Saturday, July 20, 2019 Last Updated 2 Min 40 Sec ago English Edition
Todays E paper
Ads by Google
Saturday 20 Jul 2019 02.05 AM

പിണറായിയുടെ സ്‌ഥാനം ചവറ്റുകുട്ടയില്‍: മുല്ലപ്പള്ളി

uploads/news/2019/07/323315/w1.jpg

കല്‍പ്പറ്റ: മുഖ്യമന്ത്രി പിണറായി വിജയന്‌ ചരിത്രം കല്‍പ്പിച്ച്‌ നല്‍കാന്‍ പോകുന്നത്‌ ചവറ്റുകുട്ടയാണെന്ന്‌ കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.
പാര്‍ട്ടിയെയും സര്‍ക്കാരിനെയും ഉള്ളം കൈയ്യിലിട്ട്‌ അമ്മാനമാടുന്ന ഭരണാധികാരിയായി മുഖ്യമന്ത്രി മാറി. സേച്‌ഛാധിപതിയായി ഭരണം കയ്യാളുമ്പോള്‍ ലൂയി പതിനാലാമനും ഹിറ്റ്‌ലറിനും മുസോളിനിക്കുമുണ്ടായ ഗതികേട്‌ അദ്ദേഹം ഓര്‍ക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു. ജില്ലാ കോണ്‍ഗ്രസ്‌ കമ്മിറ്റി സംഘടിപ്പിച്ച ക്യാംപ്‌ എക്‌സിക്യുട്ടീവ്‌ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്വന്തം ഭരണത്തില്‍ ഉദ്യോഗസ്‌ഥരെ മുഖ്യമന്ത്രിക്ക്‌ വിശ്വാസമില്ലാത്ത അവസ്‌ഥയാണ്‌. ശബരിമല വിഷയവുമായി ബന്ധപ്പെട്ട്‌ പൊലീസ്‌ ഉദ്യോഗസ്‌ഥര്‍ വര്‍ഗീയ ശക്‌തികള്‍ക്ക്‌ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നാണ്‌ പറയുന്നത്‌. പി.എസ്‌.സിയെ നോക്കുകുത്തിയായി മാറ്റിയിരിക്കുകയാണ്‌. മധ്യപ്രദേശിലെ വ്യാപത്തേക്കാള്‍ വലിയ അഴിമതിയാണ്‌ കേരളത്തില്‍ നടക്കുന്നത്‌. അതുകൊണ്ടാണ്‌ ഇക്കാര്യത്തില്‍ സി.ബി.ഐ. അന്വേഷണം വേണമെന്ന്‌ കോണ്‍ഗ്രസ്‌ ആവശ്യപ്പെടുന്നത്‌.
നിരവധി മഹാരഥന്മാര്‍ പടിച്ചിറങ്ങിയ യൂണിവേഴ്‌സിറ്റി കോളജ്‌ ഇന്ന്‌ അധോലോക നായകന്മാരെ വളര്‍ത്തിയെടുക്കുന്ന ക്യാംപസായി മാറി. കേരളത്തിലെ കൗമാരക്കാരെ കുറ്റവാളികളാക്കി മാറ്റുന്ന അവസ്‌ഥയാണ്‌ നിലനില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഡി.സി.സി. പ്രസിഡന്റ്‌ ഐ.സി ബാലകൃഷ്‌ണന്‍ എം.എല്‍.എ. അധ്യക്ഷനായിരുന്നു. കെപിസിസി ജനറല്‍ സെക്രട്ടറി സുമ ബാലകൃഷ്‌ണന്‍, പ്രവീണ്‍കുമാര്‍, എന്‍ഡി അപ്പച്ചന്‍, പിവി ബാലചന്ദ്രന്‍, കെഎല്‍ പൗലോസ്‌, പിപി ആലി, പികെ ജയലക്ഷ്‌മി, കെസി റോസക്കുട്ടി, കെകെ അബ്രഹാം, എംഎസ്‌ വിശ്വനാഥന്‍, വിഎ മജീദ്‌, കെവി പോക്കര്‍ഹാജി, എന്‍കെ വര്‍ഗീസ്‌, പിടി ഗോപാലക്കുറുപ്പ്‌, കെപി തോമസ്‌, സിപി വര്‍ഗീസ്‌, എംഎ ജോസഫ്‌, കെഎം ആലി, മംഗലശ്ശേരി മാധവന്‍, ഒവി അപ്പച്ചന്‍, എന്‍എം വിജയന്‍, എംജി ബിജു, ബിനുതോമസ്‌, നിസി അഹമ്മദ്‌, പികെ അബ്‌ദുറഹ്‌മാന്‍, പിഎം സുധാകരന്‍, എന്‍സി കൃഷ്‌ണകുമാര്‍, എംഎം രമേശന്‍, എടക്കല്‍ മോഹനന്‍, ഒആര്‍ രഘു, ശോഭനാകുമാരി, ആര്‍പി ശിവദാസ്‌, എക്കണ്ടി മൊയ്‌തൂട്ടി, എച്ച്‌ബി പ്രദീപ്‌ തുടങ്ങിയവര്‍ സംസാരിച്ചു.

Ads by Google
Advertisement
Saturday 20 Jul 2019 02.05 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW