Saturday, July 20, 2019 Last Updated 31 Min 21 Sec ago English Edition
Todays E paper
Ads by Google
Saturday 20 Jul 2019 02.02 AM

കരകൗശല രംഗത്തും ഇനി പെണ്‍മിത്ര തിളങ്ങും

uploads/news/2019/07/323293/m3.jpg

എടപ്പാള്‍: ചിരട്ടയില്‍ വൈവിധ്യങ്ങള്‍ തീര്‍ക്കാന്‍ കോക്കൂരിലെ പെണ്‍മിത്ര ഒരുങ്ങുന്നു. ചുരുങ്ങിയ കാലം കൊണ്ട്‌ കോക്കൂരിലെ കാര്‍ഷിക മേഖലയില്‍ വിപ്ലവം തീര്‍ത്ത പെണ്‍കൂട്ടായ്‌മയാണ്‌ ചിരട്ടകള്‍ കൊണ്ട്‌ വൈവിധ്യമായ ഉല്‍പന്നങ്ങള്‍ നിര്‍മിക്കാന്‍ ചിരട്ട ഉല്‍പന്ന നിര്‍മാണ മേഖലയിലേക്ക്‌ ചുവട്‌ വെക്കുന്നത്‌.
ഇതിനായി കോക്കൂരിലെ തന്നെ വര്‍ഷങ്ങളായി ചിരട്ടയില്‍ വിവിധ ഉല്‍പന്നങ്ങള്‍ നിര്‍മിച്ച്‌ വിസ്‌മയം തീര്‍ത്ത പുത്തന്‍പുരക്കല്‍ അഹമ്മദുണ്ണിയെന്ന പ്രതിഭയില്‍ നിന്ന്‌ പെണ്‍കൂട്ടായ്‌മ പരിശീലനവും നേടിക്കഴിഞ്ഞു. തരിശായി കിടന്ന കോക്കൂരിലെ വയലുകളില്‍ നെല്‍കൃഷി നടത്തി പ്രദേശത്തെ കര്‍ഷകരില്‍ ഊര്‍ജ്‌ജം നല്‍കിയ പെണ്‍മിത്ര എന്ന ഈ പെണ്‍കൂട്ടായ്‌മക്ക്‌ ചുക്കാന്‍ പിടിക്കുന്നത്‌ കോക്കൂര്‍ സ്വദേശിയും മികച്ച സാമൂഹ്യ പ്രവര്‍ത്തകയുമായ സീനത്ത്‌ കോക്കൂരാണ്‌.
പ്രദേശത്തെ വനിതകളെയും കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെയും ഉള്‍പ്പെടുത്തി വാട്ട്‌സാപ്പ്‌ ഗ്രൂപ്പുകള്‍ ഉണ്ടാക്കി മലയാളിയുടെ അന്യം നിന്ന്‌ പോവുന്ന കാര്‍ഷിക പാരമ്പര്യം തിരിച്ച്‌ കൊണ്ട്‌ വരുന്നതിന്‌ വേണ്ട പ്രോത്സാഹനങ്ങള്‍ നല്‍കി വരുന്ന സീനത്ത്‌ കോക്കൂര്‍ തന്റെ വീട്ടില്‍ തന്നെ കൃഷിക്കൊപ്പം, കോഴി, കാട, തേനീച്ച തുടങ്ങിയ വിവിധയിനം കൃഷി രീതികള്‍ നടത്തി വിജയം കൊയ്യുന്നത്‌ സഹപ്രവര്‍ത്തകള്‍ക്കും പ്രദേശവാസികള്‍ക്കും മാതൃകയാവുന്നുണ്ട്‌.
ചിരട്ടയില്‍ വീട്ടുപകരണങ്ങള്‍, ആഭരണങ്ങള്‍, അലങ്കാരവസ്‌തുക്കള്‍, എന്നിവ നിര്‍മിച്ച്‌ മറ്റൊരു വിപ്ലവം തീര്‍ക്കാന്‍ കൂട്ടായ്‌മയെ പാകപ്പെടുത്തുകയാണ്‌ സീനത്ത്‌ കോക്കൂര്‍.

Ads by Google
Advertisement
Saturday 20 Jul 2019 02.02 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW