Saturday, July 20, 2019 Last Updated 34 Min 46 Sec ago English Edition
Todays E paper
Ads by Google
Saturday 20 Jul 2019 02.05 AM

പാര്‍ക്കിങ്‌ ഏരിയ മുറികളാക്കി മാറ്റി ചട്ടങ്ങള്‍ ലംഘിച്ച ബഹുനില കെട്ടിടത്തിന്‌ നഗരസഭയുടെ ക്രമവല്‍ക്കരണാനുമതി

uploads/news/2019/07/323317/w3.jpg

മാനന്തവാടി: മാനന്തവാടിയില്‍ ചട്ടങ്ങള്‍ ലംഘിച്ച്‌ നിര്‍മിച്ച ബഹുനില കെട്ടിടത്തിന്‌ ക്രമവല്‍ക്കരണാനുമതി നല്‍കിയതായി ജില്ലാ ഓഡിറ്റ്‌ വിഭാഗം കണ്ടെത്തി. 149 കാര്‍ പാര്‍ക്കിംഗ്‌ സൗകര്യമൊരുക്കേണ്ട സ്‌ഥാനത്ത്‌ 107 വാഹനപാര്‍ക്കിഗ്‌ ഏരിയകള്‍ കാണിച്ചാണ്‌ കെട്ടിട നിര്‍മാണം ക്രമവല്‍ക്കരണം നടത്തിയത്‌. ഇതിന്‌ ശേഷം പാര്‍ക്കിഗ്‌ സ്‌ഥലങ്ങളില്‍ പകുതിയോളം തരം മാറ്റി കടമുറികളാക്കിയതായും ഓഡിറ്റ്‌ സംഘം കണ്ടെത്തി. മൈസൂര്‍ റോഡില്‍ 11241.46 ചതുരശ്ര മീറ്റര്‍ വിസ്‌തീര്‍ണ്ണമുള്ള എട്ട്‌ നില വാണിജ്യ കെട്ടിടമാണ്‌ ചട്ടങ്ങള്‍ ലംഘിച്ച്‌ നിര്‍മാണം നടത്തിയതായി 2017-18 വര്‍ഷത്തെ ഓഡിറ്റിംഗ്‌ വിഭാഗം കണ്ടെത്തിയത്‌.
ഓഡിറ്റിംഗിന്റെ ഭാഗമായി മാര്‍ച്ച്‌ 5 ന്‌ നഗരസഭാ അധികൃതരോടൊപ്പം സ്‌ഥലപരിശോധന നടത്തിയപ്പോഴാണ്‌ ചട്ടലംഘനം കണ്ടെത്തിയത്‌. മുന്‍സിപ്പാലിറ്റി ചട്ടംപ്രകാരം ഇരു ചക്ര വാഹന പാര്‍ക്കിംഗിനുള്‍പ്പെടെ കെട്ടിടത്തില്‍ 149 കാര്‍പാര്‍ക്കിഗ്‌ സ്‌ഥലമാണ്‌ നീക്കിവെക്കേണ്ടത്‌. എന്നാല്‍ മുന്‍സിപ്പാലിറ്റിയില്‍ സമര്‍പ്പിച്ച കെട്ടിടത്തിന്റെ ക്രമ വല്‍ക്കരണ പ്ലാനില്‍ തന്നെ 107 കാര്‍പാര്‍ക്കിംഗ്‌ സ്‌ഥലമാണ്‌ കാണിച്ചത്‌. ഇതു പ്രകാരം ക്രമവല്‍ക്കരിച്ച്‌ നല്‍കുകയും ചെയ്‌തു. പിന്നീട്‌ ഇതില്‍ നിന്നും വ്യത്യസ്‌തമായി പ്ലാനില്‍ പാര്‍ക്കിംഗിനായി കാണിച്ച സ്‌ഥലങ്ങള്‍ കടമുറികളാക്കി മാറ്റിയതായാണ്‌ ഓഡിറ്റിംഗ്‌ വിഭാഗം സ്‌ഥല പരിശോധന നടത്തിയപ്പോള്‍ കണ്ടെത്തിയത്‌. ്ര
കമവല്‍ക്കരണ പ്ലാനില്‍ അടിസ്‌ഥാന നിലയില്‍ 43, തറനിലയില്‍ 32, ഒന്നാം നിലയില്‍ 19, മൂന്നാം നിലയില്‍ 13 എന്നിങ്ങനെയാണ്‌ പ്ലാനില്‍ കാണിച്ച കാര്‍ പാര്‍ക്കിംഗ്‌ സ്‌ഥലങ്ങള്‍. ഇതില്‍ അടിസ്‌ഥാന നിലയില്‍ മൂന്ന്‌ മീറ്റര്‍ മാത്രം വീതിയുള്ള ഡ്രൈവ്‌ വേയിലാണ്‌ പത്തോളം വാഹനങ്ങളുടെ പാര്‍ക്കിഗ്‌ കാണിച്ചിരിക്കുന്നത്‌. തറനിലയില്‍ കാണിച്ച നിലവില്‍ നാല്‌ കാര്‍പാര്‍ക്കിംഗ്‌ സ്‌ഥലങ്ങള്‍ കടമുറികളാക്കി മാറ്റിയതായും മറ്റ്‌ സ്‌ഥലങ്ങളിലുംനിര്‍മാണം നടക്കുന്നതായും ഓഡിറ്റ്‌ വിഭാഗം കണ്ടെത്തി. ഒന്നാം നിലയിലും കാര്‍പാര്‍ക്കിംഗായി കാണിച്ച ആറ്‌ സ്‌ഥലങ്ങള്‍ കടമുറികളാക്കിക്കഴിഞ്ഞു.
മൂന്നാം നിലയില്‍ ഡബിള്‍ലെയര്‍ മെക്കനൈസ്‌ഡ് കാര്‍പാര്‍ക്കിഗ്‌ ഒരുക്കാനായി പ്ലാനില്‍ കാണിച്ച ഭാഗത്ത്‌ ജനറേറ്ററാണ്‌ സ്‌ഥാപിച്ചിരിക്കുന്നത്‌. കെട്ടിടത്തില്‍ ലോഡിംഗ്‌ അണ്‍ലോഡിംഗ്‌ സ്‌ഥലമായി മുന്‍സിപ്പാലിറ്റി ചട്ടപ്രകാരം അവശ്യമായിരിക്കേണ്ട 210 ചതുരശ്ര മീറ്റര്‍ സ്‌ഥലവും നിലവിലില്ല. ഇതിനായി പ്ലാനില്‍ കാണിച്ച ഭാഗങ്ങളും നിലവില്‍ കടമുറികളാക്കി മാറ്റിയിട്ടുണ്ട്‌.
ചരക്ക്‌ വാഹനങ്ങള്‍ക്ക്‌ പ്രവേശിക്കാന്‍ കഴിയാത്ത വിധത്തില്‍ കെട്ടിടത്തിന്‌ ഉയരമില്ലാത്തതിനാല്‍ എട്ട്‌ നില വാണിജ്യ കെട്ടിടത്തിലേക്കെത്തുന്ന ചരക്കു വാഹനങ്ങളും റോഡില്‍ നിര്‍ത്തി കയറ്റിറക്ക്‌ നടത്തേണ്ടി വരും.
മാനന്തവാടി നഗരസഭയില്‍ നിര്‍മിക്കുന്ന കെട്ടിടങ്ങളെക്കുറിച്ചെല്ലാം നേരത്തെ മുതല്‍ തന്നെ പരാതികളുയര്‍ന്നതാണ്‌.കാര്‍പാര്‍ക്കിഗ്‌ സ്‌ഥലമായികാണിച്ച്‌ കെട്ടിട നമ്പര്‍ വാങ്ങിയ ശേഷം പിന്നീട്‌ കടമുറികളാക്കി മാറ്റി വാടകക്ക്‌ നല്‍കുന്നിതിനാല്‍ കെട്ടിടത്തിലേക്കെത്തുന്ന വാഹനങ്ങള്‍ റോഡ്‌ കൈയ്യേറിയാണ്‌ പാര്‍ക്കിഗ്‌ നടത്തുന്നത്‌. ഇത്‌ കാരണം വിദ്യാര്‍ത്ഥികളുള്‍പ്പെടെയുള്ള കാല്‍ നടയാത്രക്കാര്‍ക്ക്‌ ദുരിതം വര്‍ദ്ധിക്കുകയും ചെയ്യുന്നു. നഗരസഭയുടെ പിടിപ്പുകേടാണ്‌ ഇതിന്‌ പിന്നിലെന്നാണ്‌ ആരോപണം ഉയരുന്നത്‌.

Ads by Google
Advertisement
Saturday 20 Jul 2019 02.05 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW