടെയും ജീവനക്കാരുടെയും കുറവ്‌ രോഗികള്‍ക്ക്‌ ദുരിതമാകുന്നുണ്ട്‌. പനി ബാധിച്ച്‌ അവശതയിലായ രോഗികള്‍ പിശോധനയ്‌ക്കും മരുന്ന്‌ വാങ്ങുന്നതിനുമായി മണിക്കൂറുകളോളം കാത്തുനില്‍ക്കണം.
സര്‍ക്കാര്‍ ആശുപത്രികളില്‍ കൂടുതല്‍ ഡോക്‌ടര്‍മാരെയും ജീവനക്കാരെയും നിയമിച്ച്‌ ജനങ്ങള്‍ക്കു മതിയായ ചികിത്സ ഉറപ്പുവരുത്താന്‍ അധികൃതര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന്‌ ആവശ്യം ശക്‌തമായിട്ടുണ്ട്‌.

Ads by Google
Advertisement
Sunday 21 Jul 2019 01.48 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW